കിങ് ഖാനെ കുറിച്ച് പറയാന്‍ സണ്ണി ലിയോണിന് നൂറ് നാവ്?

ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാനെ കുറിച്ച് എത്ര പറഞ്ഞാലും തീരാത്ത അവസ്ഥയിലാണ് സണ്ണി ലിയോണ്‍. ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാന്റെ റയീസ് എന്ന ചിത്രത്തില്‍ ലൈലാ ഓ ലൈലാ എന്ന ഐറ്റം ഗാനം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതിനുശേഷമാണ് താരം ഖാനെ കുറിച്ച് സംസാരിക്കുന്നത്.
ലൈലാ ഓ ലൈലായിലെ ഗാനരംഗം അവതരിപ്പിക്കുമോ എന്നു ചോദിക്കുന്നതിനായി ഷാരൂഖ് തന്നെ നേരിട്ടു വിളിക്കുകയായിരുന്നെന്ന് പിന്നീട് ഒരു അഭിമുഖത്തില്‍ സണ്ണിലിയോണ്‍ വ്യക്തമാക്കിയിരുന്നു. ഇത്തവണ സണ്ണി പറയുന്നത് ഷാരൂഖിനെ പോലെ ഇത്രയും അര്‍പ്പണബോധമുള്ള പിതാവിനെ താനിതുവരെ കണ്ടിട്ടില്ലെന്നാണ്. താന്‍ തന്റെ കുടുംബത്തോട് വളരെ അടുപ്പമുള്ള വ്യക്തിയാണെന്നും കുട്ടിക്കാലത്ത് അച്ഛന്റെ പ്രിയപ്പെട്ട മോളായിരുന്നുവെന്നുമാണ് സണ്ണിലിയോണ്‍ പറഞ്ഞു.
റയീസിന്റെ ചിത്രീകരണത്തിനിടയിലാണ് സണ്ണിലിയോണിന് ഷാരൂഖുമായും നടന്റെ മക്കളുമായും ഇടപഴകാന്‍ സമയം കിട്ടിയത്. പ്രത്യേകിച്ചും ഷാരൂഖിന്റെ ഇളയ മകന്‍ അബ്രാമുമായി ഇടപഴകാനാണ് കൂടുതല്‍ സമയം ലഭിച്ചതെന്നു നടി പറയുന്നു.അബ്രാം എപ്പോഴും പപ്പയോടൊപ്പം സമയം ചിലവഴിക്കാനിഷ്ടപ്പെടുന്നു. ലൊക്കേഷന്‍ സൈറ്റുകളില്‍ അബ്രാമിനെ പലപ്പോഴും ഷാരൂഖ് കൊണ്ടുവരാറുണ്ട്.
ഇളയമകനൊപ്പം മാത്രമല്ല മൂത്തമകന്‍ ആര്യനോടൊപ്പവും മകള്‍ സുഹാനയോടൊപ്പവുമെല്ലാം ഷാരൂഖ് സമയം ചിലവഴിക്കാറുണ്ടെന്നും സണ്ണി പറയുന്നു.
https://www.facebook.com/Malayalivartha