ബിഗ് ബി മകളുടെ ഫാക്ടറിയില്‍ ജോലി ചെയ്യുന്നു, അപ്പോള്‍ അഭിനയം നിര്‍ത്തിയോ?

കാര്‍ഷിക യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന എസ്‌കോര്‍ട്ട് ലിമിറ്റഡ് കമ്പനിയുടെ മാനേജരാണ് ശ്വേതാനന്ദയുടെ ഭര്‍ത്താവ് നിഖില്‍ നന്ദ. നിഖിലിന്റെ ഫാക്ടറി സന്ദര്‍ശനത്തിന്റെ കാര്യം ആരാധകരെ അറിയിച്ചത് ബിഗ് ബി തന്നെയാണ്.
ഫാക്ടറിയിലെ സന്ദര്‍ശനത്തിന് ശേഷം ട്രാക്ടര്‍ ഓടിക്കുന്ന ചിത്രവും ശ്വേതയുടെ മക്കളായ നവ്യ നവേലി, അഗസ്ത്യ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ബച്ചന്‍ തന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.
മക്കള്‍ ജനിച്ചതിന് ശേഷം അടുത്ത ദിവസം ഭാര്യയെ കാണാന്‍ മുംബൈയിലെ ആശുപത്രിയില്‍ പോയ അതേ അനുഭവമാണ് തനിക്ക് ഇപ്പോഴും തോന്നിയതെന്നാണ് ബിഗ് ബി ഫാക്ടറി സന്ദര്‍ശനത്തെക്കുറിച്ച് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha