Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

മഞ്ജുവാര്യര്‍ തങ്ങള്‍ക്കൊപ്പമെന്ന് വിമന്‍ ഇന്‍ കളക്ടീവ്, രാജിവെച്ചെന്ന് താരസംഘടനയിലെയും ഫെഫ്കയിലെയും ചിലര്‍, എന്താണ് സത്യം? 

04 JULY 2018 05:14 PM IST
മലയാളി വാര്‍ത്ത

ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദം കത്തിപ്പടരുന്നതിനിടെ മഞ്ജുവാര്യര്‍ വിമന്‍ ഇന്‍ കളക്ടീവ് സിനിമയില്‍ നിന്ന് രാജിവെച്ചെന്ന് റിപ്പോര്‍ട്ട്. അതേസമയം അതെല്ലാം അഭ്യൂഹങ്ങളാണെന്ന് ഡബഌൂ.സി.സി പറയുന്നു. ഇക്കാര്യത്തില്‍ മഞ്ജു ഔദ്യോഗികമായി വിശദീകരണം നടത്തിയിട്ടില്ല. മഞ്ജുവാര്യര്‍ മുന്‍കൈ എടുത്താണ് സംഘടന രൂപീകരിച്ചത്. ഇപ്പോള്‍ അതില്‍ നിന്ന് പിന്‍മാറാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. മഞ്ജുവിന് സ്വന്തമായ നിലപാടുകളുണ്ടെന്നാണ് രമ്യാനമ്പീശന്‍ പറയുന്നത്. എന്നാല്‍ മഞ്ജുവിന്റെ വ്യക്തിജീവിതത്തെ കൂടി ബന്ധപ്പെടുത്തിയുള്ള പ്രശ്‌നമായതിനാല്‍ വിവാദങ്ങളില്‍ നിന്ന് സ്വയം ഒഴിഞ്ഞ് നില്‍ക്കുകയാണെന്ന് രേവതി പറയുന്നു. 

മഞ്ജു വിമന്‍ ഇന്‍ കളക്ടീവ് സിനിമയില്‍ നിന്ന് രാജി വെച്ച് മെയില്‍ അയച്ചെന്ന് പ്രശസ്ത സിനിമാ വാരികയായ നാന റിപ്പോര്‍ട്ട് ചെയ്യുന്നു. കൈരളി ചാനലിന്റെ ഓണ്‍ലൈനും ഇൗ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംവിധായകന്‍ ശാന്തിവിള ദിനേശ് പലര്‍ക്കും വാട്‌സാപ് സന്ദേശവും അയച്ചിട്ടുണ്ട്. ദിലീപിന് വേണ്ടി ചാനല്‍ ചര്‍ച്ചകള്‍ നടത്തുന്ന ശാന്തിവിള ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന് ചില സിനിമാ പ്രവര്‍ത്തകര്‍ പറയുന്നു. അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ പോയ മഞ്ജു താമസിക്കാതെ തിരികെ വരും. ഇപ്പോഴുണ്ടായ വിവാദങ്ങളിലൊന്നും ഇടപെടാന്‍ താരത്തിന് താല്‍പര്യമില്ല.

അച്ഛന്‍ മരിച്ചതിന്റെ ചടങ്ങുകള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. അതിനാല്‍ വിവാദങ്ങളുടെ ഭാഗമാകാന്‍ താല്‍പര്യമില്ല. മോഹന്‍ലാലിന്റെ ഒടിയന്‍ അടക്കമുള്ള സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ മഞ്ജു കടുത്ത തീരുമാനം എടുത്താല്‍ താരസംഘടനയുടെ പ്രസിഡന്റായ മോഹന്‍ലാലിനെ അടക്കം അത് ബാധിക്കുമെന്ന് അറിയാം. മോഹന്‍ലാല്‍ അടക്കമുള്ള പലരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് സംഘടനയുടെ സ്റ്റേജ്‌ഷോയില്‍ പങ്കെടുക്കാതിരുന്നത്. ദിലീപിനെ ഒഴിവാക്കി മഞ്ജുവിനെ പങ്കെടുപ്പിച്ചാല്‍ അത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കുമെന്ന് പലരും താരത്തെ ധരിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (24 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (42 minutes ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (51 minutes ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (1 hour ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (3 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  വിചാരണ കോടതി കേസ് റെക്കോർഡുകൾ ജില്ലാ കോടതിയിൽ എത്തി, നവംബർ 2 ന് വാദം കേൾക്കും  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിയെ 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി  (3 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (4 hours ago)

Malayali Vartha Recommends