അഭിനയത്തിലേക്ക് ചുവടുവച്ച് സുഹാനയും; അഭിനയത്തില്‍ അച്ഛനെ മറികടക്കുമോ മകള്‍?

ബോളിവുഡ് അടക്കിവാഴുന്ന കിങ് ഖാന്‍ ഷാരൂഖിന്റെ ചുവടുപിടിച്ച് മകളും മെല്ലെ അഭിനയത്തിലേയ്ക്ക് വലതുകാല്‍ വച്ചുവരികയാണ്. അച്ഛനെപ്പോലെ നാടകത്തില്‍ തന്നെയാണ് മകള്‍ സുഹാനയുടെയും തുടക്കം.
സുഹാന സ്‌കൂളില്‍ അവതരിപ്പിച്ച ഒരു നാടകത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇംഗ്ലീഷ് നാടകത്തില്‍ സിന്‍ഡ്രല്ലയുടെ വേഷത്തിലാണ് സുഹാന എത്തുന്നത്.
എന്നാല്‍ സുഹാനയുടെ സിന്‍ഡ്രല്ല പഴങ്കഥയിലെപ്പോലെ പാവമല്ല. പരാതിപ്പെട്ടിയായ, മറ്റുള്ളവര്‍ക്ക് തലവേദന ഉണ്ടാക്കുന്ന ഒരു പെണ്‍കുട്ടിയാണ്.
https://www.facebook.com/Malayalivartha