സിനിമ ചിത്രീകരണത്തിനിടെ നടി ഉര്‍വശി റൗട്ടേലക്ക് ഗുരുതര പരിക്ക്....
സിനിമ ചിത്രീകരണത്തിനിടെ നടി ഉര്‍വശി റൗട്ടേലക്ക് ഗുരുതര പരിക്ക്. നടി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന എന്‍ബികെ109 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ് ഉര്‍വശി റൗട്ടേലക്ക് അപകടം സംഭവിച്ചത്്.സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് സൂചനകള്‍.
അപകടവിവരം ഉര്‍വശി റൗട്ടേലയുടെ ടീം സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലിന് പൊട്ടലേറ്റിട്ടുണ്ടെന്നും മികച്ച ചികിത്സയാണ് നല്‍കി വരുന്നതെന്നും ടീം അറിയിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.ബാലകൃഷ്ണയെ നായകനാക്കി ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്‍ബികെ 109.
"
https://www.facebook.com/Malayalivartha