അറുപത്തിയൊന്‍പതാം വയസ്സില്‍ ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് ഗിയര്‍ അച്ഛനായി

അറുപത്തിയൊന്‍പതാം വയസ്സില്‍ ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് ഗിയര്‍ വീണ്ടും അച്ഛനായി. റിച്ചാര്‍ഡ് ഗിയര്‍ക്കും ഭാര്യ അലെയ്ഹാന്ദ്ര സില്‍വയ്ക്കും ആണ്‍കുഞ്ഞാണ് പിറന്നത്. അറുപത്തിയൊന്‍പതുകാരനായ ഗിയര്‍ക്കും മുപ്പത്തിയഞ്ചഞ്ചുകാരിയായ അലെയ്ഹാന്ദ്രയ്ക്കും ആദ്യ വിവാഹത്തില്‍ മക്കളുണ്ട്.
ഗിയര്‍ക്ക് ആദ്യ ഭാര്യയും നടിയുമായ കാരെ ലൊവെല്ലിന് പത്തൊന്‍പതു വയസ്സായ ഒരു മകനാണുള്ളത്. ആക്ടിവിസ്റ്റായ അലെയ്ഹാന്ദ്രയ്ക്ക് മുന്‍ ഭര്‍ത്താവ് ഗോവിന്ദ് ഫ്രീഡ്ലാന്‍ഡില്‍ ഒരു മകനുണ്ട്. ഫ്രീഡ്ലാന്‍ഡുമായി പിരിഞ്ഞശേഷമാണ് കഴിഞ്ഞ വര്‍ഷം മുന്‍പ് അലെയ്ഹാന്ദ്ര ഗിയറിനെ വിവാഹം കഴിച്ചത്. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം.
സ്പാനിഷ് ലാ ലീഗാ ക്ലബ് റയല്‍ മാഡ്രിഡിന്റെ മുന്‍ വൈസ് പ്രസിഡന്റ് ഇഗ്നാഷ്യോ സില്‍വയുടെ മകളാണ് അലെയ്ഹാന്ദ്ര. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ അനുഗ്രഹം തേടിയശേഷമാണ് അലെയ്ഹാന്ദ്ര താന്‍ ഗര്‍ഭിണിയായ വിവരം വെളിപ്പെടുത്തിയത്. ബുദ്ധമത വിശ്വാസിയും ദലൈലാമയുടെ അടുത്ത അനുയായിയുമാണ് ഗിയര്‍.
https://www.facebook.com/Malayalivartha