തന്റെ മകളെ കരീന കപൂര്‍ വഴിപിഴപ്പിക്കുമെന്ന് സെയ്ഫ് അലി ഖാന്റെ മുന്‍ ഭാര്യ അമൃത സിങ്

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലിഖാന്‍ കരീന കപൂറിന്റെ പിറന്നാളിനു ധരിച്ച വസ്ത്രം വിവാദത്തിനിടയാക്കിയത്. വിവാദമുണ്ടാക്കിയത് മറ്റാരുമല്ല സെയ്ഫ് അലിഖാന്റെ മുന്‍ ഭാര്യ അമൃത സിങാണ് മകള്‍ ധരിച്ച വസ്ത്രത്തില്‍ അതൃപ്തി പ്രകടിപ്പിച്ചത്.
ഇപ്പോള്‍ പുതിയ പരമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് അമൃത സിങ്. സാറയുടെ വസ്ത്രധാരണ രീതി ഇങ്ങനെയായിരുന്നില്ലെന്നും കരീന തന്റെ മകളെ തെറ്റായ മാര്‍ഗ്ഗത്തിലേക്ക് നയിക്കുകയാണെന്നുമാണ് മുന്‍ ബോളിവുഡ് നടി കൂടിയായ അമൃത സിങ് ആരോപിക്കുന്നത്.
ഇക്കാലത്ത് വസത്രധാരണത്തില്‍ കുട്ടികള്‍ക്ക് അവരുടേതായ തീരുമാനങ്ങളുണ്ടെന്നും അതില്‍ മറ്റാരും ഇടപെടേണ്ടതില്ലെന്നുമാണ് അമൃത സിങ് പറയുന്നത്. തന്റെ പേര് അനാവശ്യമായി മാധ്യമങ്ങള്‍ അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും നടി പറയുന്നു.
അമൃത സിങ് അനുവദിക്കാത്തതു കാരണം സാറയ്ക്കു രണ്ടു ബോളിവുഡ് പ്രൊജക്ടുകള്‍ നഷ്ടപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും സാറ അലിഖാന്റെ ബോളിവുഡ് അരങ്ങേറ്റത്തെ ഉറ്റുനോക്കുകയാണ് പ്രേക്ഷകര്‍..
https://www.facebook.com/Malayalivartha