7,300 കോടി രൂപയുടെ ആസ്തിയുമായി ഇന്ത്യന്‍ സിനിമ സൂപ്പര്‍താരം ഷാരൂഖ് ഖാന്‍...

7,300 കോടി രൂപയുടെ ആസ്തിയുമായി ഇന്ത്യന്‍ സിനിമ സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ 2024-ലെ ഹുറൂണ്‍ സമ്പന്നരുടെ പട്ടികയില്‍ ഇടം നേടി. ഗൗതം അദാനി, മുകേഷ് അംബാനി എന്നിവര്‍ ലീഡ് ചെയ്യുന്ന പട്ടികയിലാണ് ഷാരൂഖ് ഖാന്‍ ഇടം നേടിയത്.
സിനിമക്കപ്പുറത്തേക്ക് ഒരു ബിസിനസ്‌കാരന്‍ കൂടിയാണ് ഷാരൂഖ് ഖാന്‍. ഷാരൂഖ് ഖാന്റെ പ്രൊഡക്ഷന്‍ ഹൗസായ റെഡ് ചില്ലീസ് എന്‍ടെര്‍ടെയ്ന്‍മെന്റിന്റെയും ഈ വര്‍ഷത്തെ ഐ.പി.എല്‍ കിരീടം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെ ഓഹരിയും അദ്ദേഹത്തിന്റെ വര്‍ദ്ധിച്ചുവരുന്ന സമ്പത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.
ബോളിവുഡില്‍ നിന്നും ഷാരൂഖ് ഖാനെ കൂടാതെ, ജൂഹി ചൗള, അമിതാഭ് ബച്ചന്‍, ഹൃത്വിക് റോഷന്‍ എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ബോളിവുഡില്‍ നിന്നും പട്ടികയില്‍ ഇടം ലഭിച്ചവരില്‍ ഒന്നാമതാണ് ആരാധകരുടെ 'കിംഗ്' ഖാന്റെ സ്ഥാനം.
" f
https://www.facebook.com/Malayalivartha