സോനം കപൂറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ചെറുപ്പത്തില്‍ ലൈംഗിക പീഡനത്തിനിരഇരയായെന്നു സോനം കപൂറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
രാജീവ് മസന്തുമായി നടത്തിയ അഭിമുഖത്തിലാണ്, മറ്റ് പലരെയും പോലെ താനും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന് സോനം കപൂര്‍ വെളിപ്പെടുത്തിയത്.
ചെറുപ്പത്തിലാണ് ഞാന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. ആ അവസ്ഥ തന്നെ ഒരുപാട് നാള്‍ മാനസിക സംഘര്‍ഷത്തിലാക്കി എന്നും നടി പറയുന്നു.
എന്നാല്‍ ആ സംഭവത്തെ കുറിച്ച് കൂടുതലൊന്നും പറയാന്‍ സോനം കപൂര്‍ തയ്യാറായില്ല. മറ്റു കുട്ടികള്‍ക്കുള്ള മുന്നറിയിപ്പിനും അവബോധത്തിനും വേണ്ടിയാണ് ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തിയത് എന്ന് നടി പറഞ്ഞു.
സോനം കപൂറിനെ പോലെ തന്നെ, ബാല്യത്തില്‍ പീഡനത്തിന് ഇരയായതിനെ കുറിച്ച് വെളിപ്പെടുത്തിയ നടിമാരാണ് കല്‍ക്കിയും അനൗഷ്‌ക ശങ്കറും തപ്‌സി പന്നൂസുമൊക്കെ.
https://www.facebook.com/Malayalivartha