Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

കൊച്ചുണ്ണി കായംകുളം കൊച്ചുണ്ണിയായ ശേഷം വേഷവിധാനം മാറ്റിയിരുന്നു, ഇത്തിക്കര പക്കി മോഷ്ടിച്ച വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്, അങ്ങനെ മോഹന്‍ലാലിന്റെ ഇത്തിക്കര പക്കിയുടെ മുണ്ട് മാറ്റി

04 JULY 2018 01:54 PM IST
മലയാളി വാര്‍ത്ത

കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ മുതല്‍ സംവിധായകന്റെയും തിരക്കഥാകൃത്തുക്കളുടെയും മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഓരോ കഥാപാത്രങ്ങളുടെയും ലുക്ക് എങ്ങനെ ഉള്ളതായിരിക്കണമെന്നുള്ള തീരുമാനം കൈക്കൊള്ളുന്നതായിരുന്നു. കൊച്ചുണ്ണി, ഇത്തിക്കര പക്കി, ജാനകി, കേശവന്‍, തങ്ങള്‍ ഇങ്ങനെ ഓരോരുത്തരേയും പ്രേക്ഷകന് ഇഷ്ടപ്പെടുന്ന വിധത്തില്‍ എങ്ങനെ ആയിരിക്കണം അവതരിപ്പിക്കേണ്ടത് എന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെയായിരുന്നു. റിസേര്‍ച്ച് ടീം കണ്ടെത്തിയ പല വിവരങ്ങളും കൂട്ടിച്ചേര്‍ത്ത് കോസ്റ്റ്യൂം ഡിസൈനറായ ധന്യ ബാലകൃഷ്ണനോടും പിന്നീട് മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയോടും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ചര്‍ച്ച ചെയ്തു. അതില്‍ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ബാഹുബലിയുടെ വി എഫ് എക്‌സും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും ചെയ്ത സുഹൃത്ത് സനതുമായി പങ്കുവെക്കുകയും ചെയ്തു. താന്‍ മനസ്സില്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നത് പോലെ ഓരോ കഥാപാത്രങ്ങളും എങ്ങനെ ആയിരിക്കണമെന്ന നിര്‍ദേശങ്ങള്‍ സംവിധായകന്‍ അവര്‍ക്ക് നല്‍കുകയും ഒരു മാസത്തോളം പല റഫറന്‍സുകളും സ്‌കെച്ചുകളും അവര്‍ അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. അതില്‍ നിന്നും കൊച്ചുണ്ണിക്കും ഇത്തിക്കര പക്കിക്കുമെല്ലാമുള്ള കൃത്യമായ ലുക്കുകള്‍ സംവിധായകന്‍ നിശ്ചയിക്കുകയും അത് തിരക്കഥാകൃത്തുക്കളായ സഞ്ജയ് ബോബിക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു.


മോഹന്‍ലാലിന്റെ മുണ്ടുടുത്ത ഇത്തിക്കര പക്കിയെ മാറ്റി

ഏറെ വൈറലായി തീര്‍ന്ന മോഹന്‍ലാലിന്റെ ഇത്തിക്കര പക്കിയുടെ ആ ലുക്കിന് പകരം മറ്റൊന്നായിരുന്നു 90 ശതമാനം അണിയറപ്രവര്‍ത്തകര്‍ക്കും ഇഷ്ടപ്പെട്ടത്. മുണ്ട് ഉടുത്തുള്ള ഇത്തിക്കര പക്കിയുടെ ഒരു ലുക്ക് ഉണ്ടായിരുന്നു. പക്ഷേ മോഹന്‍ലാലിനെ മുണ്ടുടുത്ത് ഏറെ കണ്ടിട്ടുള്ളതിനാല്‍ ആ ലുക്ക് ഉപേക്ഷിക്കുകയായിരുന്നു. കൂടാതെ ഇത്തിക്കര പക്കി കൂടുതലും മോഷ്ടിച്ച വസ്ത്രങ്ങള്‍ ആയിരിക്കും ഉപയോഗിക്കുന്നത് എന്ന വസ്തുതയും ഇപ്പോള്‍ നാം കാണുന്ന ആ ലുക്കില്‍ എത്തിച്ചേരുവാന്‍ ഏറെ സഹായിച്ചു. 

കൊച്ചുണ്ണി കായംകുളം കൊച്ചുണ്ണിയായ ശേഷം വേറെ ലെവല്‍

കായംകുളം കൊച്ചുണ്ണിയുടെ കാര്യത്തിലാകട്ടെ മലയാളികള്‍ കണ്ടിട്ടുള്ളത് മുണ്ട് ഉടുത്തുള്ള കൊച്ചുണ്ണിയെയാണ്. എന്നാല്‍ കായംകുളം കൊച്ചുണ്ണിയായി തീര്‍ന്നതിന് ശേഷം ആയുധങ്ങളും മറ്റുമായി അദ്ദേഹത്തിന്റെ വേഷവിധാനത്തില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ആവശ്യമെങ്കില്‍ തലമുടി പറ്റെ വെട്ടാമെന്ന് നിവിന്‍ പോളി സംവിധായകനെ അറിയിക്കുകയും ചെയ്തു. ഏകദേശം എട്ടു മണിക്കൂറോളം നിവിന്റെ ലുക്കിന് വേണ്ടി ചിലവിടുകയും ചെയ്തു. ജാനകിയായി ആദ്യം നിശ്ചയിച്ചിരുന്നത് അമല പോളിനെയായിരുന്നു. അതിനനുസൃതമായി തയ്യാറാക്കിയിരുന്ന ലുക്ക് പ്രിയ ആനന്ദിലേക്ക് മാറ്റുക മാത്രമാണ് ജാനകിക്കായി ചെയ്തത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ എന്നിങ്ങനെ ഓരോരുത്തരുടെയും ലുക്ക് അവരുടെ ശരീരഘടനക്ക് അനുസൃതമായി വിശദമായി തന്നെ ചര്‍ച്ച ചെയ്ത് രൂപപ്പെടുത്തിയെടുത്തതാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ ഹെയര്‍ സ്‌റ്റൈല്‍ പോലും ക്രിയേറ്റീവ് മീറ്റിങ്ങില്‍ നിശ്ചയിച്ചിരുന്നു. സംവിധായകനും സനതും ചേര്‍ന്നൊരുക്കിയ ആ സ്‌കെച്ചുകള്‍ പ്രാവര്‍ത്തികമാക്കി തീര്‍ത്ത ധന്യയും രഞ്ജിത്തും എല്ലാത്തരത്തിലുമുള്ള പ്രശംസക്കും അര്‍ഹരാണ്.

സനിതിന്റെ വാക്കുകളിലൂടെ...

'കായംകുളം കൊച്ചുണ്ണിയുടെ ക്യാരക്ടര്‍ ഡിസൈനും ലൊക്കേഷനും ഏതെങ്കിലും ഒരു ഫോട്ടോയില്‍ നിന്നും പുനര്‍സൃഷ്ടിച്ചെടുത്ത ഒന്നല്ല. മറിച്ച് കൊച്ചുണ്ണി ജീവിച്ച കാലഘട്ടം, അന്നത്തെ സാമൂഹിക, സാംസ്‌കാരിക, സാമുദായിക ഘടകങ്ങള്‍ എല്ലാത്തിനെയും അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയതാണ്. ആ ഒരു പശ്ചാത്തലത്തിലൂന്നി ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്റെയും ഭരണകൂടത്തിന്റെയും കിരാതഭരണത്തില്‍ സഹനങ്ങള്‍ ഏറ്റുവാങ്ങിയ അടിമകളുടെ ഒരു ചിത്രം ഒരുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അവര്‍ പോരാട്ടത്തിനിറങ്ങിയപ്പോള്‍ അവര്‍ക്ക് സ്വന്തമെന്ന് പറയുവാന്‍ തക്ക ഒന്നും തന്നെയുണ്ടായിരുന്നില്ല. അവര്‍ നടത്തിയ കൊള്ളകളില്‍ നിന്നുമാണ് അവര്‍ക്കുള്ളത് കണ്ടെത്തിയിരുന്നത്. അതിനാല്‍ തന്നെ ബ്രിട്ടീഷുകാരുടെ ബൂട്ടണിഞ്ഞ, ഉന്നതന്മാരുടെ പടവാളേന്തിയ ഇത്തിക്കര പക്കിയെ നമുക്ക് കാണാന്‍ സാധിക്കും. ചൈനീസ് വ്യാപാരിയില്‍ നിന്നും കൊള്ള ചെയ്ത ഫാന്‍സി ഒബ്‌ജെക്ട് വരെ നമുക്ക് കാണാം'

ഇത്തിക്കര പക്കിയുടെ ആ ലുക്കില്‍ എണ്‍പത് ശതമാനത്തോളം ക്രെഡിറ്റും ലാലേട്ടന് തന്നെയാണ്. വസൂരിക്കുത്തെല്ലാമുള്ള ഒരു മുഖഭാവം പക്കിക്ക് വേണമെന്ന് സംവിധായകന്‍ പറയുകയും മോഹന്‍ലാലും അദ്ദേഹത്തിന്റെ മേക്കപ്പ്മാനും ചേര്‍ന്ന് അതൊരുക്കി തരികയും ചെയ്തു. 1830കളിലെ കഥ പറയുന്ന കായംകുളം കൊച്ചുണ്ണിയില്‍ അതിനനുസരിച്ചാണ് ഓരോ കഥാപാത്രങ്ങളും എത്തുന്നത്. പ്രേക്ഷകരുടെ മനസ്സ് കീഴടക്കാന്‍ ഈ കഥാപാത്രങ്ങള്‍ക്ക് അവരുടെ ലുക്കുകള്‍ കൊണ്ട് സാധിക്കുമെന്നാണ് വിശ്വാസം.

അതിനെല്ലാം ഉപരി കായംകുളം കൊച്ചുണ്ണിയില്‍ കേരളം കാത്തിരിക്കുന്ന ഒരു 'രഹസ്യവുമുണ്ട്' ...!!! അതിനായി കാത്തിരിക്കാം...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (25 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (43 minutes ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (52 minutes ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (1 hour ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (3 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  വിചാരണ കോടതി കേസ് റെക്കോർഡുകൾ ജില്ലാ കോടതിയിൽ എത്തി, നവംബർ 2 ന് വാദം കേൾക്കും  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിയെ 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി  (3 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (4 hours ago)

Malayali Vartha Recommends