ബാഹുബലിയുടെ പുതിയ പോസ്റ്ററില്‍ അബദ്ധം പിണഞ്ഞോ

ബ്രഹ്മാണ്‍ഡ സിനിമക്കും അബദ്ധം പിണഞ്ഞോ. ലോകം മുഴുവനുള്ള ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലി 2. ബാഹുബലി പരമ്പരയിലെ അവസാന ഭാഗം ഈ വര്‍ഷം ഏപ്രിലില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ ഇറങ്ങിയിരുന്നു. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് നാണക്കേടുണ്ടാക്കിക്കൊണ്ട് പോസ്റ്ററിലെ ഒരു പിഴവ് സോഷ്യല്‍ മീഡിയയില്‍ ട്രോളാകുകയാണ്. ഇത്ര ശ്രദ്ധയില്ലാതെയാണോ ബാഹുബലി പോലുള്ള ഒരു ചിത്രത്തിന്റെ പോസ്റ്റര്‍ തയാറാക്കുന്നത് എന്ന ചോദ്യമാണ് സിനിമാ പ്രേമികള്‍ ഉയര്‍ത്തുന്നത്.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അമരേന്ദ്ര ബാഹുബലി, ദേവസേന എന്നിവരെ പരിചയപ്പെടുത്തുന്നതായിരുന്നു പോസ്റ്റര്‍. ഇന്നലെ റിപ്പബ്ലിക്ക് ദിനത്തിനോട് അനുബന്ധിച്ചാണ് ഈ പോസ്റ്റര്‍ ഇറങ്ങിയത്
വില്ല് കുലച്ച് നില്‍ക്കുന്ന പ്രഭാസും അനുഷ്‌കയുമാണ് പോസ്റ്ററിലെ താരങ്ങള്‍. മൂന്ന് അമ്പുവീതം ഇരുവരും തൊടുക്കാന്‍ തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. പ്രഭാസ് അനുഷ്‌കയുടെ പിന്നിലാണ് നില്‍ക്കുന്നത്. എന്നാല്‍ പ്രഭാസിന്റെ വില്ലില്‍ ഉള്ള അമ്പുകള്‍ വച്ചിരിക്കുന്നത് അനുഷ്‌കയുടെ വില്ലിന് മുകളിലൂടെയും. 200 കോടി മുടക്കി എടുക്കുന്ന ചിത്രത്തില്‍ ഈ തെറ്റ് പറ്റാമോ എന്നാണ് ബാഹുബലി പ്രേമികള്‍ പറയുന്നത്.
https://www.facebook.com/Malayalivartha