അന്തരിച്ച ബോളിവുഡ് നടന്‍ സാജിദ് ഖാന് കായംകുളത്ത് അന്ത്യവിശ്രമം....മരിക്കുന്നിടത്തു തന്നെ അടക്കണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് കായംകുളത്തുതന്നെ അന്ത്യവിശ്രമം ഒരുക്കിയത്

അന്തരിച്ച ബോളിവുഡ് നടന്‍ സാജിദ് ഖാന് കായംകുളത്ത് അന്ത്യവിശ്രമം....മരിക്കുന്നിടത്തു തന്നെ അടക്കണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് കായംകുളത്തുതന്നെ അന്ത്യവിശ്രമം ഒരുക്കിയത്.
പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നതിനിടെ ഈ മാസം 22നായിരുന്നു സാജ്ദ് ഖാന്റെ അന്ത്യം. കായംകുളം ജുമാമസ്ജിദിലായിരുന്നു കബറടക്കം.
'മദര്‍ ഇന്ത്യ' എന്ന ചിത്രത്തില്‍ സുനില്‍ ദത്തിന്റെ ബാല്യകാലം അഭിനയിച്ചാണു സാജിദ് ഖാന്‍ സിനിമയിലെത്തിയത്.
ഹിന്ദി സിനിമ, സീരിയല്‍ രംഗത്ത് ശ്രദ്ധേയനായിരുന്ന അദ്ദേഹത്തിന് കേരളവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. സാജിദ് ഖാന്റെ ഭാര്യ മുതുകുളം സ്വദേശിനിയാണ്. ആലപ്പുഴയില്‍ ചികിത്സയ്‌ക്കെത്തിയപ്പോള്‍ പരിചയപ്പെട്ട മുതുകുളം സ്വദേശിനി സഞ്ജുഷയെ 2007ലാണ് അദ്ദേഹം വിവാഹം കഴിച്ചു.
സാജിദ് ഖാന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. 2012 ല്‍ അമേരിക്കന്‍ ജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തിയ സാജിദ് ഖാന്‍ മുംബൈയിലും മുതുകുളത്തുമായി താമസിച്ചു വരികയായിരുന്നു. കാന്‍സര്‍ ചികിത്സയ്ക്കായാണ് അദ്ദേഹം പരുമലയിലെ ആശുപത്രിയില്‍ രണ്ടാഴ്ച മുന്‍പാണ് അദ്ദേഹത്തെ പ്രവേശിപ്പിക്കുന്നത്. മരിക്കുന്ന സ്ഥലത്തു തന്നെ കബറടക്കണം എന്നതായിരുന്നു സാജിദ് ഖാന്റെ ആഗ്രഹം. മുംബെയിലുള്ള മകന്‍ സമീര്‍ ഖാന്‍ ഇത് അറിയിച്ചതനുസരിച്ച് കായംകുളം ജുമാമസ്ജിദില്‍ കബറടക്കി.
https://www.facebook.com/Malayalivartha