ഇഷാ തല്‍വാര്‍ ഖാന്‍മാര്‍ക്കൊപ്പം

ബോളുവുഡിലെ മൂന്ന് ഖാന്‍മാരായ സല്‍മാന്‍ഖാന്‍, സെയ്ഫ് അലിഖാന്‍, ഷാറൂഖാന്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലും സന്തോഷത്തിലുമാണ് ഇഷാ തല്‍വാര്‍. കബീര്‍ഖാന്‍ സംവിധാനം ചെയ്യുന്ന ട്യൂബ് ലൈറ്റ് എന്ന യുദ്ധസിനിമയില്‍ വളരെ പ്രാധാന്യമുള്ള നൃത്തരംഗത്താണ് താരം അഭിനയിച്ചത്.
നവാഗതനായ അക്ഷാന്ത് വര്‍മ സംവിധാനം ചെയ്യുന്ന സിനിമയില്‍ സെയ്ഫ് അലീഖാനൊപ്പം ഫോട്ടോഗ്രാഫറുടെ വേഷമാണ് ചെയ്തത്. പിന്നെ ഷാറൂഖിനൊപ്പം പരസ്യ ചിത്രത്തിലും അഭിനയിച്ചു. ഖാന്‍മാരില്‍ ഇനി ആമീറിനൊപ്പം മാത്രമാണ് അഭിനയിക്കാനുള്ളതെന്നും താരം പറഞ്ഞു.
കഥക്ക് നൃത്തം അഭ്യസിച്ചിട്ടുള്ള ഇഷാ തല്‍വാര്‍ സ്ത്രീകളുടെ പ്രശ്നം ചര്‍ച്ച ചെയ്യുന്ന ആന്തോളജിയായ ക്രോസ് റോഡിലെ മുദ്രയില്‍ ഭരതനാട്യം നര്‍ത്തകിയായി അഭിനയിക്കുന്നു. പത്ത് ചെറിയ സിനിമകള്‍ കോര്‍ത്തിണക്കിയ ക്രോസ്റോഡിന്റെ ചിത്രീകരണം പൂര്‍ത്തിയായി. കഥക്ക് നന്നായി ചെയ്യുന്നത് കൊണ്ട് ഭരതനാട്യം ചെയ്യാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ലെന്ന് താരം പറഞ്ഞു.
ഓരോ നൃത്ത രൂപത്തിനും അതിന്റേതായ സൗന്ദര്യവും രസങ്ങളുമുണ്ട്. നൃത്തം സ്റ്റേജില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും സിനിമയില്‍ ചെയ്യാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും താരം പറഞ്ഞു. മലയാള സിനിമയില്‍ നിന്ന് ലഭിച്ച ഭാഗ്യം മറ്റ് ഭാഷകളില്‍ നിന്ന് കിട്ടിയില്ലെന്നും അതിനാല്‍ കേരളത്തോട് തനിക്ക് പ്രത്യേക സ്നേഹമുണ്ടെന്നും അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha