വിവാഹ മോചനത്തിന് ശേഷം ഹൃതികും സൂസനും കണ്ടുമുട്ടിയപ്പോള്‍..

ബോളിവുഡിനെ ഏറെ ഞെട്ടിച്ച വിവാഹ മോചനമായിരുന്നു ഹൃതിക് റോഷന്‍സൂസൈന്‍ ദമ്പതികളുടേത്. 2014 ലാണ് ഇരുവരും വിവാഹ മോചിതരായത്. 17 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിനാണ് ഇവര്‍ ഗുഡ്‌ബൈ പറഞ്ഞത്.
വിവാഹ മോചനത്തിന് ശേഷം ഇതാദ്യമായാണ് ഇരുവരും ഒന്നിച്ച് പൊതു പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടത്. മക്കളായ ഹ്രിഫാനും ഹിദാനും ഇരുവര്‍ക്കുമൊപ്പം ഉണ്ടായിരുന്നു. മുംബൈയിലെ ഒരു ഹോട്ടലിലാണ് ഇരുവരും മക്കളോടൊപ്പം ഒന്നിച്ച് എത്തിയത്. എല്ലാവരും നല്ല സന്തോഷത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇരുവരും വീണ്ടും ഒരുമിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.പുതിയ സിനിമയായ കാബില്‍ ന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടെയാണ് ഹൃതിക് മുംബൈയിലെത്തിയത്. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത കാബിലിയില്‍ വളരെ വ്യത്യസ്തമായ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. യാമി ഗൗതയാണ് നായികാ വേഷത്തില്‍.
പ്രണയിച്ചു വിവാഹിതരായ ഇരുവരും 17 വര്‍ഷം നീണ്ട് നിന്ന വിവാഹ ജീവിതത്തിന് തിരശ്ശീലയിട്ടത് 2014 ലാണ്. എന്നാല്‍ വേര്‍പിരിഞ്ഞതിനുള്ള യഥാര്‍ത്ഥ കാരണം ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. മക്കള്‍ക്ക് വേണ്ടി ഇവരുവരും വീണ്ടും ഒരുമിക്കുമോ എന്ന ആകാക്ഷയിലാണ് ആരാധകര്‍.
https://www.facebook.com/Malayalivartha