വാക്കുതർക്കത്തിനിടെ മകൾ ആക്രമിച്ചെന്ന് ഷക്കീല; സംഭവിച്ച കാര്യം വെളിപ്പെടുത്തി ശീതൾ..

നടി ഷക്കീലയെ വളർത്ത് മകൾ ശീതൾ മർദ്ദിച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സംഭവത്തിൽ ഷക്കീല പൊലീസിൽ പരാതി നൽകിയതോടെ, വൻ വിവാദമായി മാറുകയും ചെയ്തു. ശീതൾ തന്നെ ക്രൂരമായി മർദിച്ചുവെന്ന് ഷക്കീല പരാതിയിൽ ചൂണ്ടിക്കാട്ടി. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയ്ക്കും മർദനമേറ്റെന്നും പരാതിയുണ്ട്. എന്നാൽ ഈ ആരോപണങ്ങൾക്ക് മറുപടിയുമായി ശീതൾ തന്നെ രംഗത്ത് എത്തി. തന്നെ ഷക്കീല അടിച്ചപ്പോൾ തിരിച്ചടിക്കുകയായിരുന്നെന്നാണു ശീതളിന്റെ വിശദീകരണം. പ്രശ്നം സംസാരിച്ച് തീർക്കാനും ക്ഷമ പറയാനുമുള്ള പൊലീസ് നിർദേശം അനുസരിച്ച് പ്രശ്നം തീർത്തു.
എന്നാൽ ഷക്കീല വീണ്ടും പരാതി നൽകിയതിനാൽ താനും കേസ് നൽകിയിട്ടുണ്ടെന്ന് ശീതൾ പറഞ്ഞു. കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലെ വീട്ടിൽ ശനിയാഴ്ച രാത്രിയാണു സംഭവം. ഷക്കീലയുടെ സഹോദരന്റെ മകളാണ് ശീതൾ. ചെറിയ പ്രായം മുതൽ ഷക്കീലയാണ് അവരെ ദത്തെടുത്ത് വളർത്തുന്നത്. ശനിയാഴ്ച വൈകുന്നേരത്തോടെ ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലെ വീട്ടിൽ വച്ചാണ് ഷക്കീലയും ശീതളും തമ്മിൽ തർക്കമുണ്ടായത്.
വാക്കുതർക്കത്തിനിടെ ഷക്കീലയെ മകൾ ആക്രമിക്കുകയും നിലത്ത് തള്ളിയിട്ട ശേഷം വീട്ടിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. പ്രശ്‌ന പരിഹാരത്തിനായി വിളിച്ച അഭിഭാഷകയെ ശീതൾ അധിക്ഷേപിച്ചു. പിന്നാലെ ഷക്കീലയ്ക്ക് പിന്തുണയുമായി വീട്ടിൽ എത്തിയതോടെ അഭിഭാഷകയെ ശീതളിന്റെ ബന്ധുക്കൾ മർദിച്ചുവെന്നാണ് ഇവരുടെ ആരോപണം. ഷക്കീല അവതാരകയായുള്ള അഭിമുഖങ്ങൾക്കും വലിയ വ്യൂവർഷിപ്പാണ് യുട്യൂബിൽ ഉണ്ടാകാറുള്ളത്. ഒട്ടനവധി നിർധനരായവരെ തന്നാൽ കഴിയും വിധം സഹായിക്കാനും ഷക്കീല ശ്രമിക്കാറുണ്ട്.
എന്നാൽ വളർത്തുമകളുമായുള്ള പ്രശ്നം തമിഴ് മാധ്യമങ്ങളിലടക്കം വാർത്ത പുറത്ത് വന്നപ്പോൾ പലരും കരുതിയത് ഷക്കീല വളർത്തുന്ന ട്രാൻസ്ജെന്റർ യുവതികളിൽ ആരെങ്കിലുമാകും നടിയെ ആക്രമിച്ചതെന്നാണ്. ഷക്കീലയെ വളര്‍ത്തുമകള്‍ തലയ്ക്കടിച്ചു എന്നതായിരുന്നു വാർത്ത. അവരിൽ ചിലരുടെ ഫോട്ടോകളും പ്രചരിച്ചിരുന്നു. എന്നാൽ പിന്നീടാണ് സഹോദരന്റെ മകൾ ശീതളാണ് മർദ്ദിച്ചതെന്ന വാർത്ത പുറത്ത് വന്നത്. ശീതളിനെ വളരെ ചെറിയ പ്രായം മുതല്‍ ദത്തെടുത്ത് വളര്‍ത്തുകയാണ് ഷക്കീല.
