Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തമ്പി കണ്ണന്താനം സിനിമ പഠിക്കാന്‍ ചെന്ന് കയറിയത് ഹിറ്റ്‌മേക്കര്‍ ശശികുമാറിന്റെ മടയിലായിരുന്നു, നിര്‍മാതാവാകണം എന്ന ആഗ്രഹം അറിയിച്ചു സംവിധാന സഹായി ആകാന്‍ നിര്‍ദ്ദേശിച്ചു, ആ സ്‌കൂളാണ് തമ്പിയിലെ ചലച്ചിത്രകാരനെ ഉടച്ചുവാര്‍ത്തത്, രാജാവിന്റെ മകനാകാന്‍ മമ്മൂട്ടി വിസമ്മതിച്ചപ്പോള്‍ സ്വന്തം കീശയില്‍ നിന്ന് കാശിറക്കി മോഹന്‍ലാലിനെ നായകനാക്കി, നായിക അംബികയ്ക്ക് ഒരു ലക്ഷം പ്രതിഫലമാണെന്ന് അറിഞ്ഞ മോഹന്‍ലാല്‍ ആ പ്രതിഫലം വേണമെന്ന് പറഞ്ഞപ്പോള്‍ യാതൊരു മടിയും കാട്ടിയില്ല

02 OCTOBER 2018 08:11 PM IST
മലയാളി വാര്‍ത്ത

നിര്‍മാതാക്കള്‍ക്ക് മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ ധൈര്യമില്ലാതിരുന്ന കാലത്ത് സ്വന്തം പോക്കറ്റില്‍ നിന്ന് പണമിറക്കി രാജാവിന്റെ മകന്‍ എന്ന സൂപ്പര്‍ഹിറ്റുണ്ടാക്കിയ സംവിധായകനായിരുന്നു തമ്പി കണ്ണന്താനം. മോഹന്‍ലാല്‍ എന്ന താരത്തിന്റെ വളര്‍ച്ചയുടെ തുടക്കം അവിടെ നിന്നായിരുന്നു. മോഹന്‍ലാല്‍ വലിയ താരമായിക്കഴിഞ്ഞ് അദ്ദേഹത്തെ വെച്ച് വീണ്ടും ഒരു സിനിമയെടുക്കാന്‍ തമ്പി കൊതിച്ചിരുന്നു. മോഹന്‍ലാലിനോട് പല കഥകളും പറഞ്ഞിരുന്നു. ഒരിക്കല്‍ വിമാനത്താവളത്തില്‍ വെച്ച് മോഹന്‍ലാലിനെ കണ്ടപ്പോള്‍ ഞാന്‍ അന്ന് പറഞ്ഞകഥ എങ്ങനെയുണ്ടെന്ന് ചോദിച്ചു. ഷൂട്ടിംഗ് സെറ്റ് വിട്ടാല്‍ അക്കാര്യങ്ങളൊന്നും താന്‍ ചിന്തിക്കാറില്ലെന്നാണ് മറുപടി പറഞ്ഞത്. അത് തന്നെ ഞെട്ടിച്ചെന്ന് തമ്പി കണ്ണന്താനം ഏതാനും മാസം മുമ്പ് വെളിപ്പെടുത്തിയിരുന്നു. 

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ജനിച്ച തമ്പി കണ്ണന്താനത്തിന് ബാല്യത്തിലേ സിനിമ വലിയ ഹരമായിരുന്നു. വീടിനടുത്തുള്ള പീടികയില്‍ സിനിമാ പോസ്റ്റര്‍ ഒടിക്കുന്നത് നോക്കിനില്‍ക്കുമായിരുന്നു കുഞ്ഞു തമ്പി. അന്ന് കടക്കാരനോട് അദ്ദേഹം പറയുമായിരുന്നു, ഇത് പോലെ എന്റെ പേരും പോസ്റ്ററില്‍ അച്ചടിച്ച് വരുമെന്ന്. അത്രയ്ക്ക് ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. സമ്പന്ന കുടുംബത്തില്‍ പിറന്ന തമ്പി ചെന്ന് കയറിയത് ഹിറ്റ്‌മേക്കര്‍ ശശികുമാര്‍ സാറിന്റെ മടയിലായിരുന്നു. സിനിമ നിര്‍മിക്കണമെന്ന ആഗ്രഹം അറിയിച്ചു. നിരുല്‍സാഹപ്പെടുത്തി. ആദ്യം നീ സിനിമ എന്താണെന്ന് പഠിക്ക്, പിന്നാകാം നിര്‍മാണം. അങ്ങനെയാണ് ശശികുമാര്‍ സാറിന്റെ സംവിധാന സഹായിയായത്. 

