ഋത്വിക് റോഷന്‍ അച്ഛന്റെ തണലില്‍ കഴിയുന്ന മധ്യവയസ്‌ക്കന്‍; കങ്കണ

മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ഋത്വിക് റോഷനെതിരെ മുന്‍ കാമുകി കങ്കണ ആഞ്ഞടിച്ചു. ഋത്വിക് ഇപ്പോഴും അച്ഛന്‍ രാകേഷ് റോഷന്റെ തണലില്‍ കഴിയുന്ന മധ്യവയസ്‌കനാണെന്ന് കങ്കണ ആരോപിച്ചു. ഋത്വികിന് 43 വയസായി, പക്ഷെ ജീവിതത്തില്‍ എന്ത് പ്രശ്‌നമുണ്ടായാലും അച്ഛനാണ് ഇടപെടുന്നത്. ഇത് എത്രകാലം തുടരാനാകും. പ്രായപൂര്‍ത്തിയായ ഒരു പുരുഷന് അവന്റെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍, വിവാദങ്ങളായാലും വിവാഹ ജീവിതമായാലും പരിഹരിക്കാനറിയാം. പിന്നെ എന്തിനാണ് എല്ലായ്‌പ്പോഴും സൂപ്പര്‍ ഡാഡി മകനെ രക്ഷിക്കാന്‍ ചാടിയിറങ്ങുന്നത്.
ഋത്വിക്കുമായുണ്ടായിരുന്നത് പ്രണയമാണ്. വളരെ പ്രയാസപ്പെട്ടാണ് അത് മുന്നോട്ട് കൊണ്ടുപോയത്. അവസാനം ദുരന്തത്തില്‍ കലാശിച്ചു. പക്ഷെ, ഞങ്ങളുടെ പ്രണയം ഒരു സെക്‌സ് സ്‌കാന്‍ഡലായോ, അല്ലെങ്കില്‍ ലോകത്തെ ഏറ്റവും മോശമായ ബന്ധമായോ ആണ് സിനിമ സുഹൃത്തുക്കളുള്‍പ്പെടെ കാണുന്നത്. അതിന് കാരണം ഋത്വിക്കാണ്. ഞാന്‍ വജയ്‌നയില്‍ ക്യാമറ ഒളിപ്പിച്ചാണ് നടക്കുന്നതെന്ന തമാശ ഋത്വിക് പലരോടും പറഞ്ഞതാണ് ഇതിന് കാരണം. ഞാനുമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നവരുടെ ദൃശ്യങ്ങള്‍ തെളിവിനായി സൂക്ഷിച്ച് വയ്ക്കാനാണിതെന്നും ആരോപിച്ചു.
ഈ പ്രശ്‌നത്തില്‍ തനിക്കെതിരെ യാതൊരു നിയമനടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. എല്ലാം മാധ്യമങ്ങളില്‍ കാണുന്ന നാടകം മാത്രം. ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. എനിക്കെതിരെ കേസില്ലാത്തതിനാല്‍ ഞാനും നിയമ പോരാട്ടത്തിന് തയ്യാറല്ല. അതേസമയം നിയമ പോരാട്ടം നടത്തണമെന്ന് ധാരാളം ഫെമിനിസ്റ്റുകളുടെ സമ്മര്‍ദ്ദമുണ്ട്. പക്ഷെ, ഞാനൊരു ഫെമിനിസ്റ്റല്ല, സാധാരണ മനുഷ്യന്‍ മാത്രം.
https://www.facebook.com/Malayalivartha