മുണ്ടുടുത്ത് ദീപികയുടെ ഹോട്ട് ഡാന്‍സ് വൈറല്‍

വിന്‍ ഡീസലിനൊപ്പം മുണ്ടുടുത്ത് ആടിപ്പാടി ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ ലുങ്കി ഡാന്‍സ്. മുംബൈയില്‍ നടന്ന ട്രിപ്പിള്‍ എക്‌സിന്റെ കര്‍ട്ടന്‍ റെയ്‌സര്‍ ചടങ്ങിലാണ് വിന്‍ ഡീസലിനൊപ്പം ദീപിക ലുങ്കിയുടുത്ത് ആടിപ്പാടിയത്. വീഡിയോ ഇതിനകം വൈറലായികഴിഞ്ഞു.
തന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ട്രിപ്പിള്‍ എക്‌സിന്റെ പ്രചരണ പരിപാടികള്‍ക്കിടെയായിരുന്നു നടി എല്ലാവരേയും അതിശയിപ്പിച്ച് പാട്ടിനൊപ്പം ആടിപ്പാടിയത്. രണ്‍വീര്‍ സിങും ദീപികയുടെ നൃത്തം ആസ്വദിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഹോട്ട് ലുക്കിലായിരുന്ന നടി കൂളിങ് ഗ്ലാസും മുണ്ടുമുടുത്ത് ചുവടു വച്ചത് സദസിനെ ഇളക്കി മറിച്ചു. ചിത്രത്തിന്റെ നായകന്‍ വിന്‍ ഡീസലും ദീപികയ്‌ക്കൊപ്പം ഉണ്ടായിരുന്നു. തന്നെ ത്രില്ലടിപ്പിച്ചു ഇന്ത്യ എന്നായിരുന്നു വിന്‍ ഡീസലിന്റെ പ്രതികരണം.
ഡിസ്‌കോ ജോക്കിയായ ന്യൂക്ലിയയുടെ സംഗീതത്തിനൊപ്പമായിരുന്നു നൃത്തം. ഇതിനു ശേഷം റെഡ് കാര്‍പ്പെറ്റില്‍ വിന്‍ ഡീസലിനൊപ്പം ദീപിക എത്തുകയും ചെയ്തതോടെ പരിപാടി ഗംഭീരമായി. ഷാഹിദ് കപൂര്‍, ഇര്‍ഫാന്‍ ഖാന്‍, ശബാനാ ആസ്മി, കരണ്‍ ജോഹര്‍, ഹുമാ ഖുറേഷി, റിച്ച ചഥാ, കല്‍കി തുടങ്ങിയവരും അവിടെയുണ്ടായിരുന്നു. ഡി ജെ കറുസോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രിപ്പിള്‍ എക്‌സ്.
https://www.facebook.com/Malayalivartha