ഒന്നാം ലോകമഹായുദ്ധം പ്രമേയമാക്കിയ 1917 ആയിരിക്കുമോ ഓസ്‌കറില്‍ ശ്രദ്ധാകേന്ദ്രം?

ഓസ്‌കറില്‍ മികച്ച ചിത്രമാകാന്‍ മല്‍സരിക്കുന്ന 1917, ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സന്ദേശകൈമാറ്റത്തെ അടിസ്ഥാനമാക്കി ഒരുക്കിയിട്ടുള്ള ചിത്രമാണ്.
അല്‍ഫ്രഡ് മെന്‍ഡസ് എന്ന നോവലിസ്റ്റിന്റെ പട്ടാളജീവിതക്കാലത്തെ അനുഭവമാണ് കൊച്ചുമകനും സംവിധായകനുമായ സാം മെന്‍ഡസ് ചിത്രീകരിച്ചിരിക്കുന്നത്.
യുദ്ധഭൂമിയില്‍ വിശ്രമിക്കുന്ന ബ്ലെയ്ക്കില്‍ നിന്ന് തുടങ്ങി പ്രിയപ്പെട്ടവരുടെ ചിത്രങ്ങള്‍ നോക്കിയിരിക്കുന്ന സ്‌കോഫീല്‍ഡില്‍ അവസാനിക്കുന്ന സിനിമ ഒരൊറ്റ ഷോട്ടില്‍ ചിത്രീകരിച്ചതെന്ന് തോന്നിപ്പോകും. പ്രേക്ഷകനെ കൂടിയും യുദ്ധഭൂമിയില്‍ അകപ്പെടുത്തുന്ന രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യവിസ്മയം തന്നെയാണീ സിനിമ.
സിനിമ ചിത്രീകരിക്കാന്‍ സംവിധായകന്‍ മെന്‍ഡസിനും ഛായാഗ്രാഹകന്‍ റോജര്‍ ഡീകന്‍സിനും വേണ്ടിവന്നത് 60 ദിവസം. എന്നാല്‍ ഇംഗ്ലണ്ടിലും സ്‌കോട്‌ലന്‍ഡിലുമായി അതിന്റെ ചിത്രീകരണം നടത്തുന്നതിന് വേണ്ടിവന്നത് മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പും സംഘബലവുമാണ്. റിഹേഴ്‌സലിന് മാത്രം വേണ്ടിവന്നത് നാലുമാസം. ഏഴുമിനിറ്റ് വരെ ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ ഒറ്റടേക്കില്‍ ചിത്രീകരിച്ചു. ഇതിനായി ഭാരം കുറഞ്ഞ ഹൈഡെഫനിഷന്‍ ക്യാമറകള്‍ രൂപകല്‍പന ചെയ്തു.
ലീ സ്മിത്താണ് ചിത്രത്തിന്റെ എഡിറ്റര്‍. ജോര്‍ജ് മകെയും ഡീന്‍ ചാള്‍സ് ചാംപ്മാനുമാണ് പട്ടാളക്കാരായ ബ്ലേക്കും സ്‌കോഫീല്‍ഡുമായി അഭിനയിച്ചിരിക്കുന്നത്. ബെനഡിക്സ്റ്റ് കംബര്‍ബാച്ച്, കൊളിന്‍ ഫിര്‍ത്, ആന്‍ഡ്രൂ സ്‌കോട് തുടങ്ങിയ പ്രമുഖ ബ്രിട്ടീഷ് നടന്‍മാരും ഒറ്റസീനിലെങ്കിലും സിനിമയില്‍ സാന്നിധ്യമറിയിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha