ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രശസ്ത ബോളിവുഡ് താരം ഓംപുരി അന്തരിച്ചു

പ്രശസ്ത ബോളിവുഡ് താരം ഓംപുരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. 66 വയസായിരുന്നു. ഹരിയാനയിലെ അംബാലയില്‍ 1950ലായിരുന്നു അദ്ദേഹം ജനിച്ചത്. 1976ല്‍ മറാത്തി സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ സാന്നിധ്യം അറിയിച്ച അദ്ദേഹം 100ലധികം സിനിമകളില്‍ സ്വഭാവ നടനായി മികച്ച അഭിനയം കാഴ്ച വെച്ചു. പാകിസ്താന്‍, പ്രിട്ടീഷ് സിനിമകള്‍ക്ക് പുറമെ ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 1990ല്‍ പത്മശ്രീ ലഭിച്ചിട്ടുണ്ട്.
ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് അസുഖബാധിതനായെന്നാണ് റിപ്പോര്‍ട്ട്. ആടുപുലിയാട്ടം പുരാവൃത്തം, സംവത്സരങ്ങള്‍ എന്നീ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha