സോനം കപൂറിന് പുതിയ കാമുകന്‍

അനില്‍ കപൂറിന്റെ മകളും യുവനടിയുമായ സോനം കപൂറിന് പുതിയ കാമുകന്‍. ഡല്‍ഹി സ്വദേശിയായ യുവ വ്യവസായി ആനന്ദ് അഹൂജയ്‌ക്കൊപ്പം പലയിടങ്ങളില്‍ വെച്ച് താരത്തെ കണ്ടിട്ടുണ്ടെങ്കിലും അടുത്തിടെ സോനത്തിന്റെ പിതാവും നടനുമായ അനില്‍ കപൂറിന്റെ അറുപതാം പിറന്നാള്‍ ലണ്ടനില്‍ ആഘോഷിച്ച വേളയില്‍ ഇയാളെ കണ്ടതോടെയാണ് കാര്യങ്ങള്‍ക്ക് വ്യക്തത വന്നത്. എന്നാല്‍ തന്റെ സ്വകാര്യജീവിതത്തെ കുറിച്ച് എന്ത് ചോദിച്ചാലും പ്രതികരിക്കാനില്ലെന്ന് സോനം ഒരു ദേശീയ പത്രത്തിനോട് പറഞ്ഞു.
അക്ഷയ്കുമാര്‍ ഹോളിവുഡ് നടന്‍ വില്‍സ്മിത്തിന് ഒരുക്കിയ പാര്‍ട്ടിയില്‍ വെച്ചാണ് സോനംകപൂറിനെയും ആനന്ദിനെയും പലരും ആദ്യമായി കണ്ടത്. പിന്നീട് പല സ്വകാര്യ ചടങ്ങുകളിലും പാര്‍ട്ടികളിലും ഇരുവരും പങ്കെടുത്തിരുന്നു. ഇപ്പോള്‍ സോനത്തിന്റെ കുടുംബത്തിലെ ആഘോഷങ്ങളിലും ആനന്ദ് പങ്കെടുത്തതോടെ ഇവരുടെ ബന്ധം ദൃഢമാണെന്ന് ഉറപ്പായി.
സംവിധായകന്‍ പുനീത് മല്‍ഹോത്ര, രണ്‍ബീര്‍ കപൂര്‍ എന്നിവരുമായി സോനം പ്രണയത്തിലാണെന്ന് മുമ്പ് വാര്‍ത്തകളുണ്ടായിരുന്നു. സിനിമയിലെത്തിയിട്ട് പത്ത് വര്‍ഷങ്ങള്‍ പിന്നിടുന്ന സോനം ഇതിനകം തന്റേതായ ഇടം ഒരുക്കിക്കഴിഞ്ഞു. ഈവര്‍ഷം നീരജ ഉള്‍പ്പെടെ നല്ല ചിത്രങ്ങളില്‍ അഭിനയിച്ചു.
https://www.facebook.com/Malayalivartha