വടക്കുംനാഥന്റെ തിരുമുമ്പിൽ വെച്ച് ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിവാഹിതരായി ഗോപിക അനിലും, ഗോവിന്ദ് പത്മസൂര്യയും; അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന് സോഷ്യൽമീഡിയ...

മിനിസ്ക്രീൻ താരമായ ഗോപിക അനിലും, നടൻ ഗോവിന്ദ് പത്മസൂര്യയും വിവാഹിതരായി. ഇന്ന് വടക്കുംനാഥന്റെ തിരുമുമ്പിൽ വെച്ച് ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഇരുവരും വിവാഹിതരാവുകയായിരുന്നു. തുളസിമാലയണിഞ്ഞ് നിറചിരിയോടെ ഗോപികയെ ചേർത്ത് നിർത്തി നിൽക്കുന്ന ഗോവിന്ദ് പത്മസൂര്യയുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയ മുഴുവൻ. താലികെട്ടിന്റെ വീഡിയോ ജിപി തന്നെ സ്വന്തം യുട്യൂബ് ചാനൽ വഴി പങ്കിട്ടിട്ടുണ്ട്. എന്നാൽ വിവാഹ വീഡിയോ കണ്ടപ്പോൾ ഏറെയും ആരാധകർക്കുണ്ടായിരുന്ന അതിശയം വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ചുള്ള വിവാഹമായിരുന്നു. കാരണം പൊതുവെ വടക്കുംനാഥ ക്ഷേത്രത്തിൽ വിവാഹം പതിവ് കാഴ്ചയല്ലത്രെ.
അതുകൊണ്ടുതന്നെ ഇത് അപൂർവങ്ങളിൽ അപൂർവ്വം എന്നാണ് സോഷ്യൽ മീഡിയയിൽ കമന്റ് നിറയുന്നത്. തിരക്ക് ഒഴിവാക്കാനായി പത്തുപേരിൽ കൂടുതൽ ചടങ്ങിൽ ഉണ്ടാകാൻ പാടില്ലെന്ന നിർദ്ദേശം മാത്രമാണ് ക്ഷേത്ര കമ്മിറ്റി മുമ്പോട്ട് വെയ്ക്കുന്നത്. മുമ്പും പല വിവാഹങ്ങളും ക്ഷേത്രത്തിൽ നടന്നിട്ടുണ്ട്. വടക്കും നാഥന്റെ ഭക്തനായ ജിപി തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാര്യവും അവിടെ വെച്ച് നടത്താൻ തന്നെ തീരുമാനിക്കുകയായിരുന്നുവത്രെ. നമഃശിവായ മന്ത്രം കുറിച്ചുകൊണ്ടുള്ള ജിപിയുടെയും ഗോപികയുടെയും കല്യാണ കുറിയും ഇപ്പോൾ വൈറലാണ്.
പുലർച്ചെ ക്ഷേത്ര നടയിൽ എത്തിയ താരങ്ങളഉം കുടുംബാംഗങ്ങളും പ്രദക്ഷിണം പൂർത്തിയാക്കി. ശേഷം ഭഗവാന്റെ നടയ്ക്ക് മുമ്പിൽ എത്തിയാണ് താലികെട്ട് നടത്തിയത്. ശ്രീകോവിൽ നടക്ക് പുറത്തുവെച്ചായിരുന്നു താലിചാർത്തെന്നും റിപ്പോർട്ടുണ്ട്. പട്ടാമ്പിക്കാരനായ ജിപിക്ക് വടക്കും നാഥനോട് പ്രത്യേക ഭക്തിയാണ്. പലകുറി വടക്കുംനാഥനെക്കുറിച്ച് വാചാലനായിട്ടുമുണ്ട് താരം. കസവ് സാരിയും മുലപ്പൂവും മിനിമൽ ആഭരണങ്ങളും സിംപിൾ മേക്കപ്പുമാണ് താലികെട്ടിനായി ഗോപിക തെരഞ്ഞെടുത്തത്. കസവ് മുണ്ടും നേരിയതുമായിരുന്നു ജിപിയുടെ വേഷം. ഗോപികയുടെയും ജിപിയുടെയും ഇരുകുടുംബങ്ങളും താലികെട്ടിൽ പങ്കെടുക്കാൻ കേരള തനിമയുള്ള വസ്ത്രം ധരിച്ചാണ് എത്തിയത്.
