അമീറിനെ ഞാന്‍ ഏറെ സ്‌നേഹിക്കുന്നു പക്ഷേ ജോലിയില്‍ വെറുക്കുന്നു; സല്‍മാന്‍

അമീര്‍ ഖാന്റെ ദങ്കലിന്റെ പ്രിവ്യൂ ഷോ വ്യാഴാഴ്ച മുംബൈയില്‍ നടന്നു. ഭോഗട്ട് കുടുംബവും സച്ചിനും മറ്റ് ബോളിവുഡ് താരങ്ങളും പ്രത്യേക ക്ഷണിതാക്കളായ ഷോയ്ക്ക് ശേഷം ചിത്രത്തെക്കുറിച്ച് സല്‍മാന്‍ വാചാലനായി. തന്റെ തന്നെ സൂപ്പര്‍ ഹിറ്റ് ചിത്രമായ സുല്‍ത്താനേക്കാള്‍ ഏറെ മികച്ച ചിത്രമാണ് ദങ്കല്‍.
അമീറിനോടുള്ള സ്‌നേഹവും വളരെ വ്യത്യസതമായാണ് സല്‍മാന്‍ പ്രകടിപ്പിച്ചത്. ജീവിതത്തില്‍ അമീറിനെ ഞാന്‍ ഏറെ സ്‌നേഹിക്കുന്നു പക്ഷേ ജോലിയില്‍ വെറുക്കുന്നു വെന്നുമാണ് താരം പറഞ്ഞ്. സല്‍മാന്റെ ഈ വാക്കുകളില്‍ നിന്നു തന്നെ ചിത്രം സൂപ്പര്‍ ഹിറ്റാകുമെന്ന് ഉറപ്പായി കഴിഞ്ഞു.
മുഴുവന്‍ കുടുംബാംഗങ്ങളുമായാണ് സല്‍മാന്‍ ഷോയ്ക്ക് എത്തിയത്. റിലീസിന് മുന്‍പ് 70 കോടി ചിലവില്‍ എടുത്ത ചിത്രം 75 കോടി സ്വന്തമാക്കിയിരുന്നു. റെക്കോര്‍ഡുകള്‍ പലതും തകര്‍ത്താകും ദങ്കലിന്റെ മുന്നേറ്റം. ലോകമെമ്പാടും 5000ത്തോളം സ്‌ക്രീനുകളിലാണ് ദങ്കല്‍ ഇന്നെത്തുന്നത്. ഹിന്ദിക്ക് പുറമേ തമിഴ് തെലുങ്ക് ഭാഷയിലും ദങ്കല്‍ എത്തുന്നുണ്ട്.
https://www.facebook.com/Malayalivartha