ശില്‍പഷെട്ടിയുടെ 'ഡയറ്റിങ് ബുക്ക്' താരത്തിന് തന്നെ വില്‍ക്കാനെത്തിയപ്പോള്‍

അപ്രതീക്ഷിതമായാണ് ശില്‍പഷെട്ടിയുടെ മുന്നില്‍ അയാളെത്തിയത്. ട്രാഫിക് സിഗ്‌നലിനിടയ്ക്ക് പുസ്തക
വില്‍പനക്കാരന്‍ താരത്തിന്റെ കാര്‍ ഗ്ലാസ്സില്‍ ഒന്നു തട്ടി പുസ്തകം പ്രദര്‍ശിപ്പിച്ചു. പുസ്തകം കണ്ട താരം അമ്പരന്നു. തന്റെ 'ദി ഗ്രേറ്റ് ഇന്ത്യന്‍ ഡയറ്റ്' എന്ന പുസ്തകം തനിക്കുതന്നെ വില്‍ക്കാനെത്തയിരിക്കുന്നു!
ഉടന്‍തന്നെ താരം അദ്ദേഹത്തിന്റെ ചിത്രം പകര്‍ത്തി. തന്നെ നേരില്‍ കണ്ടപ്പോള്‍ അവരുടെ മുഖത്തുണ്ടായ സന്തോഷം വിലമതിക്കാന്‍ കഴിയാത്തവയാണെന്ന് ശില്‍പ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ ശില്‍പ പുസ്തക വില്‍പനക്കാരന്റെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
ലൂക്ക് ക്യൂട്ടിനോ എന്ന എഴുത്തുകാരനോടൊപ്പം സഹകരിച്ചാണ് ശില്‍പയുടെ 'ദി ഗ്രേറ്റ് ഇന്ത്യന്‍ ഡയറ്റ്' എന്ന പുസ്തകം എഴുതിയത്. 2015 നവംബറിലായിരുന്നു പ്രകാശനം ചെയ്തത്.
https://www.facebook.com/Malayalivartha