ശ്രീവിദ്യയുടെ അവസാന നാളുകളിൽ ആരൊക്കെയോ ചില നീക്കങ്ങൾ നടത്തി; ശ്രീവിദ്യയുടെ സഹോദര ഭാര്യയുടെ ആവശ്യപ്രകാരം കമൽ ഹാസൻ മുഖ്യമന്ത്രിയെ കാണും..?

നടി ശ്രീവിദ്യയുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശ്രീവിദ്യയുടെ സഹോദര ഭാര്യ വിജയലക്ഷ്മി ദിവസങ്ങൾക്ക് മുമ്പ് രംഗത്ത് എത്തിയിരുന്നു. കമൽ ഹാസൻ മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ ശ്രീവിദ്യ തന്റെ പ്രണയിനിയായിരുന്നെന്ന് തുറന്ന് പറയുകയും, ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. പിന്നീട് ശ്രീവിദ്യയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തമിഴ് മീഡിയകൾ ചർച്ചയാക്കി. നടിയുടെ ചേട്ടന്റെ ഭാര്യ വിജയലക്ഷ്മി, അടുത്ത സുഹൃത്തായിരുന്ന ശോഭന മോഹൻ എന്നിവരുടെ അഭിമുഖങ്ങൾ ശ്രദ്ധ നേടി. ശ്രീവിദ്യയുടെ സ്വത്തുക്കളെക്കുറിച്ച് പിന്നീട് ചർച്ചകൾ തുടങ്ങുകയും ചെയ്തു.
ശ്രീവിദ്യയുടെ അവസാന നാളുകളിൽ ആരൊക്കെയോ ചില നീക്കങ്ങൾ നടത്തിയെന്ന് സംശയിക്കുന്നെന്നും മരണശേഷം തങ്ങളെ തെറ്റുകാരായി ചിത്രീകരിച്ചെന്നും നടിയുടെ നാത്തൂനായ വിജയലക്ഷ്മി ആരോപിക്കുകയായിരുന്നു. വർഷങ്ങൾക്കിപ്പുറം ശ്രീവിദ്യയുടെ സ്വത്തുക്കൾ വിൽപത്രത്തിൽ പറഞ്ഞത് പോലെ ചെയ്തോ എന്ന ചോദ്യവും ഇവർ ഉന്നയിച്ചു. മന്ത്രി ഗണേശ് കുമാറിനെതിരെ ആയിരുന്നു വിജയലക്ഷ്മിയുടെ ആരോപണം. വിദ്യയുടെ സ്വത്തുക്കളുടെ പവർ ഓഫ് അറ്റോർണി ഗണേഷ് കുമാറാണ്. പല ചോദ്യങ്ങളുണ്ടെങ്കിലും ഗണേശ്കുമാറിനെ ചോദ്യം ചെയ്യാൻ തങ്ങൾക്ക് പേടിയായിരുന്നെന്നും വിജയലക്ഷ്മി തുറന്ന് പറഞ്ഞു. ശ്രീവിദ്യയുടെ സുഹൃത്തായിരുന്ന ശോഭന രമേശും ഇതേ വാദമാണ് ഉന്നയിച്ചത്.
ശ്രീവിദ്യ വിൽപ്പത്രം നൽകിയെങ്കിലും സ്വത്തുക്കൾക്ക് എന്ത് സംഭവിച്ചു എന്ന് അറിയില്ല. ഒരുപാട് ആഭരണങ്ങൾ ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് ഒരു വീട് പണിതിട്ടുണ്ട്. അതിനെന്ത് സംഭവിച്ചു എന്ന് അറിയില്ല. ശ്രീവിദ്യയുടെ ചേട്ടൻ ശങ്കറിനാേട് മുമ്പ് ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും ശോഭന രമേശ് പറയുന്നു. ശ്രീവിദ്യയെക്കുറിച്ചുള്ള അഭിമുഖങ്ങൾ ഇത്രയും പേർ കാണുന്നു. കമൽ ഹാസൻ മുഖ്യമന്ത്രിയെ കണ്ട് അവരുടെ വീടിനും സ്ഥലത്തിനും എന്ത് സംഭവിച്ചു, ആ പൈസ വെച്ച് സ്കൂൾ ആരംഭിച്ചോ എന്ന് അറിയാൻ സാധിക്കണമെന്ന ആഗ്രഹവും ശോഭന മോഹൻ അഭിമുഖത്തിൽ പങ്കുവെച്ചു.
