മഹേന്ദ്രസിംഗ് ധോണിയുടെ ജീവിതകഥയായ ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി 100 കോടി ക്ലബില്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയുടെ ജീവിതകഥ പറഞ്ഞ ചിത്രം 100 കോടി ക്ലബില്‍. കഴിഞ്ഞ വെള്ളിയാഴ്ച്ച തീയറ്ററുകളിലെത്തിയ ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറിയാണ് അഞ്ച് ദിവസം കൊണ്ട് 100 കോടിയെന്ന മാന്ത്രിക സംഖ്യ തൊട്ടത്. നീരജ് പാണ്ഡേ സംവിധാനം ചെയ്ത ധോണിയില്‍ സുശാന്ത് സിംഗ് രജ്പുതാണ് നായകന്‍.
റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് ധോണിയുടെ ചിത്രം 100 കോടിയെന്ന മാജിക് നമ്പര്‍ കൈപിടിയിലൊതുക്കി. റിലീസ് ദിവസം തന്നെ മികച്ച മുന്നേറ്റം കാഴ്ച്ച വെച്ച ചിത്രം ഒരാഴ്ച്ചയോട് അടുക്കുമ്പോഴും തീയറ്ററുകള്‍ നിറഞ്ഞാണ് ഓടുന്നത്. ഇ ന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ജീവിതകഥയാണ് ധോണി ദി അണ്‍റ്റോള്‍ഡ് സ്‌റ്റോറി എന്ന ചിത്രം. സുശാന്ത് സിംഗ് രജ്പുത് ധോനിയായി സ്‌ക്രിനിലെത്തിയപ്പോള്‍ അത് ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.
ധോണിയുടെ ജീവിതത്തിലെ അറിയാത്ത ചില ഏടുകളെ ഭംഗിയായി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
സുല്‍ത്താനാണ് ഈ വര്‍ഷത്തെ ഇതുവരെ റീലിസ് ആയ ചിത്രങ്ങളില്‍ ആദ്യ ദിനത്തെ കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്നത് തൊട്ടുപിന്നാലെയിപ്പോള്‍ ധോനിയാണ്. ധോണി റിലീസ് ദിവസം മാത്രം 21 കോടിയിലധികം പോക്കറ്റിലാക്കി. ഇന്ത്യയില്‍ നിന്നുമാത്രം ചിത്രം 104 കോടി നേടിയെന്നാണ് കണക്ക്. ഇനിയും ഒന്ന് രണ്ട് ആഴ്ച്ച ചിത്രം തീയറ്ററുകളില്‍ ആളെ നിറക്കുമെന്നുതന്നെയാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha