Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

മറ്റുള്ളവരുടെ സിനിമ മുടക്കുവാനും, വൈരാഗ്യം തീര്‍ക്കാനും അതിനായി ഷമ്മി തിലകനെ പോലുള്ള നടന്മാരുടെ കഞ്ഞിയില്‍ മണ്ണുവാരിയിട്ട് രസിക്കാനും അതുവെച്ച് കോമഡി ഉണ്ടാക്കാനുമാണ് ഈ ജനനേതാവിന് ഏറെ ഇഷ്ടം എന്ന കാര്യം പലരും പറഞ്ഞിട്ടുണ്ട് ; മുകേഷിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ വിനയന്‍ രംഗത്ത്

09 AUGUST 2018 04:13 PM IST
മലയാളി വാര്‍ത്ത

മുകേഷിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ വിനയന്‍ രംഗത്ത്. അമ്മ എക്സിക്യൂട്ടീവ് യോഗത്തില്‍ ഷമ്മി തിലകനും മുകേഷും തമ്മിലുള്ള വാക്ക് തര്‍ക്കം കയ്യാങ്കളിയിലേക്ക് എത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് മുകേഷിനെതിരെ വിനയന്‍ രംഗത്ത് വന്നിരിക്കുന്നത്. മറ്റുള്ളവരുടെ സിനിമ മുടക്കുവാനും, വൈരാഗ്യം തീര്‍ക്കാനും അതിനായി ഷമ്മി തിലകനെ പോലുള്ള നടന്മാരുടെ കഞ്ഞിയില്‍ മണ്ണുവാരിയിട്ട് രസിക്കാനും അതുവെച്ച് കോമഡി ഉണ്ടാക്കാനുമാണ് ഈ ജനനേതാവിന് ഏറെ ഇഷ്ടം എന്ന് വിനയൻ പ്രതികരിച്ചു. ഫേസ്ബുക് പോസ്റ്റിലാണ് വിനയന്റെ പ്രതികരണം.

ഫേസ്ബുക്‌പോസ്റ് ഇങ്ങനെ ;

സബാഷ് മുകേഷ്! നന്നായിട്ടുണ്ട്. നിങ്ങളൊരു മഹാന്‍ തന്നെ. കലാകാരനും, ജനപ്രതിനിധിയും, കമ്മ്യൂണിസ്റ്റ് സഹയാത്രികനുമൊക്കെയായ മുകേഷിന്റെ സ്വഭാവമഹിമ അമ്മയുടെ എക്സിക്ക്യുട്ടീവില്‍ നിന്നു തന്നെ പുറത്തുവന്നത് വളരെ നന്നായി.

മറ്റുള്ളവരുടെ സിനിമ മുടക്കുവാനും, വൈരാഗ്യം തീര്‍ക്കാനും അതിനായി ഷമ്മി തിലകനെ പോലുള്ള നടന്മാരുടെ കഞ്ഞിയില്‍ മണ്ണുവാരിയിട്ട് രസിക്കാനും അതുവെച്ച് കോമഡി ഉണ്ടാക്കാനുമാണ് ഈ ജനനേതാവിന് ഏറെ ഇഷ്ടം എന്ന കാര്യം പലരും പറഞ്ഞിട്ടുണ്ട്. ഈ ഏഴാം തീയതി നടന്ന അമ്മയുടെ കമ്മിറ്റിയില്‍ ഇതുപോലൊരു സംഭവം ഉണ്ടായെന്ന് ആരോ പറഞ്ഞ് അറിഞ്ഞതായി അന്നു തന്നെ കേരളാ ഫിലിം ചേമ്പറിന്റെ സെക്രട്ടറി എന്നോട് പറഞ്ഞിരുന്നു. ഇത്തരം വെറുപ്പിന്റെ പാരയുമായി നടക്കുന്ന സ്വാര്‍ത്ഥന്മാര്‍ ഇടതുപക്ഷ മുന്നണിയുടെ ലേബലില്‍ നിന്ന് MLA വരെ ആകുന്നു എന്നതാണ് ഏറെ അത്ഭുതപ്പെടുത്തുന്ന കാര്യം.

2014ല്‍ എന്റെ സിനിമയ്ക്കു വേണ്ടി 50,000 രൂപ അഡ്വാന്‍സ് വാങ്ങിയ ഷമ്മി തിലകന്‍ അതു തിരിച്ചു തന്ന് പിന്മാറിയിരുന്നു. വളരെ ഏറെ പ്രഷറുണ്ടെന്നും അതുകൊണ്ടാണ് ഏറെ ദു:ഖത്തോടു കൂടിയാണെങ്കിലും ഇങ്ങനെ ചെയ്യുന്നതെന്നാണ് അന്ന് ഷമ്മി എന്നോട് പറഞ്ഞിരുന്നത്. അതിന്റെ പിന്നില്‍ മുകേഷ് എന്ന മഹാനുഭാവന്‍ ആയിരുന്നു എന്ന് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. അല്ലെങ്കില്‍ അന്നു കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ കൊടുത്ത പരാതിയില്‍ ഇദ്ദേഹത്തിന്റെ പേരും പറയാമായിരുന്നു. ശ്രീ ഷമ്മി തിലകന്‍ സാക്ഷി കൂടി പറഞ്ഞിരുന്നെങ്കില്‍ ഷമ്മിയുടെ നാലു ലക്ഷം ഇല്ലാതാക്കിയ മുകേഷിന് രണ്ടു മൂന്ന് ലക്ഷത്തിന്റെ ഫൈന്‍ എങ്കിലും വാങ്ങിക്കൊടുക്കുകയും ചെയ്യാമായിരുന്നു.

തിലകന്‍ ചേട്ടന്റെ കൂടെ വിനയന്‍ നിന്നതാണ് മുകേഷിന് തീരെ ഇഷ്ടപ്പെടാത്തതെന്ന് കമ്മിറ്റിയില്‍ മുകേഷ് പറഞ്ഞതായി അറിഞ്ഞു. പ്രിയ സുഹൃത്തെ അമ്മയുടെ മീറ്റിംഗില്‍ തിലകന്‍ ചേട്ടന് പൊലീസ് പ്രൊട്ടക്ഷനോടു കൂടി വരേണ്ട സാഹചര്യമുണ്ടാക്കിയത് നിങ്ങളൊക്കെ കൂടി ആയിരുന്നു എന്ന കാര്യം മറക്കണ്ട. അന്നൊന്നും വിനയന്‍ പിക്ച്ചറില്‍ പോലുമില്ലായിരുന്നു എന്നോര്‍ക്കണം. ഡാം 999 എന്ന ചിത്രത്തില്‍ നിന്നും, ക്രിസ്റ്റ്യന്‍ ബ്രദേര്‍സ് എന്ന ചിത്രത്തില്‍ നിന്നും ശ്രീ തിലകനെ മാറ്റിയപ്പോള്‍ എവിടായിരുന്നു ഹേ... നിങ്ങളൊക്കെ... കൂടുതലൊന്നും ഞാന്‍ വിശദീകരിക്കുന്നില്ല. അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളികള്‍ക്കും ഇപ്പൊ കാര്യങ്ങളൊക്കെ മനസ്സിലായിട്ടുണ്ട്. വിനയന്‍ വര്‍ഷങ്ങളായി പറഞ്ഞിരുന്നതായിരുന്നു ശരി എന്ന്.

ഇപ്പോള്‍ ഏറെ നാളുകളായി ചാനലുകളില്‍ നടക്കുന്ന സിനിമാചര്‍ച്ചകളിലൊന്നും ഞാന്‍ പങ്കെടുക്കാറില്ല. ഒന്‍പതുമണി പ്രാസംഗികരില്‍ ചിലര്‍ തിലകന്റെ വിലക്കിനെതിരെയും, താരാധിപത്യത്തിനെതിരെയും അനീതിക്കെതിരെയും ഒക്കെ ഘോരഘോരം സംസാരിക്കുന്നതു കേട്ടു ഞാന്‍ ചിരിച്ചു പോകാറുണ്ട്. അന്നൊന്നും സിനിമയിലെ അനീതിക്കെതിരെയോ സൂപ്പര്‍ താരങ്ങള്‍ക്കെതിരെയോ ഒരക്ഷരം മിണ്ടാത്തവര്‍ കാലം മാറിയപ്പോള്‍ വീരവാദം മുഴക്കുന്നതു കേള്‍ക്കാന്‍ നല്ല രസമാണ്. അവസരവാദികളുടെ കൂടാരമായ നമ്മുടെ സിനിമാമേഖലയിലെ ഇന്നത്തെ ചിലരുടെ ആവേശ 'തള്ള'ലുകള്‍ ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്. അത്രയേറെ അനുഭവമുണ്ടല്ലോ എനിക്ക്. എന്റെ നിലപാടുകളില്‍ നിന്ന് അണുവിട ഞാന്‍ മാറിയിട്ടുമില്ലല്ലോ?

എത്രയായാലും ശ്രീ മുകേഷ് എനിക്കു നിങ്ങള്‍ ഇഷ്ടപ്പെട്ട ഒരു നടനായിരുന്നു. അതുകൊണ്ടാണ് ശിപായി ലഹള, മിസര്‍ ക്ലീന്‍, ആകാശഗംഗ പോലുള്ള ഏഴെട്ടു സിനിമകള്‍ നമ്മള്‍ ചെയ്തത്. ആ മുകേഷിന് ഇത്രയും വല്യ പാരവെപ്പുകാരനും, മനുഷ്യത്വഹീനനും ആകാന്‍ കഴിയുന്നതെങ്ങനെയെന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (1 hour ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (3 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (3 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (3 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (4 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (4 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (4 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (4 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (4 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (11 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ചീറിപ്പാഞ്ഞുവന്ന ടാങ്കർ പ്രവാസികളുടെ നെഞ്ച് തകർത്ത് 20 കാരിയുടെ മരണം ദേ ഈ മാറ്റം അറിഞ്ഞോ..! "  (12 hours ago)

എസി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (12 hours ago)

റിയാസിനെ അറുക്കാൻ പിടിച്ച് ED,ആദ്യ ഊഴം മരുമോന് ഇനി പിണറായിക്ക് വിവേകേ രക്ഷയുള്ളൂ..'കർമ്മ' കളി തുടങ്ങി  (13 hours ago)

തമിഴ്‌നാട് ഭരിക്കുന്ന വിജയ്‌യുടെ പാര്‍ട്ടിക്ക് വെറും 13 കോടി?  (13 hours ago)

Malayali Vartha Recommends