നടിയുടെ കളി മൂര്‍ഖനുമായി; അവസാനം അകത്തായി!

ഷൂട്ടിങ്ങിനിടെ മൂര്‍ഖന്‍ പാമ്പുമായുള്ള ചിത്രം സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തതിന് നടി ശ്രുതി ഉള്‍ഫത്തിനെയും പ്രൊഡക്ഷന്‍ യൂണിറ്റിലെ മറ്റ് മൂന്ന് പേരെയും ഫോറസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.
നാഗാര്‍ജുന; ഏക് യോദ്ധ എന്ന സീരിയല്‍ ചിത്രീകരണത്തിനിടെയാണ് നടി മൂര്‍ഖനുമായി ചിത്രങ്ങളെടുക്കാനും കഴുത്തിലണിയാനും തുടങ്ങിയത്. എന്നാല്‍ അത് ഇത്തരത്തിലൊരു മുട്ടന്‍ പണിയ്ക്ക് വകുപ്പാകുമായിരുന്നുവെന്ന് അവര്‍ക്കറിയില്ലായിരുന്നു.എന്നാല്‍ നടിയെ പിന്തുണച്ച് മറ്റ് താരങ്ങള്‍ രംഗത്തെത്തി. നിര്‍മ്മാതാവിനാണ് ഇതിന്റെ ഉത്തരവാദിത്തമെന്ന് അവര്‍ വാദിക്കുന്നു. നാലുപേരെയും ഒരുദിവസം കസ്റ്റഡിയില്‍ വച്ചശേഷമാണ് വിട്ടയച്ചത്.
എന്നാല്‍ അറസ്റ്റിലായെന്ന് നടി ഇപ്പോഴും സമ്മതിച്ചുതരുന്നില്ല. തങ്ങളെ ഒരു സ്‌റ്റേറ്റ്‌മെന്റ്‌റ് എടുക്കാന്‍ വേണ്ടിയാണ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതെന്ന് ശ്രുതി പറയുന്നു.ഗണേഷ് എന്ന വ്യക്തിയെ ഫോറെസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തെരഞ്ഞുകൊണ്ടിരിക്കുകയാണ്. ഇയാളാണ് ഫിലിം സെറ്റിലേക്ക് എപ്പോഴും പാമ്പുകളെ എത്തിക്കുന്നത്.
1972-ലെ ഇന്ത്യന്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം സംരക്ഷിക്കപ്പെടുന്ന ഒരു ജീവിയാണ് മൂര്‍ഖന്‍ പാമ്പ്. ഇവയെ പ്രദര്‍ശിപ്പിക്കുന്നത് ഡബ്‌ള്യൂ.പി.എ നിയമപ്രകാരം കുറ്റകരമാണ്.
ശ്രുതിയ്ക്ക് ഇക്കാര്യത്തില്‍ അറിവുണ്ടായിരുന്നിരിക്കില്ല എന്ന് പറഞ്ഞുകൊണ്ട് സീരിയലിലെ നായകന്‍ അര്‍ജുന്‍ ബിജ്‌ലാനി നടിയെ പിന്തുണച്ചുകൊണ്ട് പറയുന്നു. ഇത് സപ്ലൈ ചെയ്തയാളെയാണ് അറസ്റ്റ് ചെയ്യേണ്ടത് എന്ന് നടന്‍ വാദിക്കുന്നു.ഏതായാലും തനിക്ക് പറ്റിയ അമളിയില്‍ സ്തംഭിച്ചിരിക്കുകയാണ് ശ്രുതി.
https://www.facebook.com/Malayalivartha