മൂന്‍ കാമുകി ഇസബെല്ലയില്‍ നിന്ന് അനുഷ്‌ക്കാശര്‍മ്മയിലേക്ക് വിരാട് കോഹ്ലിയുടെ പ്രയാണം

ഇന്ത്യയില്‍ ഉള്‍പ്പെടെ അനേകം ലോക പ്രശസ്ത ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ബ്രസീലിയന്‍ മോഡല്‍ ഇസബെല്ലാ ലെയ്ത്തിനെ ബോളിവുഡ് താരം അനുഷ്‌ക്ക ശര്‍മ്മയോളം പരിചയം ഇന്ത്യാക്കാര്‍ക്ക് കാണില്ലെന്ന് ഉറപ്പ്.
അനുഷ്‌ക്കയുമായി എന്തിനാണ് ഈ ബ്രസീലിയന്‍ സുന്ദരിയെ താരതമ്യപ്പെടുന്നത് എന്നാണോ? എങ്കില്‍ പറയാം അനുഷ്‌ക്കയുടെ കാമുകനും ഇന്ത്യന്‍ യുവതികളുടെ നിശാ നായകനുമായ വിരാട് കോഹ്ലിയുടെ പഴയ ലൈനാണ് ഇസബെല്ല.
ഇന്ത്യന്‍ ഗോസിപ്പ് കോളങ്ങളില്‍ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും അനേകം തവണ ഇരുവരും വിദേശത്ത് ഒരുമിച്ച ചുറ്റുന്നതിന്റെ അനേകം ചിത്രങ്ങളില്‍ നിന്നുമാണ് കോഹ്ലിയുടെ ഗതകാല പ്രണയത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ കേട്ടിരുന്നത്.
ഒരിക്കല്‍ ഒരു പ്രമുഖ ദേശീയ മാധ്യമം ഇരുവരേയും ചേര്‍ത്ത് കഥ നെയ്യാന്‍ ശ്രമം നടത്തിയെങ്കിലും വിരാടിനെ കുറിച്ച് എന്തെങ്കിലും പറയാന്‍ ഇസബെല്‍ തയ്യാറായില്ല. എന്നിരുന്നാലും ഈ ബന്ധം തകരുക തന്നെ ചെയ്തു.
മോഡലിങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യയിലുള്ള ഇസബെല്‍ ബോളിവുഡ് സിനിമകളില്‍ ഒരു ശ്രമം നടത്തിയെങ്കിലും ഗുണമുണ്ടായില്ല. പിന്നീട് എപ്പോഴോ ഇരുവരും പിരിയുകയും ഇസബെല്ലും വിരാടും അവരവരുടെ വഴിയെ മുമ്പോട്ടു പോകുകയും ചെയ്തു.
മോഡലിങ്ങ് കരിയറില്‍ ഇസബെല്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ക്രിക്കറ്റില്‍ നേട്ടങ്ങളില്‍ നിന്നും നേട്ടങ്ങളിലേക്ക് ഉയര്‍ന്ന കോഹ്ലിയാകട്ടെ തന്റെ പുതിയ നായികയെ അനുഷ്‌ക്കാശര്‍മ്മയില്‍ കണ്ടെത്തി ആ പ്രണയവുമായി മുമ്പോട്ടു പോകുകയുമാണ്. ഇടയ്ക്ക് ഇണങ്ങിയും പിണങ്ങിയും ഇരുവരും ഇന്ത്യയിലെ ബോളിവുഡും ക്രിക്കറ്റും തമ്മിലുള്ള പ്രണയത്തിന്റെ പുതിയ ചരിത്രമെഴുതുകയാണ്.
https://www.facebook.com/Malayalivartha