Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രസംഗത്തിനിടെ കെെ’ത്തോക്ക്’ ചൂണ്ടി രണ്ട് തവണ വെടിയുതിര്‍ത്തു! ലാല്‍ പ്രസംഗം നിര്‍ത്തി; വിശദീകരണവുമായി അലൻസിയർ

09 AUGUST 2018 12:16 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കേ നടന്‍ അലന്‍സിയര്‍ നടത്തിയ പ്രതിേഷധമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രസംഗപീഠത്തിനു താഴെയെത്തി കൈവിരലുകള്‍ തോക്കുപോലെയാക്കി രണ്ടുവട്ടം വെടിയുതിര്‍ക്കുകയായിരുന്നു. മോഹന്‍ലാല്‍ പറഞ്ഞുകൊണ്ടിരിക്കുന്നതു കള്ളമെന്ന ഭാവേനയായിരുന്നു മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയ അലന്‍സിയറുടെ പ്രവൃത്തി.

തുടര്‍ന്നു സ്റ്റേജിലേക്കു കയറി മോഹന്‍ലാലിന് അടുത്ത് എത്താനുള്ള ശ്രമം സുരക്ഷാ ഉദ്വേോഗസ്ഥരെത്തി തടയുകയും സ്റ്റേജിനു പുറകിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇതിനിടയില്‍ മോഹന്‍ലാല്‍ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ.കെ.ബാലന്‍, ഇ.ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, മാത്യു ടി.തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ എംഎല്‍എ തുടങ്ങിയവര്‍ വേദിയിലിരിക്കെയായിരുന്നു അലന്‍സിയറിന്റെ പ്രതിഷേധം.

വിരലുകള്‍ തോക്കുപോലെയാക്കി അലന്‍സിയര്‍ വെടിവയ്ക്കുന്നതു ബാലന്‍ മുഖ്യമന്ത്രിയെ കാണിച്ചു കൊടുത്തെങ്കിലും ഗൗരവം കുറയ്ക്കാനായി മുഖ്യമന്ത്രി ആസ്വദിച്ചു ചിരിച്ചു വിടുകയായിരുന്നു. അതേ സമയം ‘കൈ’ തോക്ക് ചൂണ്ടിയ സംഭവത്തില്‍ വിശദീകരണവുമായി അലന്‍സിയര്‍ രംഗത്തെത്തി. താന്‍ മോഹന്‍ലാലിനെതിരെയല്ല പകരം സ്റ്റേജിലേക്കാണ് കൈചൂണ്ടിയതെന്നു അലന്‍സിയര്‍ ഒരു ഓണ്‍ലെെന്‍ മാധ്യമത്തോട് വ്യക്തമാക്കി.

നിലനില്‍ക്കുന്ന വ്യവസ്ഥി തിക്കെതിരെയുള്ള പ്രതിഷേധമായിരുന്നു കെെകള്‍ ഉപയോഗിച്ചുളള പ്രതീകാത്മകമായ തോക്ക് ചൂണ്ടലെന്നും സാമൂഹിക വ്യവ്യസ്ഥിതിയില്‍ ആരും സുരക്ഷിതരല്ലെന്ന് ചൂണ്ടികാണിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അലന്‍സിയര്‍ വ്യക്തമാക്കി.

നേരത്തെ മോഹന്‍ലാലിനെ സ്ംസ്ഥാന അവാര്‍ഡ് ചടങ്ങില്‍ മുഖ്യാതിഥിയാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉര്‍ന്നിരുന്നു. അലന്‍സി്യറിന്‍റെ പ്രതിഷേധവും ഇത്തരത്തില്‍ മോഹന്‍ലാലിനെതിരായ പ്രതിഷേധമായി കണക്കാക്കപ്പെടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (28 minutes ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (47 minutes ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (53 minutes ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (1 hour ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (1 hour ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (1 hour ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (2 hours ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (2 hours ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (2 hours ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (3 hours ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (3 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (4 hours ago)

Malayali Vartha Recommends