നൃത്ത വിദ്യാലയത്തിനുള്ള സ്ഥലവും പണവും ഉണ്ടായിരുന്നു. കേരളത്തിൽ ഡാൻസിന് വലിയ പ്രാധാന്യമുണ്ട്. എന്നിട്ടും ശ്രീവിദ്യയുടെ വിൽപത്രത്തിലെ ആഗ്രഹം നടന്നില്ല. ഇനിയെങ്കിലും അത് നടക്കണമെന്ന ആഗ്രഹമുണ്ടെന്നും ശോഭന മോഹൻ വ്യക്തമാക്കി. സഹോദരൻ ശങ്കറിനെയും കുടുംബത്തെയും ശ്രീവിദ്യയിൽ നിന്ന് അകറ്റി നിർത്താൻ ഗണേഷ്കുമാർ ശ്രമിച്ചെന്നും വിജയലക്ഷ്മി ആരോപിച്ചു. 15 ലക്ഷത്തിലേറെ തുകയുടെ ബാങ്ക് ഡിപ്പോസിറ്റും 580 ഗ്രാം സ്വർണവും ഒന്നര കിലോഗ്രാം വെള്ളിയും കാറും അടക്കമുള്ള സമ്പാദ്യങ്ങളുള്ളതായി വിൽപത്രത്തിലുണ്ട്. ഇവയ്ക്ക് എന്തു സംഭവിച്ചെന്ന് അറിയില്ല.
ശ്രീവിദ്യയുടെ നിരവധി സ്വത്തുവകകൾ വിൽപത്രത്തിൽ ഉൾപ്പെട്ടിട്ടില്ല എന്നും വിജയലക്ഷ്മി പറയുന്നു. ശ്രീവിദ്യയുടെ സഹോദരനും അമ്മയും അച്ഛനുമെല്ലാം മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടു. അഭിമുഖങ്ങൾ ചർച്ചയായോടെ തമിഴ് ആരാധകർ സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി എത്തുന്നുണ്ട്. ശ്രീവിദ്യയുടെ സ്വത്തുക്കൾക്ക് എന്ത് സംഭവിച്ചെന്ന് അറിയണമെന്നാണ് ഇവരും പറയുന്നത്. ശ്രീവിദ്യയുടെ ജീവിതത്തിൽ സംഭവിച്ച ചില പിഴവുകളെക്കുറിച്ചും വിജയലക്ഷ്മി അഭിമുഖത്തിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. ജോർജ് തോമസുമായുള്ള വിവാഹത്തെ വീട്ടുകാർ എതിർത്തതാണ്.
എന്നാൽ നടി തീരുമാനത്തിൽ ഉറച്ച് നിന്നു. വിവാഹശേഷം പ്രശ്നങ്ങളുണ്ടായപ്പോൾ കുറച്ച് കാലം ശ്രീവിദ്യ ഇത് മറച്ച് വെച്ചു. മൂന്ന് തവണ ഗർഭിണിയായെങ്കിലും അബോർട്ട് ചെയ്തു. ഭർത്താവിന്റെ നിർബന്ധമായിരുന്നു ഇതിന് കാരണമെന്നും വിജയലക്ഷ്മി തുറന്ന് പറഞ്ഞു. 2006 ലാണ് ശ്രീവിദ്യ മരിച്ചത്. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. ശ്രീവിദ്യയുടെ ജീവിതത്തിൽ നടത്ത കാര്യങ്ങളെക്കുറിച്ച് സഹപ്രവർത്തകരും ഇടയ്ക്ക് സംസാരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha