സൗന്ദര്യ സങ്കല്പത്തെ തിരുത്തിയെഴുതി വീണ്ടും കരീന കപൂര്‍

സൈസ് സീറോ ആയാലെ ഫാഷനബിള്‍ ആകൂ എന്ന പൊതുധാരണ തിരുത്തിയെഴുതി കരീന കപൂര്‍.ഡിസൈനര്‍ അനിത ദോഗ്രേയുടെ ഷോ സ്റ്റോപ്പര്‍ ആയി ലാക്മേ ഫാഷന്‍വീക്കില്‍ സ്റ്റോപ്പര്‍ ആയി കരീന. വിവാഹവും ഗര്‍ഭധാരണവും പ്രസാവനന്തര അഴക് അളവുകളുടെ പോരായ്മയൊന്നും ഗ്ലാം ലോകത്തില്‍ പോലും സ്ത്രീകള്‍ക്കു തടസമാകേണ്ടതില്ലെന്ന പ്രഖ്യാപനമാണ് പ്രിയ ബേബോ നടത്തിയത്.
തൈമൂറിനെ പ്രസവിച്ചു 45 ദിവസം പോലുമായില്ല എന്നതും പ്രഗ്നന്‍സി ശരീരത്തില്‍ നിന്നും പഴയ സൈസ് സീറോയിലേക്കു തിരിച്ചുപോയിട്ടില്ലെന്നതും റണ്‍വേയില്‍ ചുവടുവയ്ക്കാന്‍ കരീനയ്ക്കു തടസമായില്ല. ഓഫ് വൈറ്റ് ഗൗണിലും ഗോള്‍ഡന്‍ ജാക്കറ്റിലും പതിവുപോലെ തിളങ്ങി താരം. അതിനേക്കാള്‍ തിളക്കമുണ്ടായിരുന്നു അവരുടെ വാക്കുകള്‍ക്ക്.
പ്രസവത്തിനു ശേഷം നേരത്തെയുണ്ടായിരുന്ന മികച്ച അഴക് അളവുകളിലേക്കു ശരീരം മടങ്ങിയെത്തുന്നതു വരെ നിങ്ങള്‍ എവിടെയെങ്കിലും ഒളിച്ചിരിക്കണം എന്ന പൊതുധാരണ എല്ലാവര്‍ക്കും ഉണ്ട്. പക്ഷേ ഞാനിപ്പോഴും എന്റെ ജോലി ചെയ്യുന്നുവെന്നത് വിവാഹവും മാതൃത്വവും കരിയറും ബാലന്‍സ് ചെയ്തു കൊണ്ടുപോകാന്‍ മറ്റു സ്ത്രീകള്‍ക്കു പ്രചോദനമാകുമെന്നു കരുതുന്നു. കഴിഞ്ഞ ജൂലൈയില്‍ ലാക്മേ ഫാഷന്‍ വീക്ക് വിന്റര്‍ ഫെസ്റ്റിവ് 2016ല്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജിയുടെ ഷോ സ്റ്റോപ്പറായി നിറവയറോടെ കരീന റണ്‍വേയില്‍ എത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha