ധനികരായ വ്യവസായ പ്രമുഖരെ വിവാഹം ചെയ്ത 7 ബോളിവുഡ് സുന്ദരികള്‍ ഇവരൊക്കെയാണ്!

ബോളിവുഡ് ചലച്ചിത്രങ്ങള്‍ മിക്കപ്പോഴും യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍ചിത്രം കാഴ്ചവെയ്ക്കാറുണ്ട്. അപ്പോഴൊക്കെ അവ സൂപ്പര്‍ഹിറ്റ് ആവുകയും ചെയ്യും.
ഗുരുദത്തിന്റെ 'പ്യാസ' എന്ന ചിത്രം കണ്ടിട്ടുള്ളവര്‍ ആ ചിത്രത്തിലെ ഒരു രംഗം മറന്നിട്ടുണ്ടാവില്ല. ചിത്രത്തിലെ നായകനായ ഗുരുദത്തിന്റെ കഥാപാത്രം വേണ്ടത്ര വരുമാനമില്ലാത്ത ആളായതിനാല്‍ അതിലെ നായികയായ മാലാ സിന്‍ഹ അവതരിപ്പിച്ച കഥാപാത്രം അയാളെ വിവാഹം ചെയ്യുന്നത് നിരസിച്ച് നല്ല ഭാവിയ്ക്കായി വലിയ ബിസ്സിനെസ്സുകാരനായ റഹ്മാനെ വിവാഹം ചെയ്യുന്ന ആ രംഗം,
യഥാര്‍ത്ഥ ജീവിതത്തില്‍ പലപ്പോഴും സംഭവിക്കുന്നതും അത് തന്നെ. ഇവിടെ പറഞ്ഞുവരുന്നത് നടിമാര്‍ സ്‌നേഹിച്ച കാമുകന്മാരെ മറന്ന്, അതിന് ശേഷം പണക്കാരായ വലിയ ബിസിനസ്സ്മാനെയോ സിനിമ നിര്‍മ്മാതാക്കളെയോ വിവാഹം ചെയ്ത നടിമാരെക്കുറിച്ചാണ്...
വിദ്യ ബാലനും സിദ്ധാര്‍ത്ഥ് റോയ് കപൂറും...ഡിസ്‌നി ഇന്ത്യ ലിമിറ്റഡിന്റെ എം.ഡിയും സി.ഇ.ഓയും സിനിമ നിര്‍മ്മാതാവുമായ സിദ്ധാര്‍ത്ഥ് റോയ് കപൂറിനെയാണ് പകുതി മലയാളിയും കൂടിയായ നടി വിദ്യ ബാലന്‍ വിവാഹം ചെയ്തിരിക്കുന്നത്.
ശില്‍പ്പ ഷെട്ടിയും രാജ് കുന്ദ്രയും...ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് വ്യവസായപ്രമുഖന്‍ രാജ് കുന്ദ്രയെ ശില്‍പ്പ ഷെട്ടി വിവാഹം ചെയ്തു എന്ന വാര്‍ത്ത ബോളിവുഡ് ഞെട്ടലോടെയാണ് വരവേറ്റത്. ഇതിന് മുന്‍പ് വിവാഹം ചെയ്ത് ഡിവോഴ്‌സ് നേടിയ വ്യക്തിയാണ് രാജ് കുന്ദ്ര. എന്നാല്‍ അതൊന്നും ശില്‍പ്പയ്ക്ക് ഒരു വിഷയമേ അല്ലായിരുന്നു. 2009-ല്‍ വിവാഹം ചെയ്ത ഇരുവര്‍ക്കും ഒരു മകന്‍ ഉണ്ട്.
അമൃത അറോറയും ഷക്കീല്‍ ലഡാക്കും...നടി അമൃത അറോറ വിവാഹം ചെയ്തത് ഷക്കീല്‍ ലഡാക്ക് ബിസിനെസ്സ് വമ്പനെയാണ്.
ശ്രീദേവിയും ബോണി കപൂറും...ആളുകള്‍ ഇപ്പോഴും ചോദിക്കുന്ന ചോദ്യമാണ് ബോളിവുഡിലെ സ്വപ്നസുന്ദരി എന്തിന് ഒരു തവണ വിവാഹമോചനം നേടിയ ബോണി കപൂറിനെ വിവാഹം ചെയ്തുവെന്ന്. പ്രണയം എന്നത് വെറും അന്ധമായ ഒന്നാണെന്നും അത് പണം കാണുമ്പോള്‍ അതിന്റെ പുറകെ പോകുന്നതാണ് എന്നും ചിലര്‍ ഈയൊരു ബന്ധം കൊണ്ട് നിര്‍വചനം ഉണ്ടാക്കി. ഹിന്ദി സിനിമാലോകത്തെ ടോപ് പ്രൊഡ്യൂസര്‍മാരില്‍ ഒരാളാണ് ബോണി കപൂര്‍. ശ്രീദേവിയെ വിവാഹം ചെയ്യുന്നതിന് വേണ്ടിയാണ് ആദ്യ ഭാര്യയെ ബോണി കപൂര്‍ ഉപേക്ഷിച്ചത്.
അയേഷ ടാക്കിയായും ഫര്‍ഹാന്‍ അസ്മിയും...ബോളിവുഡില്‍ ആരും വിചാരിക്കാത്ത ഒരു ഒന്നുചേരല്‍ കൂടിയായിരുന്നു ഈ വിവാഹം. വലിയൊരു റെസ്‌റ്റോറന്റിന്റെ ഉടമയാണ് ഫര്‍ഹാന്‍. മാത്രമല്ല ഫര്‍ഹാന്റെ പിതാവ് രാഷ്ട്രീയപരമായി വലിയ പിടിപാടുള്ള വ്യക്തിയും കൂടിയാണ്. അതിനാല്‍ തന്നെ സാമ്പത്തികവും രാഷ്ട്രീയപരവുമായ ബന്ധത്തില്‍ക്കേറി താരം പിടിമുറുക്കി എന്നാണ് ആളുകള്‍ പറയുന്നത്.
ജൂഹി ചാവഌും ജെയ് മെഹ്തായും...ജൂഹി ചാവഌജെയ് മെഹ്തായെ വിവാഹം ചെയ്തപ്പോള്‍ ആളുകള്‍ ചോദിച്ച ചോദ്യമാണ്, നിങ്ങള്‍ ഇരുവരും എന്ത് കാര്യത്തിലാണ് യോജിക്കുന്നത് എന്നത്?. മെഹ്ത ഗ്രൂപ്പിന്റെ ഉടമയായ ജെയ്യെയും കെട്ടി സുഖമായി ജീവിക്കുകയാണ് ജൂഹി ഇപ്പോള്‍.
സെലീന ജെയ്റ്റിലിയും പീറ്റര്‍ ഹാഗും...ഇന്ത്യയും കടന്ന് ഓസ്ട്രിയന്‍ വ്യവസായപ്രമുഖനായ പീറ്റര്‍ ഹാഗിനെയാണ് നടി സെലീന വിവാഹം ചെയ്തത്.
https://www.facebook.com/Malayalivartha