Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ബിഗ്‌ബോസ് ഹൗസില്‍ അഭിനയിക്കുകയാണോ? ഉത്തരവുമായി മത്സരാർത്ഥികൾ...

09 SEPTEMBER 2018 01:03 PM IST
മലയാളി വാര്‍ത്ത

ബിഗ്‌ബോസ് പരിപാടി സ്‌ക്രിപ്റ്റഡ് ആണോ എന്ന സംശയത്തിലാണ് ഇപ്പോഴും പ്രേക്ഷകര്‍. പ്രേക്ഷകര്‍ക്കങ്ങനെ തോന്നാന്‍ വ്യക്തമായ കാരണങ്ങളും ഉണ്ട്. ബിഗ് ബോസ് ഹൗസില്‍ ഒരേ ദിവസവും നടക്കുന്നത് ഒരു സീരിയലിനെ വെല്ലുന്ന സംഭവ വികാസങ്ങളാണ്. വേഗം വഴക്കുണ്ടാകും പെട്ടെന്ന് തന്നെ ഒന്നാകുകയും ചെയ്യും.

ഇതു കാണുന്ന പ്രേക്ഷകര്‍ക്ക് തോന്നും ബിഗ് ബോസ് തിരക്കഥയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണോ, മത്സരാര്‍ഥികള്‍ കാണിക്കുന്നത് അഭിനയമാണോ എന്നൊക്കെ. ആദ്യ മുതല്‍ തന്നെ ലാലേട്ടന്‍ അല്ലയെന്ന് പറഞ്ഞിരുന്നുവെങ്കിലും പ്രേക്ഷകര്‍ക്കിടയിലെ സംശയം കൂടുകയാണ്. അതു കൊണ്ട് ഇത്തവണ മത്സരാര്‍ഥികള്‍ തന്നെ അത് തുറന്ന് പറയുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് അതിനെക്കുറിച്ച് മത്സരാര്‍ത്ഥികളോട് ചേദിച്ചത്.

ബിഗ്‌ബോസ് ഹൗസില്‍ അഭിനയിക്കുകയാണോ എന്നായിരുന്നു സുരേഷിനോട്  ലാലേട്ടന്റെ ചോദ്യം. അല്ലായെന്ന് തന്നെ സുരേഷ് പറഞ്ഞു. ഇവിടെ ആരും അഭിനയിക്കുകയല്ലെന്ന് സുരേഷ് പറഞ്ഞു. ബിഗ് ബോസ് ഹൗസില്‍ ഹിമയും സാബുവുമായി നടന്ന വഴക്കിനെ ഇതിനോടൊപ്പം പരാമര്‍ശിച്ചുകൊണ്ടായിരുന്നു സുരേഷിന്റെ മറുപടി.

മറ്റുള്ള ഭാഷയിലെ ബിഗ് ബോസ് ഷോ കണ്ടപ്പോള്‍ സ്‌ക്രിപ്റ്റഡ് ആണോ എന്ന് സംശയമുണ്ടായിരുന്നു എന്നാണ് ബഷീര്‍ പറഞ്ഞത്. എന്നാല്‍ ഇവിടെ എത്തിയപ്പോള്‍ ആ സംശയം മാറി. ബിഗ് ബോസ് ഹൗസിലേയ്ക്ക് വരുന്നതിനും തൊട്ട് മുന്‍പ് പുറത്തുള്ള അവിടെ ചെറിയ രീതിയിലുള്ള ഇടപെടലുകള്‍ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അത്തരം ഒരു ഇടപെടലുകളും ഇവിടെയില്ലയെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

ബഷീറിന്റെ വാക്കിനെ പിന്തുണച്ചായിരുന്നു സാബുവും സംസാരിച്ചത്. താന്‍ വര്‍ഷങ്ങളായി ടെലിവിഷനില്‍ ഷോ അവതരിപ്പിക്കുന്ന വ്യക്തിയാണ്. അതിനാല്‍ തന്നെ ചെറിയ രീതിയിലുളള ഇടപെടലുകള്‍ താനും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇവിടെ അങ്ങനെയുള്ള ഒരു സംഭവവുമില്ല. നര്‍മ്മ രൂപത്തിലായിരുന്നു സാബു മറുപടി നല്‍കിയത്.

‘അരിപ്പൊടി ചോദിച്ചിട്ട് തരാത്ത ബിഗ്‌ബോസാണ് തിരക്കഥ നല്‍കുന്നത്’. ഇതുപോലൊരു സാഹചര്യത്തില്‍ വരുമ്പോള്‍ സംഭവിക്കുന്ന അവസ്ഥയാണിതെന്നും. തന്റെ സ്വഭാവത്തിലെ മാറ്റം എങ്ങനെയാണെന്ന് അറിയില്ലെന്നും സാബു പറഞ്ഞു. കൂടാതെ പുറത്തിറങ്ങുമ്പോള്‍ എന്താണ് ഇനി ഉണ്ടാകുന്നതെന്നും തനിയ്ക്ക് തീര്‍ച്ചയില്ലെന്നും സാബു കൂട്ടിച്ചേര്‍ത്തു.

എന്തിന്റെ പേരിലായാലും ആരും സ്വന്തം പേര് ചീത്തയാക്കാന്‍ ആഗ്രഹിക്കില്ലെന്ന് ശ്രീനീഷ് പറഞ്ഞു.സാബു പറഞ്ഞതുപോലെ ഇവിടെ നടക്കുന്ന പലകാര്യങ്ങളും സംഭവിച്ചു പോകുന്നതാണെന്ന് ശ്രീനീഷ് പറഞ്ഞു. ഭൂരിഭാഗം പേരും ഇതേ അഭിപ്രായം തന്നെയാണ് പറഞ്ഞത്.

ബിഗ്‌ബോസ് ഹൗസിനെ കുറിച്ചു ചോദിച്ചപ്പോള്‍ ഭക്ഷണവുമായി ബന്ധപ്പെടുത്തിയാണ് ഷിയാസ് സംസാരിച്ചത്. എന്ത് തന്നാലും ബിഗ്‌ബോസ് ഹൗസിലേയ്ക്ക് താന്‍ പോകില്ലെന്ന് ഷിയാസ് ആരോടെങ്കിലും പറഞ്ഞിരുന്നോ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. എന്നാല്‍ ഇല്ലെന്നായിരുന്നു ഷിയാസിന്റെ മറുപടി. എന്നെ കുറിച്ചല്ല മറ്റൊരാളെ കുറിച്ചാണ് താന്‍ പറഞ്ഞതെന്നും ഷിയാസ് കൂട്ടിച്ചേര്‍ത്തു. പിന്നീട് ലാലേട്ടന്റെ ചോദ്യത്തിലേയ്ക്ക് വരുകയായിരുന്നു. ഇവിടെ വരുന്നതിനും മുന്‍പ് നല്ല ആഹാരം കിട്ടുമെന്നാണ് വിചാരിച്ചതെന്നും ഷിയാസ് പറഞ്ഞു.


രണ്ടാമതും അകത്ത് നിന്ന് പുറത്തു വന്ന ആളാണ് താനെന്ന് ഹിമ പറഞ്ഞു. എന്നാല്‍ ഹിമ തനിയ്ക്ക് തന്ന വാക്ക് തെറ്റിച്ചുവെന്നും ലലേട്ടന്‍ പറഞ്ഞു. പുറത്തു നടക്കുന്ന കാര്യം ഇവിടെ വന്ന പറയരുതെന്ന് ഹിമയോട പറഞ്ഞിരുന്നതാണ്. എന്നല്‍ അത് ഹിമ പാലിച്ചില്ല. തനിയ്ക്ക് ഇടയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് പോകുന്നുണ്ടെന്നും. അതുകൊണ്ടാണ് തന്റെ ഭാഗത്ത് നിന്ന് അത്തരത്തിലുളള ഒരു തെറ്റ് സംഭവിച്ചതെന്നും ഹിമ പറഞ്ഞു. ഹിമ് ബിഗ്‌ബോസ് നിയമങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് പ്രവര്‍ത്തിച്ചതെന്ന് ലാലേട്ടന്‍ കൂട്ടിച്ചേര്‍ത്തു.


ഇവിടെ എന്താണ് നടക്കുന്നതെന്നും ഞങ്ങള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്നും തങ്ങള്‍ക്ക് മാത്രമേ അറിയുകയുളളൂ എന്നാണ് അര്‍ച്ചന പറഞ്ഞത്. അങ്ങനെയുള്ള ഒരു അവസ്ഥയിലൂടെയാണ് ഞങ്ങള്‍ കടന്നു പോകുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ബിഗ് ബോസ് ഹൗസില്‍ തങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ തെറ്റാണോ ശരിയാണോ എന്ന് പറഞ്ഞു തരാന്‍ പോലും ആരുമില്ലെന്ന് പേളി പറഞ്ഞു. എന്നാല്‍ പേളിയാണോ സ്‌ക്രിപ്റ്റില്‍ കളിയ്ക്കുന്നത് എന്ന് പുറത്തുള്ളവര്‍ ചോദിക്കുന്നുണ്ടെന്ന് മേഹന്‍ലാല്‍ പേളിയോട് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (48 minutes ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (1 hour ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (3 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (3 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (3 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (4 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (5 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (5 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (5 hours ago)

Malayali Vartha Recommends