Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...

കായംകുളം കൊച്ചുണ്ണി ജനശതാബ്ദിയിൽ... നിവിന്റെ മാസ്സ് എൻട്രി കണ്ട് ഞെട്ടിത്തരിച്ച് തലസ്ഥാന നഗരി

09 AUGUST 2018 05:03 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ചിത്രമാണ് നിവിന്‍ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണി. ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ എത്തുന്ന ബിഗ് ബഡ്ജറ്റ് മൂവി. പ്രതിസന്ധിയിലൂടെ നീങ്ങുന്ന മലയാള സിനിമയ്ക്ക് ഏറെ നിര്‍ണ്ണായകമാണ് ഈ സിനിമയുടെ വിജയം. അതുകൊണ്ട് തന്നെ 'കായംകുളം കൊച്ചുണ്ണി' എങ്ങനെയൊക്കെ വ്യത്യസ്തമായ രീതിയില്‍ ജനങ്ങൾക്ക് മുന്നില്‍ എത്തിക്കാമെന്ന ആലോചനയിലാണ് ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ.

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി ട്രെയിന്‍ ചിത്രത്തിന് വേണ്ടി ബ്രാന്‍ഡ് ചെയ്ത് അവതരിപ്പിച്ച് കൊണ്ടാണ് പുത്തന്‍ പ്രമോഷൻ തന്ത്രവുമായി അണിയറപ്രവര്‍ത്തകര്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 2.15ന് തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കായംകുളം കൊച്ചുണ്ണിയുടെ പോസ്റ്റർ പതിപ്പിച്ച ബോഗി നിവിൻ പോളി ഫ്ലാഗ് ഓഫ് ചെയ്തു.

നിവിനെയും സണ്ണി വെയിനെയും കണ്ട ആരാധകർ അക്ഷരാർത്ഥത്തിൽ ഞെട്ടി. പിന്നെ താരത്തെ ക്യാമറയിൽ പകർത്താനുള്ള ആവേശമായിരുന്നു പ്ലാറ്റ്ഫോമിൽ. കിട്ടിയ തക്കത്തിന് സെൽഫിയെടുക്കാനും തിക്കും തിരക്കും കൂടി. ഇതോടെ നിവിൻ ഫാൻസിനെ നിയന്ത്രിക്കാൻ അധികൃതർക്ക് നന്നേ പാടുപെടേണ്ടിവന്നു. അരമണിക്കൂറോളം തലസ്ഥാന നഗരിയിൽ ചെലവഴിച്ച കൊച്ചുണ്ണിയും കൂട്ടാളിയും ജനറൽ കമ്പാർട്മെന്റിലായിരുന്നു തിരിച്ച് യാത്ര തുടർന്നത്.

പുലുമുരുകന്റെ മാര്‍ക്കറ്റിംഗ് തന്ത്രത്തില്‍ പ്രധാനപങ്ക് വഹിച്ച നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ സഹായവും ഗോകുലംഫിലിംസ് തേടിയാതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. തിയേറ്റര്‍ ചാര്‍ട്ടിംഗ് ഉള്‍പ്പെടെ ആന്റണിയെ ഏല്‍പ്പിക്കുമെന്നാണ് അറിയുന്നത്. ചിത്രത്തില്‍ ഇത്തിക്കരപക്കി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കായംകുളംകൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും തമ്മിലുള്ള സീനുകളായിരിക്കും സിനിമയുടെ ഹൈലൈറ്റ്.

അത് വെച്ച് മാര്‍ക്കറ്റിംഗ് നടത്താനാണ് തീരുമാനം. കഴിഞ്ഞയാഴ്ച മിക്ക പത്രങ്ങള്‍ക്കും ഫുള്‍പേജ് പരസ്യം നല്‍കിയിരുന്നു. അതില്‍ നിവിന്‍ പോളിയുടെ കൊച്ചുണ്ണിയായിരുന്നു ആകര്‍ഷണം. ഇനിയുള്ള പരസ്യപ്രചരണങ്ങളില്‍ മോഹന്‍ലിന് കൂടുതല്‍ പ്രാധാന്യം നല്‍കി. ഇതൊരു മോഹന്‍ലാല്‍ ചിത്രമാക്കി മാറ്റാനാണ് അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്.

പ്രിയാ ആനന്ദ് നായികയാകുന്ന ഈ ചിത്രത്തില്‍ ബാബു ആന്റണി, സണ്ണി വെയ്ന്‍, സിദ്ധാര്‍ത്ഥ ശിവ, സുധീര്‍ കരമന, ഷൈന്‍ ടോം ചാക്കോ, സുദേവ്, ജൂഡ് ആന്റണി, പ്രിയങ്ക, അശ്വിനി, തെസ്‌നി ഖാന്‍ തുടങ്ങിയ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബോബി - സഞ്ജയ് തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനോദ് പ്രദാന്‍ നിര്‍വ്വഹിക്കുന്നു. റഫീക്ക് അഹമ്മദ്, ഷോബിന്‍ കണങ്ങാട്ട് എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം പകരുന്നത്. ഓഗസ്റ്റ് 17- ന് ഇറോസ് ഇന്റര്‍നാഷണല്‍ റിലീസ് കായംകുളം കൊച്ചുണ്ണി തിയ്യേറ്ററിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

തന്റെ കരിയറില്‍ ആദ്യമായാണ് ചരിത്ര പ്രാധാന്യമുള്ള സിനിമയില്‍ നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കൊച്ചുണ്ണിയായി വന്ന നിവിന്‍ പോളിയുടെ ഗെറ്റപ്പ്് ഏവരേയും അത്ഭുതപ്പെടുത്തിയിരുന്നു. വൈകാതെ തന്നെ സമൂഹ മാധ്യമങ്ങളിലടക്കം പുറത്ത് വന്ന ലൊക്കേഷന്‍ ചിത്രങ്ങളിലും കൊച്ചുണ്ണിയായി കിടിലന്‍ മെയ്‌ക്കോവറിലാണ് നിവിന്‍ പ്രത്യക്ഷപ്പെട്ടത്. റോഷന്‍ ആന്‍ഡ്രൂസിനൊപ്പം ആദ്യമായാണ് നിവിന്‍ പോളി പ്രോജക്ടറ്റ് ചെയ്യുന്നത്. ചരിത്ര സിനിമയായ കൊച്ചുണ്ണി വമ്ബന്‍ സെറ്റിറ്റാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നിരുന്നിട്ടും 161 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. സ്‌കൂള്‍ ബസ് എന്ന ചിത്രത്തിന് ശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് റോഷന്‍ ആന്‍ഡ്രൂസ് തന്റെ പുതിയ ചിത്രമായ കായംകുളം കൊച്ചുണ്ണിയുടെ ജോലികളിലേക്ക് കടന്നത്.

ചിത്രത്തില്‍ ഇത്തിക്കര പക്കിയായി സൂപ്പര്‍താരം മോഹന്‍ലാലാണ് വേഷമിടുന്നത്. കൊച്ചുണ്ണിയുടെ ഉറ്റ ചങ്ങാതിയായ ഇത്തിക്കര പക്കിയെ മോഹന്‍ലാലാണ് അവതരിപ്പിക്കുന്നതെന്ന വാര്‍ത്ത സിനിമാ ആരാധകരില്‍ ഏറെ സന്തോഷമുയര്‍ത്തിയിരിക്കുകയാണ്. ചിത്രത്തില്‍ നിവിനൊപ്പം ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ അഭിനയിക്കുന്നതിന്റെ ചിത്രങ്ങളാണ് ആദ്യം പുറത്ത് വന്നത്. ഇതിന് പിന്നാലെ ചിത്രത്തിന്റെ ട്രെയിലറിലും മോഹന്‍ലാലിന്റെ പ്രകടനം ആരാധകരെ ത്രില്ലടിപ്പിച്ചിരുന്നു. പ്രമുഖ മാധ്യമവുമായുള്ള അഭിമുഖത്തില്‍ ലാലേട്ടനൊപ്പം അഭിനയിച്ചതിന്റെ അനുഭവം നിവിന്‍ പങ്കുവെച്ചിരുന്നു. കൊച്ചുണ്ണിയില്‍ ലാലേട്ടനൊടൊപ്പം അഭിനയിച്ച ആ പന്ത്രണ്ട് ദിവസങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് നിവിന്‍ പറയുന്നു. ലാലേട്ടനെ പോലെയുള്ള ഒരു ഇതിഹാസ താരത്തില്‍ നിന്നും അഭിനയ പാഠങ്ങള്‍ പഠിക്കാന്‍ കഴിയുക എന്നത് തന്നെ വലിയ കാര്യമാണ്. 12 ദിവസങ്ങളായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനില്‍ അദ്ദേഹമുണ്ടായിരുന്നത്.

ആ ദിവസങ്ങള്‍ കരിയറിലെ എറ്റവും മികച്ചവയായിരുന്നു. മറക്കാനാവാത്തൊരു അനുഭവമാണ് ലഭിച്ചതെന്നും നിവിന്‍ പറയുന്നു.വരുന്ന ഓണത്തിന് റിലീസാകുന്ന ചിത്രങ്ങളില്‍ ഏവരും പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന ചിത്രമാണ് കൊച്ചുണ്ണി. ചിത്രീകരണം പൂര്‍ത്തിയാക്കിയ കായംകുളം കൊച്ചുണ്ണി കേരളത്തില്‍ മാത്രമായി ചിത്രം 300 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക് ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന. വിഷ്വല്‍ എഫക്‌ട്സിനും പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം പ്രേക്ഷകര്‍ക്ക് പുതിയൊരു ദൃശ്യാനുഭവമായിരിക്കും. വന്‍താരനിരയാല്‍ സമ്ബന്നമായ ചിത്രം വരച്ചുകാട്ടുന്നത് 1830 കാലഘട്ടത്തിലെ കേരളമാണ്. ചിത്രത്തിന്റെ ഓവര്‍സീസ് അവകാശവും റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റ് പോയത്.

യുകെ ഒഴികെയുള്ള രാജ്യങ്ങളിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഫാര്‍സ് ഫിലിംസാണ്. ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന മലയാള ചിത്രം എന്ന വിശേഷണം പുലിമുരുകനില്‍ നിന്നും സ്വന്തമാക്കിയിരിക്കുകയാണ് നാല്‍പത്തി അഞ്ച് കോടി രൂപ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന കായംകുളം കൊച്ചുണ്ണി. സിനിമയുടെ ചിത്രീകരണത്തിനിടെ നിവിന്‍ പോളിക്കും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനും അപകടം സംഭവിച്ചിരുന്നതും വലിയ വാര്‍ത്തയായിരുന്നു.

മാത്രമല്ല ചിത്രീകരണം പ്രതീക്ഷിച്ചതിലും നീണ്ടുപോകാന്‍ ഈ അപകടങ്ങളും പ്രതികൂലമായി കാലാവസ്ഥയും കാരണമായി. പതിനായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് ചിത്രത്തില്‍ അണിനിരന്നത്. റിലീസ് അടുത്തതോടെ വന്‍ പബ്ലിസിറ്റിയാണ് ചിത്രത്തിന് ഒരുക്കിയിരിക്കുന്നത്. പബ്ലിസ്റ്റിയിലും ഏറ്റവും അധികം പണം ചെലവഴിക്കുന്ന ചിത്രമായി കൊച്ചുണ്ണി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രെയിനില്‍ മാത്രമല്ല ഷോപ്പിങ് മാളുകളിലും നഗര പ്രദേശങ്ങിലുമെല്ലാം ചിത്രത്തിന്റെ പോസ്റ്ററും സ്ഥാനം പിടിച്ചു കഴിഞ്ഞു.

 ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലും മറ്റും കായംകുളം കൊച്ചുണ്ണിയായുളള നിവിന്റെ രൂപമാറ്റം എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. ഇതാദ്യമായാണ് നിവിന്‍ ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയില്‍ അഭിനയിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഡോ.' എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് ഹൈക്കോടതി...  (13 minutes ago)

പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം...  (25 minutes ago)

100 ഡോളറിന് വിലയിട്ട് ഇസ്രായേൽ  (34 minutes ago)

വിദ്യാർത്ഥിനിയെ തീകൊളുത്തി കൊന്ന കേസിൽ  (43 minutes ago)

അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും  (58 minutes ago)

ലക്ഷ്യമിടുന്നത് 46,000 പുതിയ പ്രത്യക്ഷ തൊഴിലവസരങ്ങള്‍ കൂടി  (59 minutes ago)

കുവൈറ്റിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്  (1 hour ago)

അഞ്ചാമത്തെ മുസ്ലീം രാജ്യം  (1 hour ago)

വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ശനിയാഴ്ച  (1 hour ago)

ഏറ്റവും ഉയർന്ന ശതമാനം  (1 hour ago)

സുലക്ഷണ പണ്ഡിറ്റ് വ്യാഴാഴ്ച അന്തരിച്ചു...  (1 hour ago)

ആരോഗ്യ വർദ്ധനവ്, കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും ഉണ്ടാകുന്ന അനുഭവങ്ങൾ എന്നിവ പ്രതീക്ഷിക്കാം.  (1 hour ago)

ചിരിപരത്തി വീഡിയോ  (1 hour ago)

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റിനെ  (1 hour ago)

ഫാറ്റോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയോട്  (2 hours ago)

Malayali Vartha Recommends