താലികെട്ടിനുശേഷം മറ്റ് ചടങ്ങുകൾ വിരുന്ന് നടക്കുന്ന മണ്ഡപത്തിലാണ് നടന്നത്. കഴിഞ്ഞ ഒരാഴ്ചയായി വിവാഹവുമായി ബന്ധപ്പെട്ടുള്ള പരിപാടികളുമായി ആഘോഷിക്കുകയായിരുന്നു ജിപിയും ഗോപികയും. ഹൽദി, മെഹന്ദി, അയനിയൂണ് ചടങ്ങുകളുടെ എല്ലാം വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബര്‍ 23നാണ് വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവെച്ച് ജിപിയും ഗോപികയും വിവാഹവാർത്ത പുറത്തുവിട്ടത്. ഇരുവരും വിവാഹിതരാകുമെന്ന് ഒരിക്കലും പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ആരാധകർക്കും വിവാഹനിശ്ചയ ചിത്രങ്ങൾ വലിയൊരു സർപ്രൈസായിരുന്നു.
ഗോപികയുടെയും ജിപിയുടെയും കുടുംബം ഒന്നിച്ചാണ് എല്ലാ കാര്യങ്ങളും പ്ലാന്‍ ചെയ്തിരുന്നത്. ഷോപ്പിങ് നടത്തിയതും, കല്യാണത്തിന് വിളിക്കേണ്ട ആളുകളുടെ ലിസ്റ്റ് തയ്യാറാക്കിയതും, ഒരുക്കങ്ങളും. ഡെക്രേഷനും, കാറ്ററിങും അങ്ങനെ എല്ലാ കാര്യങ്ങളും. അതിനിടയിലെ കുസൃതിയും ഫുഡ്ഡടിയും എല്ലാം ഉള്‍ക്കൊള്ളിച്ച് വിഡിയോയും പുറത്ത് ഇറക്കിരുന്നു. മാത്രമല്ല, കല്യാണം പ്രമാണിച്ച് ജിപി തന്റെ മലയാളെ, തെലുങ്ക് സിനിമാ ഷൂട്ടിങുകളൊക്കെ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഈ പ്രോസസ് തനിക്ക് പരിമാവധി ആസ്വദിയ്ക്കണം. അതുകൊണ്ട് ഇത് കഴിയുന്നതുവരെ മറ്റൊന്നിലേക്കും ഇല്ല എന്ന് ജിപി പറഞ്ഞത്.
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഏറെ സജീവമാണ് ജിപി. അതുകൊണ്ട് തന്നെ ഒട്ടുമിക്ക സെലിബ്രിറ്റികളും ജിപി-ഗോപിക വിവാഹം ആഘോഷമാക്കാൻ എത്തിയിട്ടുണ്ട്. മ്യൂസിക് വീഡിയോകളില്‍ അഭിനയിച്ച് കരിയര്‍ ആരംഭിച്ച ജിപി അവതാരകനായും നടനായും മലയാളികളുടെ ഇടയിൽ ശ്രദ്ധേയനാണ്.
തെലുങ്കിൽ അടക്കം ചുവടുറപ്പിച്ച് കഴിഞ്ഞു ജിപി. ബാലതാരമായി എത്തി നിരവധി സീരിയലുകളിൽ വേഷമിട്ട ഗോപിക സാന്ത്വനത്തിൽ അഞ്ജലിയായി ജനഹൃദയങ്ങൾ കീഴടക്കുകയായിരുന്നു. നടി എന്നതിലുപരി ഒരു ആയുർവേദ ഡോക്ടർ കൂടിയാണ് ഗോപിക. കഴിഞ്ഞ ദിവസമാണ് സാന്ത്വനം സീരിയൽ അവസാനിച്ചത്.
https://www.facebook.com/Malayalivartha