ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്റെ നായികയായി സായ് പല്ലവി ബോളിവുഡില്‍
ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്റെ നായികയായി സായ് പല്ലവി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജപ്പാനില്‍ തുടങ്ങി. സിദ്ധാര്‍ത്ഥ് പി.മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജപ്പാനിലെ പ്രസിദ്ധമായ സപ്പാറോ സ്‌നോ ഫെസ്റ്റിവല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
.ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആമിര്‍ ഖാനാണ് നിര്‍മ്മാണം.ആദിത്യ ചോപ്രയുടെ മഹാരാജാ എന്ന ചിത്രത്തിലൂടെയാണ് ജുനൈദ് ഖാന്റെ അരങ്ങേറ്രം. ജുനൈദിന്റെ രണ്ടാമത്തെ ചിത്രമാണിത്.
അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം സിനിമയിലൂടെയാണ് സായ് പല്ലവി മലയാളത്തിലേക്ക് എത്തുന്നത്. മലര്‍ മിസ് എന്ന കഥാപാത്രം ഏറെ ആരാധകരെ നേടികൊടുക്കുകയും ചെയ്തു.
പ്രേമത്തിനുശേഷം കലി, അതിരന്‍ എന്നീ ചിത്രങ്ങളിലും മലയാളത്തില്‍ അഭിനയിച്ചു.സായ് പല്ലവി വീണ്ടും മലയാളത്തിലേക്ക് വരുന്നത് കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍.
"
https://www.facebook.com/Malayalivartha