എന്റെ മകളുടെ അച്ഛന്‍ പോയതിന് ശേഷമാണ് ഞാൻ ജീവിതം ആസ്വദിക്കുന്നത്... വൈറലായ പ്രസംഗത്തിന് പിന്നാലെ താര കല്യാണിന് വിമർശനം...

അരീക്കല്‍ ആയുര്‍വേദിക് പഞ്ചകര്‍മ്മ ഹോസ്പിറ്റലിലെ പരിപാടി ഉദ്ഘാടനം ചെയ്ത്, സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് നടി താര കല്യാൺ നടത്തിയ പ്രസംഗം ചർച്ചയാകുന്നു. ഭര്‍ത്താവ് മരിച്ച ശേഷമാണ് താന്‍ ജീവിതം ആസ്വദിച്ച് തുടങ്ങിയതെന്ന് നടി സംസാരിക്കുകയായിരുന്നു. ഭക്ഷണത്തെ പറ്റി സംസാരിച്ചു കൊണ്ടാണ് താര പ്രസംഗം ആരംഭിച്ചത്. ഭക്ഷണം തയാറാക്കുന്നത് സ്ത്രീകളുടെ മാത്രം കാര്യമല്ലെന്നും പുരുഷൻമാരും അതിൽ പങ്കുചേരണമെന്നും താര പറഞ്ഞു. പിന്നാലെയാണ് താനിപ്പോൾ ജീവിതം ആസ്വദിക്കുന്നതിനെ പറ്റി താര വ്യക്തമാക്കിയത്.
നടിയുടെ വാക്കുകൾ ഇങ്ങനെ... മൂന്ന് നേരം ഭക്ഷണം ഉണ്ടാക്കി കഴിക്കണം, അത് പറയുമ്പോള്‍ സ്ത്രീകള്‍ക്കൊരു വിഷമം എന്ന് ഡോക്ടര്‍ പറഞ്ഞു. സത്യമാണത്. അത് എന്താ സ്ത്രീകളുടെ മാത്രം പണിയാക്കുന്നത്? ഞങ്ങള്‍ കുക്ക് ചെയ്യാം, പുരുഷന്‍മാര്‍ പാത്രം കഴുകട്ടെ.. എന്ന് പറഞ്ഞു കൊണ്ടാണ് താര പ്രസംഗം ആരംഭിച്ചത്. പിന്നാലെ പരിപാടിയില്‍ പങ്കെടുത്തവര്‍ കൈയ്യടിക്കുകയും ചെയ്തു. ഈ വാക്കുകള്‍ക്ക് കൈയ്യടികള്‍ ലഭിച്ചതോടെ, ”ഈ കൈയ്യടി ഞാന്‍ വാങ്ങിക്കട്ടെ, കാരണം നമ്മള്‍ എല്ലാവരും തുല്യ ദുഃഖിതരാണ്.
ഞാന്‍ എന്റെ മകളുടെ അച്ഛന്‍ പോയതിന് ശേഷം ഇപ്പോഴാണ് ഒറ്റയ്ക്ക് ജീവിക്കുന്നത്. ജീവിതത്തില്‍ ആസ്വദിക്കുന്നത് ഇപ്പോഴാണ്. സത്യം പറയാമോ, ശരിയാണോ തെറ്റാണോ എന്ന് എനിക്ക് അറിഞ്ഞൂടാ.. പക്ഷെ ലൈഫില്‍ ഒരിക്കലും ഞാനൊരു സ്വാതന്ത്ര്യം ആസ്വദിച്ചിട്ടില്ല. അതാരും തരാത്തത് അല്ല, അത് അങ്ങനെ സംഭവിച്ചു പോയതാണ്. കിട്ടിയതില്‍ ഏറ്റവും നല്ല ഫാമിലിയും ഭര്‍ത്താവും ഒക്കെയാണ്. എങ്കിലും നമുക്ക് കുറേ സാമൂഹ്യ ബന്ധങ്ങള്‍, സാമ്പത്തികം, പല ചുമതലകള്‍ അങ്ങനെ ജീവിച്ച്, ഓടിത്തീര്‍ത്ത് ജീവിതം.
