കാബിലിന്റെ വിജയത്തില്‍ ഹൃതിക്

ബോളിവുഡ് സൂപ്പര്‍ താരം ഹൃതിക് റോഷന്‍ തന്റെ ഏറ്റവും പുതിയ റിലീസായ കാബിലിന്റെ വിജയത്തിന്റെ സന്തോഷം ആരാധകരോട് പങ്കു വച്ചത് കൊച്ചിയില്‍ അടുത്തിടെ നടന്ന സിനിമയുടെ ബ്രാന്‍ഡ് പ്രൊമോഷനിടയിലാണ്. കൃഷ് 4, സൂപ്പര്‍ഹീറോ സീരീസിലെ നാലാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നും ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ കൊച്ചിയില്‍ ചിത്രീകരിക്കുമെന്നും അദ്ദേഹം ആരാധകരോടു പറഞ്ഞു. തങ്ങളുടെ പ്രിയ താരമായ ഹൃതിക്കിനെ ഒരുനോക്കു കാണാന്‍ ലുലുമാളില്‍ വന്‍ ജനാരവമായിരുന്നു തടിച്ചുകൂടിയത്'
'കേരളം ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ... സ്‌നേഹവും പിന്തുണയും നല്‍കിക്കൊണ്ട് എന്റെ ചിറകിന് പിന്നില്‍ കാറ്റായ നിനക്ക് നന്ദി' എന്നദ്ദേഹം ആരാധകരോടു പറഞ്ഞു.
ഹൃതിക്കിന്റെ പിതാവ് രാകേഷ് റോഷന്‍ തിരക്കഥ സംവിധാനം,നിര്‍മാണം നിര്‍വഹിക്കുന്ന പ്രശസ്തമായ സൂപ്പര്‍ഹീറോ പരമ്പരയാണ് കൃഷ്. ഇന്ത്യന്‍ സിനിമയിലെ ഒരേ ഒരു സൂപ്പര്‍ ഹീറോ പരമ്പരയാണിത്. 2003ല്‍ കോയി മില്‍ഗയ എന്ന സിനിമയില്‍ തുടങ്ങിയ സൂപര്‍ സീരീസ് പരമ്പര 2006ല്‍ ക്രിഷ് എന്ന സിനിമയും പിന്നാലെ 2013ല്‍ ക്രിഷ് 3 യും പുറത്തിറക്കി.
https://www.facebook.com/Malayalivartha