ഹിറ്റ്‌മേക്കറായിരുന്ന ശശികുമാര്‍ സാര്‍ ഒരേ സമയം രണ്ടും മൂന്നും സിനിമകള്‍ സംവിധാനം ചെയ്തിരുന്ന കാലത്ത് തമ്പിയായിരുന്നു അസോസിയേറ്റ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സൂപ്പര്‍ഹിറ്റുകളൊരുക്കിയ ശശികുമാര്‍ സാറിന്റെ സ്‌കൂളാണ് തമ്പിയിലെ ചലച്ചിത്രകാരനെ ഉടച്ചുവാര്‍ത്തെടുത്തത്. ആദ്യസിനിമയായ താവളവും തുടര്‍ന്നുള്ള മൂന്ന് സിനിമകളും വലിയ പരാജയമായിരുന്നു. താവളത്തിലും ആ നേരം അല്‍പ ദൂരത്തിലും മമ്മൂട്ടിയായിരുന്നു നായകന്‍. സിനിമകള്‍ പരാജയപ്പെട്ടു. രാജാവിന്റെ മകന്റെ കഥയുമായി മമ്മൂട്ടിയെ സമീപിച്ചെങ്കിലും നമ്മള്‍ തമ്മില്‍ സൗഹൃദം പോരേ സിനിമ വേണോ എന്ന് മമ്മൂട്ടി ചോദിച്ചു. അങ്ങനെയാണ് മോഹന്‍ലാലിനെ നായകനാക്കിയത്. തിരക്കഥ എഴുതി വന്നത് വായിച്ചപ്പോള്‍ പടം കസറുമെന്ന് മമ്മൂട്ടിക്ക് മനസിലായി. അങ്ങനെ മമ്മൂട്ടി അതിലെ പല ഡയലോഗുകളും തമ്പിയെ പറഞ്ഞ് കേള്‍പ്പിക്കുമായിരുന്നു. പക്ഷെ, തമ്പി അപ്പോഴും മോഹന്‍ലാലിനെ മാറ്റാന്‍ തയ്യാറായില്ല. മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ അച്ഛന്റെ വേഷം മമ്മൂട്ടി ചെയ്യാമെന്ന് പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ തിരക്ക് കാരണം നടന്നില്ലെന്ന് തമ്പ് പിന്നീട് വെളിപ്പെടുത്തിയിരുന്നു. മമ്മൂട്ടി അഭിനയിച്ചിരുന്നെങ്കില്‍ മഹാരാജാവിന്റെ മകന്‍ എന്ന് സിനിമയ്ക്ക് പേരിട്ടേനേ എന്നും പറഞ്ഞിരുന്നു. 

രാജാവിന്റെ മകന് ശേഷം ഭൂമിയിലെ രാജാക്കന്‍മാര്‍, വഴിയോരക്കാഴ്ചകള്‍, നാടോടി, ഇന്ദ്രജാലം, മാന്ത്രികം എന്നീ സൂപ്പര്‍ ഹിറ്റുകള്‍ തമ്പി മോഹന്‍ലാലിന് സമ്മാനിച്ചു. രാജാവിന്റെ മകനില്‍ മോഹന്‍ലാല്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിടുമ്പോള്‍ 50,000 രൂപയായിരുന്നു പ്രതിഫലം. നായിക അംബികയ്ക്ക് ഒരു ലക്ഷവും. ഇതറിഞ്ഞ മോഹന്‍ലാല്‍ തനിക്കും ഒരുലക്ഷം വേണമെന്ന് ആവശ്യപ്പെട്ടു. നിര്‍മാതാവ് കൂടിയായ തമ്പികണ്ണന്താനം അത് നല്‍കി. പക്ഷെ, മോഹന്‍ലാലിനെ നായകനാക്കി ഒരു സൂപ്പര്‍ഹിറ്റ് എന്ന വലിയ മോഹമുണ്ടായിരുന്നു. മലയാളസിനിമ മദ്രാസില്‍ നിന്ന് കൊച്ചിയിലെത്തിയപ്പോള്‍ ഭാര്യയും മക്കളും ചെന്നൈയില്‍ നിന്ന് ഇവിടേക്ക് വന്നില്ല. സിനിമ എന്ന മോഹവുമായി അദ്ദേഹം കൊച്ചിയിലേക്ക് വന്ന് താമസിച്ചു. മോഹന്‍ലാല്‍ സിനിമയെന്ന സ്വപ്‌നം ബാക്കിയാക്കി യാത്രയായി...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പ്... ഖത്തർ ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടും  (42 minutes ago)

മന്ത്രിസഭായോഗത്തിൽ നിന്നും മുരളി മാറിനിന്നതെന്തിന്? സ്മാർട്ട് ക്രിയേഷൻസ് വക്കീൽ തെറിക്കും?  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയുടെ മടിയിലിരിക്കെ തെങ്ങിൽ നിന്ന് തേങ്ങ തലയിൽ വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം...  (1 hour ago)

ദേവസ്വം ബോര്‍ഡിലെ സ്‌പെഷല്‍ ഗവ പ്ലീഡറായി നിയമിച്ച കെ.ബി. പ്രദീപ് രാജിവച്ചു... മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി....  (1 hour ago)

യു.എ.ഇയിൽ ഇന്ത്യൻ എംബസിക്ക് വേണ്ടി പാസ്പോർട്ട്, വിസാ സേവനങ്ങൾ ലഭ്യമാക്കുന്ന ബി.എൽ.എസ് ഇന്‍റർനാഷനലിന്‍റെ സേവനം ഈമാസം 30 ന് അവസാനിക്കും....  (1 hour ago)

'നീറ്റ് യു.ജി 2026' പുനഃപരീക്ഷയുടെ സമയക്രമത്തിൽ നിർണ്ണായക മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി...  (2 hours ago)

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (2 hours ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (3 hours ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (3 hours ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (3 hours ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (4 hours ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (4 hours ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (4 hours ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends