ഷാരൂഖിനെ ആരും കുറ്റപ്പെടുത്തരുത്, ഷാരൂഖ് എനിക്ക് മകനാണെന്ന് കൊല്ലപ്പെട്ട യുവാവിന്റെ അമ്മ

ഷാരൂഖ് ഖാനെ കാണാനുള്ള തിരക്കിനിടെ കൊല്ലപ്പെട്ട ആരാധകന്‍ ഫര്‍ഹീദ് ഖാന്‍ ഷേറാണിയുടെ കുടുംബം താരത്തിനായി രംഗത്ത്. വഡോദര റെയില്‍വേ സ്‌റ്റേഷനില്‍ വച്ചായിരുന്നു ഫര്‍ഹീദ് കൊല്ലപ്പെട്ടത്. ഫര്‍ഹീദ് സംഭവത്തില്‍ ഞാനും എന്റെ കുടുംബവും ഒരിക്കലും ഷാരുഖിനെ കുറ്റപ്പെടുത്തില്ല, കാരണം ഷാരുഖും എനിക്ക് മകനെപ്പോലെയാണ്. അതുകൊണ്ട് മരണത്തിന് കാരണമായി എന്ന തരത്തില്‍ ഷാരൂഖിനെ ആക്രമിക്കരുത്.
യുവാവ് കൊല്ലപ്പെട്ടത് ഷാരൂഖ് കാരണമാണെന്ന തരത്തിലുള്ള ആരേപണങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഷാരുഖിനെ ആക്രമിക്കരുതെന്ന് ആവശ്യപ്പെട്ട് ഫര്‍ഹീദിന്റെ അമ്മ രംഗത്തെത്തിയത്. മകന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തുന്നതിനുള്ള എല്ലാ സഹായവും ഷാരുഖ് ചെയ്തു തന്നിട്ടുണ്ടെന്നും അതിനാല്‍ നന്ദിയുണ്ടെന്നും ഫര്‍ഹീദിന്റെ കുടുംബം പറഞ്ഞു.
ഷാരൂഖ് ഖാന്റെ പുതിയ ചിത്രം റായീസിന്റെ പ്രചരണത്തിനായി മുംബൈയില്‍ നിന്ന് ന്യൂഡല്‍ഹിയിലേയ്ക്കാണ് താരം ട്രെയിനില്‍ സഞ്ചരിച്ചത്. ട്രെയിനില്‍ സഞ്ചരിച്ച് പ്രചരണം നടത്തുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നതിനാല്‍ അനിയന്ത്രിതമായ തിരക്കായിരുന്നു വഡോദര സ്‌റ്റേഷനില്‍. ട്രെയിന്‍ മുന്നോട്ടെടുത്തപ്പോള്‍ ചിലര്‍ ഒപ്പം ഓടാന്‍ ശ്രമിച്ചു ഇതിനിടെ നിരവധിപ്പേര്‍ നിലത്തു വീണു അതിനിടെ ശ്വാസം കിട്ടാതെയാണ് ഫര്‍ഹീദ് ഖാന്‍ മരിച്ചത്.
https://www.facebook.com/Malayalivartha