ആമീര്‍ ഖാന്റെ ദംഗല്‍ 400 കോടിയും കടന്നു മുന്നോട്ട്

ആമീര്‍ ഖാന്റെ പുതിയ ചിത്രമായ ദംഗല്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു. പതിനൊന്നാം ദിവസം പിന്നിടുമ്‌ബോള്‍ ചിത്രം 400 കോടി വാരികൂട്ടിയെന്നാണ് റിപോര്‍ട്ട്. രണ്ടാമത്തെ ആഴ്ചയില്‍ മാത്രം ഇന്ത്യയില്‍ ചിത്രം നേടിയത് 72.93 കോടിയാണ്.
ദംഗല്‍ റിലീസ് ചെയ്ത ശേഷം ഇന്ത്യയില്‍ വാരിക്കൂട്ടിയത് 270.47 കോടിയാണ്. വിദേശങ്ങളില്‍ ചിത്രം ഇതുവരെ 141.60 കോടി നേടി. അതായത് മൊത്തം 412.07 കോടി.
നിതേഷ് തിവാരിയാണ് ദംഗലിന്റെ സംവിധായകന്‍. ഗുസ്തിക്കാരന്‍ മഹാവീര്‍ സിംഗ് ഫോഗതിന്റെ ജീവിതമാണ് ദംഗലില്‍. സാക്ഷി തന്‍ വാര്‍, സന്യ മല്‍ഹോത്ര, ഫാത്തിമ സന ശെയ്ഖ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
2016ലെ ഏറ്റവും വലിയ ഹിറ്റായ സല്‍മാന്‍ ഖാന്റെ സുല്‍ത്താനെ ദംഗല്‍ മറികടക്കുമെന്നാണ് ലഭിക്കുന്ന റിപോര്‍ട്ടുകള്‍. ഇന്ത്യയില്‍ സുല്‍ത്താന്‍ 300.45 കോടിയാണ് വാരിക്കൂട്ടിയത്.
https://www.facebook.com/Malayalivartha