ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനില്‍ അറോറയെ ടെറസില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി

ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനില്‍ അറോറയെ ടെറസില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
പഞ്ചാബി സ്വദേശിയാണ് അനില്‍ അറോറ ബിസിനസ്, സിനിമാവിതരണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളിയായ ജോയ്സ് പോളികാര്‍പ്പുമായുള്ള വിവാഹത്തില്‍ 1973 ല്‍ മലൈകയും 1981 ല്‍ നടി അമൃത അറോറയും ജനിച്ചു. തന്റെ പതിനൊന്ന് വയസ്സു മുതല്‍ മാതാപിതാക്കള്‍ പിരിഞ്ഞു ജീവിക്കുകയാണെന്ന് മലൈക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ല. മലൈകയുടെ മുന്‍ഭര്‍ത്താവ് അര്‍ബാസ് ഖാനും നടിയുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം മുംബൈയിലെ വസതിയിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയില്‍ കൊണ്ടുപോയെന്നാണ് സൂചനകളുള്ളത്.
https://www.facebook.com/Malayalivartha