ശീതൾ മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു... പതിനഞ്ച് ദിവസം മുമ്പ് ഞാനും അവരും തമ്മിൽ വഴക്കുണ്ടായി. അന്ന് തന്നെ ഞാൻ അവിടെ നിന്ന് ഇറങ്ങി. പിന്നീട് അവരുടെ സഹായി വഴി എന്നെ കോൺടാക്ട് ചെയ്ത് തിരികെ വീട്ടിലേക്ക് വിളിച്ചു. നിരന്തരമായി വിളിച്ചതുകൊണ്ട് ഞാൻ തിരികെ അവരുടെ വീട്ടിലേക്ക് പോയി. പക്ഷെ അവിടെയുള്ള ആരോടും ഞാൻ സംസാരിച്ചിരുന്നില്ല. അതിൽ ഷക്കീലാമ്മയ്ക്ക് ദേഷ്യം വന്നു. ശേഷം എന്റെ അമ്മയേയും അമ്മയുടെ കുടുംബത്തെയും കുറിച്ച് വളരെ മോശമായി സംസാരിക്കുകയും അപവാദം പറയുകയും ചെയ്തു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാനിത് നിരന്തരമായി അവരുടെ വായിൽ നിന്ന് കേട്ടുകൊണ്ടിരിക്കുകയാണ്.
പരമാവധി പ്രതികരിക്കാതെ ക്ഷമിച്ചു. വീണ്ടും വീട്ടിലേക്ക് ചെന്നപ്പോൾ ഇത് തന്നെ ആവർത്തിച്ചതുകൊണ്ട് ഞാൻ അവരോട് എതിർത്ത് സംസാരിച്ചു. രാത്രിയിൽ മുഴുവൻ അവർ മദ്യലഹരിയിലായിരുന്നു. ഞങ്ങൾ രണ്ടുപേരും മാത്രമാണ് ആദ്യം വീട്ടിലുണ്ടായിരുന്നത്. പിന്നീട് ഒരു ആന്റി വന്ന് സമാധാനത്തിൽ സംസാരിച്ച് തീർക്കാമെന്ന് പറഞ്ഞു.
ആ സംസാരത്തിനിടയിലും എന്റെ അമ്മയേയും അമ്മയുടെ കുടുംബത്തെയും കുറിച്ച് വളരെ മോശമായി അവർ സംസാരിച്ചു. ശേഷം അവർ എന്നെ അടിച്ചു അപ്പോൾ ഞാനും തിരിച്ച് അടിച്ചു. കൂടാതെ നഖം ഉപയോഗിച്ച് ഞാൻ മാന്തി. പിന്നാലെ അവരുടെ സുഹൃത്തുക്കൾ വന്നു. അതിൽ ഒരാൾ അഡ്വക്കേറ്റാണ്. അവർ എന്നോട് ഷക്കീലമ്മയുടെ കാലിൽ വീണ് മാപ്പ് ചോദിക്കാൻ പറഞ്ഞു.
ചെയ്തില്ലെങ്കിൽ പോലീസിൽ പരാതിപ്പെട്ട് റിമാാന്റ് ചെയ്യാൻ വഴിനോക്കുമെന്നും പറഞ്ഞു. ആദ്യം ഷക്കീലാമ്മയുടെ അഡ്വക്കേറ്റാണ് എന്നെ അടിച്ചത്. എല്ലാ ദിവസവും ഷക്കീലാമ്മ മദ്യപിക്കും. പിന്നെ വഴക്കുണ്ടാക്കും അടുത്ത ദിവസം ആ പ്രശ്നം സോൾവാകും. രക്ഷപ്പെടാൻ വഴിയില്ലാതെയാണ് അടിക്കേണ്ടി വന്നത്', എന്നാണ് ശീതളും സഹോദരിയും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
https://www.facebook.com/Malayalivartha