അവസരം നല്‍കാന്‍ 19-ാം വയസ്സു മുതല്‍ നടിയുമായി ലൈംഗിക ബന്ധം; വാര്‍ണര്‍ ബ്രോസ് ചെയര്‍മാന്‍ കുരുക്കില്‍: രാജി

നടി ഷാര്‍ലറ്റ് കിര്‍ക്കുമായുള്ള ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ഹോളിവുഡിലെ ഏറ്റവും പ്രശസ്തമായ എന്റര്‍ടൈന്‍മെറ്റ് സ്റ്റുഡിയോ വാര്‍ണര്‍ ബ്രോസ് ചെയര്‍മാന്‍ കെവിന്‍ സുജിഹാര രാജിവെച്ചു. ക്രിക്ക് ഹോളിവുഡിലെത്തുന്നതിനു മുന്‍പ് തന്നെ ഇരുവരും ബന്ധത്തിലായിരുന്നുവെന്നും കിര്‍ക്കിനെ സിനിമ മേഖലയിലെത്തിക്കാനും ചില ഓഡിഷനുകള്‍ അന്യായമായി വിജയിപ്പിക്കാനും സുജിഹാര തന്റെ ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്തുവെന്നായിരുന്നു ആരോപണം. പത്തൊന്‍പത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന കിര്‍ക്കിന്റെ സിനിമ മോഹങ്ങളെ പരമാവധി മുതലെടുത്ത് കൊണ്ട് ഇയാള്‍ അവരെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നും ആരോപണങ്ങളുണ്ട്.
2013 ലാണ് സുജിഹാര വാര്‍ണര്‍ ബ്രോസിന്റെ ചെയര്‍മാനാകുന്നത്. ഹോളിവുഡ് സ്റ്റുഡിയോ ഭീമന്റെ തലപ്പത്തെത്തുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് 54 കാരനായ സുജിഹാര. ''എനിക്ക് ഈ കമ്പനിയോടും ഇവിടുത്തെ ജീവനക്കാരോടും വളരെ വലിയ ആത്മബന്ധമുണ്ട്. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ ഇവിടുത്തെ പ്രഗത്ഭരായ ഉദ്യോഗസ്ഥര്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞത് തന്നെ എന്റെ ഒരു വലിയ ഭാഗ്യമായിട്ടു തന്നെയാണ് ഞാന്‍ കരുതുന്നത്. നമ്മള്‍ ഓരോരുത്തരുടെയും കഠിനാധ്വാനമാണ് ഈ കമ്പനിയെ ഇത്രയും വളര്‍ത്തിയത്. ഇതിന്റെ തലപ്പത്തിരിക്കുന്ന എന്റെ കഴിവുകേടുകൊണ്ടും പ്രവര്‍ത്തികൊണ്ടും ഈ കമ്പനിയുടെ അന്തസ്സ് നഷ്ടപ്പെടാന്‍ പാടില്ല. എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പറഞ്ഞ് ഈ സ്ഥാപനം മാധ്യമങ്ങളില്‍ മോശമായി ചിത്രീകരിക്കപ്പെടുന്നത് എനിക്ക് സഹിക്കില്ല. അതിനാല്‍ ഞാന്‍ വിരമിക്കുകയാണ്.'' രാജിവെവെച്ചൊഴിയുന്നതിന് തൊട്ടുമുന്‍പ് സുജിഹാര പറഞ്ഞു.
സുജിഹാരയുടെ സ്വാധീനം കൊണ്ടാണ് ''ഹൌ ടു ബി സിംഗിള്‍'', 'ഓഷ്യന്‍സ് 8' മുതലായ ചിത്രങ്ങളില്‍ കിര്‍ക്കിന് ചെറിയ വേഷങ്ങള്‍ ലഭിച്ചതെന്നായിരുന്നു ഹോളിവുഡിലെ സംസാരം. തീരെ ചെറുപ്പമായിരുന്ന തനിക്ക് പ്രായത്തിന്റേതായ ചില വീഴ്ചകളൊക്കെ സംഭവിച്ചിട്ടുണ്ടെന്നും തന്റെ തിരഞ്ഞെടുപ്പുകളൊക്കെ അബദ്ധങ്ങളായിരുന്നെന്നും അതില്‍ നിന്നെല്ലാം പാഠം ഉള്‍ക്കൊള്ളുമെന്നുമാണ് കിര്‍ക്ക് മാധ്യമങ്ങളോട് പ്രതികരിച്ചത്. കിര്‍ക്കും കൂടി ചേര്‍ന്ന് രചന നിര്‍വഹിച്ച നീല്‍ മാര്‍ഷലിന്റെ ഒരു ഹൊറര്‍ ഫിലിമില്‍ അഭിനയിക്കാന്‍ മാനസികമായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് നടി ഇപ്പോള്‍.
https://www.facebook.com/Malayalivartha