കരീന കപൂറിന്റെ ആദായ നികുതി വിവരങ്ങള്‍ ഹാക്ക് ചെയ്യാന്‍ ശ്രമം

കരീന കപൂറിന്റെ ആദായ നികുതി വിവരങ്ങള്‍ ഹാക്ക് ചെയ്യാന്‍ ശ്രമം. താരത്തിന്റെ പരാതിയെ തുടര്‍ന്ന് ഹാക്കറെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ സൈബര്‍ സെല്ലാണ് താരത്തിന്റെ ആദായ നികുതി ഇടപാടുകളെ സംബന്ധിച്ച സുപ്രധാന രേഖകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമച്ചയാളെ അറസ്റ്റ് ചെയ്തത്. ഹാക്ക് ചെയ്യാന്‍ ശ്രമം നടന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന കരീനയുടെ സിഎ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് ഹാക്കറെ അറസ്റ്റ് ചെയ്തത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ആയിരുന്നു കേസിന് ആസ്പദമായ ഹാക്കിംഗ് ശ്രമമുണ്ടാകുന്നത്.
പോയ സാമ്പത്തിക വര്‍ഷത്തില്‍ താരം നികുതിയടച്ചതിന്റെ രേഖകള്‍ ചോര്‍ത്താനായിരുന്നു ശ്രമം. സമാനമായ രീതിയില്‍ നേരത്തെ ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ അക്കൗണ്ടും ഹാക്ക് ചെയ്യാന്‍ ശ്രമം നടന്നിരുന്നു. താരത്തിന്റെ ഫെയ്‌സ് ബുക്ക് ഹാക്ക് ചെയ്ത യുവാവ് ഫെയ്‌സ് ബുക്ക് ലൈവും നടത്തിയിരുന്നു. ഈയ്യടുത്താണ് കരീന ഒരു ആണ്‍ കുട്ടിയ്ക്ക് ജന്മം കൊടുത്തത്. തയ്മുര്‍ അലി ഖാന്‍ എന്നാണ് കുട്ടിയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha