സണ്ണി ലിയോണിനെ കൊച്ചിയില്‍ ഉദ്ഘാടനത്തിനെത്തിച്ച മൊബൈല്‍ ഷോപ്പുടമയ്‌ക്കെതിരെ പൊലീസ് കേസ് ; അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തവര്‍ക്ക് പിഴ

കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോൺ കൊച്ചിയിലെത്തിയപ്പോൾ നഗരം ആരാധകരുടെ പ്രളയത്തിലായിരുന്നു. തിക്കിനും തിരക്കിനും നാശനഷ്ടങ്ങൾക്ക് പോലും അത് കാരണമായി. അതുകൊണ്ട് തന്നെ
സണ്ണി ലിയോണിനെ കൊച്ചിയില്‍ ഉദ്ഘാടനത്തിനെത്തിച്ച മൊബൈല്‍ ഷോപ്പുടമയ്‌ക്കെതിരെ പൊലീസ് കേസ്. സണ്ണി എത്തിയതിനെ തുടര്‍ന്ന് എംജി റോഡില്‍ ഗതാഗതം തടസപ്പെട്ടതിനാണ് കേസ് എടുത്തിരിക്കുന്നത്.
കടയുടെ സമീപത്ത് നാശനഷ്ടങ്ങളുണ്ടാക്കിയ, കണ്ടാലറിയാവുന്ന ചിലര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തവര്‍ക്കെതിരെ പിഴ ചുമത്തിയതായും സെന്‍ട്രല്‍ പൊലീസ് അറിയിച്ചു.
മെട്രോയുടെ ഭാഗമായി സ്ഥാപിച്ചിരുന്ന സ്റ്റില്‍ ബാരിക്കേഡും ആരാധകപ്രളയത്തില്‍ തകര്‍ന്നു വീണിരുന്നു. കടയുടെ സമീപത്തെ എടിഎം കൗണ്ടറിന് മുകളിലെ നെയിംബോര്‍ഡില്‍ വരെ ആരാധകര്‍ കയറിയതോടെ അതും തകര്‍ന്നു വീണിരുന്നു.
ആരാധകര്‍ തിക്കുംതിരക്കും കൂട്ടിയതോടെ പൊലീസ് ലാത്തി വീശുകയും ചെയ്തു. ആയിരക്കണക്കിന് ആരാധകരാണ് സണ്ണിയെ കാണാന്‍ കൊച്ചിയില്‍ എത്തിയത്. മണിക്കൂറുകള്‍ക്ക് മുന്‍പേ റോഡിലും പരിസരങ്ങളിലും വന്‍ജനക്കൂട്ടമാണ് സണ്ണിയെ കാണാന്‍ തമ്പടിച്ചിരുന്നത്. രാവിലെ 11 മണിയോടെ താരം എത്തുമെന്ന് അറിയിച്ചെങ്കിലും 12.30യ്ക്കാണ് താരം വേദിയില്‍ എത്തിയത്. ആവേശത്തോടെയാണ് സണ്ണിയെ മലയാളികള്‍ സ്വീകരിച്ചത്. എന്നാൽ ആ ആവേശം അൽപം അതിരു കടന്നു പോയ് .
https://www.facebook.com/Malayalivartha























