കൊല്ലം സുധിയുടെ സ്വപ്ന വീട് തകരുന്നു:- വീടിന് അപ്രൂവൽ നൽകാതെ പഞ്ചായത്ത്:- ശബ്ദ സന്ദേശം പുറത്ത് വിട്ട് കേരള ഹോം ഡിസൈൻ ഗ്രൂപ്പ് ഫൗണ്ടർ ഫിറോസ്...

മിമിക്രി വേദികളിലെ നിറ സാന്നിധ്യമായിരുന്ന കൊല്ലം സുധി അപ്രതീക്ഷിതമായാണ് വാഹനാപകടത്തെ തുടർന്ന് മരിക്കുന്നത്. എന്നും പ്രേക്ഷകരെ ചിരിപ്പിച്ച സുധിയുടെ ജീവിതം കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. ജീവിതത്തിലെ പ്രതിസന്ധികള്‍ അതിജീവിച്ച് നല്ലൊരു ജീവിതം ജീവിച്ച് തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി മരണം കടന്നു വരുന്നതും സുധിയെ കവര്‍ന്നെടുക്കുന്നതും. കോഴിക്കോട് വടകരയില്‍ സ്‌റ്റേജ് പരിപാടി അവതരിപ്പിച്ച് തിരിച്ചു വരുന്നത് വഴിയായിരുന്നു സുധിയും സംഘവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നത്.
പിറ്റേന്ന് കേരളം കണ്ണ് തുറന്നത് കൊല്ലം സുധി മരണപ്പെട്ടു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയിലേക്കായിരുന്നു. സ്വന്തമായൊരു വീട് എന്ന ആഗ്രഹം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെയാണ് സുധി മരണപ്പെട്ടത്. വീട് എന്ന സ്വപ്‌നത്തിലേക്ക് നടന്നു കൊണ്ടിരിക്കെയായിരുന്നു ആ മരണം. സുധിയുടെ മരണ ശേഷം കുടുംബവും, സുഹൃത്തുക്കളും പറഞ്ഞതും അക്കാര്യം തന്നെയായിരുന്നു.
പിന്നാലെ സുധിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ എഴ് സെന്റ് സ്ഥലം, ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍ സുധിയുടെ മക്കളായ റിതുലിന്റേയും രാഹുലിന്റേയും പേരിൽ രജിസ്റ്റര്‍ ചെയ്യുകയും, കേരള ഹോം ഡിസൈന്‍സ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേർന്ന് സുധിയുടെ കുടുംബത്തിനുള്ള വീട് പണിത് കൊടുക്കാൻ തയ്യാറാവുകയായിരുന്നു.
ഇപ്പോഴിതാ നിർമ്മിക്കുന്ന വീടിന്റെ പണികൾ നിർത്തി വെക്കാൻ പോകുന്നുവെന്നും, അവിടത്തെ പഞ്ചായത്ത് അപ്രൂവൽ നൽകുന്നില്ലെന്നും വ്യക്തമാക്കി കേരള ഹോം ഡിസൈൻ ഗ്രൂപ്പ് ഫൗണ്ടർ ഫിറോസ് രംഗത്ത് എത്തി. വീടിന്റെ അപ്രൂവലിനായി പഞ്ചായത്തിൽ പ്ലാൻ നൽകിയപ്പോൾ മൂന്ന് തവണ, റിജെക്ട് ചെയ്തതായി അദ്ദേഹം പറയുന്നു.
ചെറിയ വീടിനു കാർ പോർച്ച് കാണിച്ചുവെന്ന് ആരോപിച്ചായിരുന്നു, റിജെക്ട് ചെയ്തത് എന്ന് അദ്ദേഹം പറയുന്നു.ഫേസ്ബുക്കിലൂടെ ഇതിന്റെ വോയിസ് സഹിതം പുറത്ത് വിട്ടാണ് ഫിറോസ് ദുരവസ്ഥ തുറന്ന് കാട്ടിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...
https://www.facebook.com/Malayalivartha