ഇപ്പോള്‍ ഒരു ആറ് വര്‍ഷമായിട്ട് ഫസ്റ്റ് ഗിയറിലാണ് പോകുന്നത്. സുഖമാ ജീവിതം. ആരും കോപ്പിയടിക്കാന്‍ നിക്കണ്ട, ഓരോരുത്തര്‍ക്കും ഓരോ രീതിയിലാണ് സന്തോഷം. ഇപ്പോ എന്റെ ലൈഫ് എന്റെ ചോയിസ് ആണ്. സ്ത്രീയാണോ, കുട്ടിയാണോ, പുരുഷനാണോ എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ ഒരു ചോയിസ് ആവശ്യമാണ്. അതില്‍ നമ്മള്‍ ഏറ്റവും ഭംഗിയായി, ബുദ്ധിയോടെ എടുക്കേണ്ട കാര്യമാണ് നമ്മുടെ ഭക്ഷണക്രമം എന്നാണ് ഡോക്ടര്‍ പറഞ്ഞത്…’ താര കൂട്ടിച്ചേര്‍ത്തു.
വിഡിയോ വൈറലായതോടെ താരയെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. ഭർത്താവ് മരിച്ച ശേഷം ഒറ്റയ്ക്ക് ജീവിച്ചു തുടങ്ങിയപ്പോഴാണ് താൻ ജീവിതം ആസ്വദിക്കാൻ തുടങ്ങിയത് എന്ന പരാമർശം ചൂണ്ടിക്കാട്ടിയാണ് വിമർശനം. ‘ഒരിക്കലും ഉൾക്കൊള്ളാൻ പറ്റാത്ത വാക്കുകൾ, അത്രയും കാലം ഭാര്യക്കും മകൾക്കും വേണ്ടി ജീവിച്ചിട്ട് ഭർത്താവ് മരിച്ചപ്പോൾ ഇങ്ങനെ പറയുന്നത് ശരിയല്ല, അപ്പോൾ നിങ്ങൾ പറയുന്നത് എല്ലാവരും വിധവകളാകണം എന്നാണോ എന്നു തുടങ്ങി നിരവധി വിമർശനങ്ങളുയരുന്നുണ്ട്.
എന്നാൽ സ്ത്രീകൾ ഒറ്റയ്ക്ക് ജീവിക്കാൻ പഠിക്കണമെന്നും സ്വാതന്ത്യത്തോടെ ആസ്വദിച്ച് ജീവിക്കണമെന്നാണ് താര കല്യാണ്‍ വ്യക്തമാക്കിയതെന്നാണ് താരയെ അനുകൂലിക്കുന്നവരുടെ വാദം. ഭർത്താവിനും മക്കൾക്കും വേണ്ടി ജീവിക്കുന്നതിനിടയിൽ അവരവർക്ക് വേണ്ടി ജീവിക്കാൻ മറക്കുന്ന നിരവധി സ്ത്രീകളുടെ പ്രതിനിധിയാണ് താര കല്യാൺ. അതാണ് അവർ പറഞ്ഞത്. അതിനെ വളച്ചൊടിച്ച് കരിവാരിതേക്കേണ്ട ആവശ്യമില്ല എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. സ്ത്രീകളാണ് താരയെ അനുകൂലിച്ചെത്തുന്നവരിൽ ഏറെയും.
നാളുകൾക്ക് മുമ്പാണ് താരകല്യാണിന്റെ മാതാവും നടിയുമായ സുബ്ബലക്ഷ്മി വിട പറഞ്ഞത്. 2017ലാണ് താരയുടെ ഭർത്താവ് രാജാറാം മരണപ്പെട്ടത്. മലയാള ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു രാജാറാം സിനിമ ജീവിതം ആരംഭിച്ചത്.പിന്നീട് കൊറിയോ ഗ്രാഫര്‍, ചാനല്‍ അവതാരകന്‍ എന്ന നിലയിലും രാജാറാം ശ്രദ്ധേയനായിരുന്നു.
https://www.facebook.com/Malayalivartha