മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബോളിവുഡ് നടനുമായ സലീല്‍ അങ്കോളയുടെ അമ്മ മരിച്ച നിലയില്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബോളിവുഡ് നടനുമായ സലീല്‍ അങ്കോളയുടെ അമ്മ മരിച്ച നിലയില്‍. 77 വയസ്സായിരുന്നു. പൂനെയിലെ പ്രഭാത് റോഡിലുള്ള താരത്തിന്റെ വീട്ടില്‍ ഇന്നലെ വൈകുന്നേരമാണ് അമ്മ മായ അശോക് അങ്കോളയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
വീട്ടുജോലിക്കാരിയാണ് മായ അശോക് അങ്കോളയെ ചോരയൊലിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിട്ടുണ്ടായിരുന്നു. വീട്ടില്‍ നിന്ന് ഒരു തരത്തിലുമുള്ള ഒച്ചപ്പാടുകള്‍ കേട്ടിട്ടില്ലെന്നാണ് അയല്‍ക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്.
പൊലീസ് പ്രദേശവാസികളെ ചോദ്യം ചെയ്തുവരുന്നു. കൂടാതെ സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണത്തിനായി ഒന്നിലധികം സംഘങ്ങളെ രൂപീകരിച്ചതായി പൊലീസ്.
"
https://www.facebook.com/Malayalivartha