ദീപിക പദുക്കോണിന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ അപകടം; ഒരാള്‍ മരിച്ചു

ദീപിക പദുകോണ്‍ നായികയായി എത്തുന്ന പത്മാവതി ചിത്രത്തിന്റെ ഷൂട്ടിങ് വേളയിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചരിത്ര സിനിമയാണ് പത്മാവതി. ഫിലിം സിറ്റിയില്‍ ചിത്രത്തിന്റെ സെറ്റില്‍ ജോലി ചെയുന്ന മുകേഷ് (34) എന്ന പെയിന്റിങ്ങ് തൊഴിലാളിയാണ് മരിച്ചത്.
സെറ്റ് പെയിന്റ് ചെയ്യുന്നതിനിടെ ഇയാള്‍ ഉയരത്തില്‍ നിന്നും വീഴുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വന്‍ ബജറ്റില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങും ഷാഹിദ് കപൂറുമാണ് നായകന്മാര്‍. കഥാപാത്രങ്ങളുടെ പ്രാധാന്യം സംബന്ധിച്ച് രണ്‍വീര്‍ സിങ്ങും ഷാഹിദ് കപൂറും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് ഷൂട്ടിങ്ങിനിടെ നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.അതേസമയം മരിച്ച തൊഴിലാളിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്ന് അപകടത്തില്‍ ദു:ഖം രേഖപ്പെടുത്തി നായിക ദീപിക പദുക്കോണ്‍ ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha