Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആക്രമിച്ചത് പള്‍സര്‍ സുനിയാണ് ദിലീപ് അല്ല; മഞ്ജു കൂടി തുടക്കമിട്ട സംഘടനയാണ് ഡബ്ല്യുസിസി; എന്നിട്ട് എന്തുകൊണ്ട് വാർത്താസമ്മേളനത്തിൽ മഞ്ജു പങ്കെടുത്തില്ല? ചോദ്യ ശരങ്ങളുമായി വാർത്താസമ്മേളനത്തിൽ സിദ്ദിഖ്

15 OCTOBER 2018 06:56 PM IST
മലയാളി വാര്‍ത്ത

ആക്രമിച്ചത് പള്‍സര്‍ സുനിയാണ് ദിലീപ് അല്ല. ദിലീപിനെ റേപിസ്റ്റ് എന്നു വിളിക്കുന്നത് ശരിയല്ല. ദിലീപ് ആരോപണവിധേയന്‍ മാത്രമാണ്. അതുകൊണ്ടുതന്നെ ദിലീപിന് ജോലി നല്‍കരുതെന്ന് പറയാന്‍ അമ്മ സംഘനയ്ക്കാവില്ലെന്ന് കെ.പി.എ.സി ലളിതക്കൊപ്പം മാധ്യമങ്ങളെ കാണവെ സിദ്ധിഖ് വ്യക്തമാക്കി. ഒരാളുടെ ജോലി കളയാന്‍ ആര്‍ക്കും അവകാശമില്ല. ദിലീപ് ഒരു പ്രശ്‌നത്തിന് ഞാനില്ലെന്ന് പറഞ്ഞ് സ്വമേധയാ രാജി നല്‍കി പോകുകയാണ് ചെയ്തത്. അത് ദിലീപിന്റെ നല്ല മനസ്സാണെന്നും കെപിഎസി ലളിത പറയുകയുണ്ടായി.

നടികള്‍ എന്ന് വിളിക്കുന്നത് എങ്ങനെയാണ് അപമാനമാകുന്നതെന്നും സിദ്ദിഖ് ചോദിക്കുന്നു. ഇവര്‍ക്കെതിരെയുള്ള തെറിവിളി ജനവികാരമാണെന്നും അതില്‍ അത്ഭുതമില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.നടിമാര്‍ക്കെതിരെ ഫേസ്ബുക്കില്‍ തെറിവിളി ഉണ്ടാകുന്നത് അവരുടെ കുഴപ്പം കൊണ്ടാണെന്നും. അമ്മ പ്രസിഡന്റ് മോഹന്‍ ലാലിനെ അപമാനിക്കാന്‍ നടിമാര്‍ ശ്രമിച്ചുവെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി.

നാല് പേര്‍ പുറത്ത് പോയി എന്ന് പറഞ്ഞ് അമ്മ എന്ന സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നും അതില്‍ നാലിന് പകരം നാനൂറ് പേര്‍ അകത്തുണ്ടെന്നും സിദ്ദിഖ് പറയുന്നു. നടിമാര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നവംബര്‍ 24ന് പ്രത്യേക ജനറല്‍ ബോഡി കൂടും എന്നാണ് അറിയിച്ചതെങ്കിലും ഇത് ഉണ്ടാകില്ലെന്നാണ് സിദ്ദിഖ് അറിയിച്ചത്.

സിനിമയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം അവസാനിപ്പിക്കാന്‍ ഇന്റേണല്‍ കമ്മിറ്റി വേണമെന്ന ആഷിഖ് അബുവിന്റെ പരാമര്‍ശത്തെയും സിദ്ദിഖ് പരിഹസിച്ചു. ആഷിഖ് അബുവിന്റെ സിനിമ സെറ്റില്‍ അങ്ങനെ നടക്കുന്നുവെന്ന തോന്നലുള്ളതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ഞാന്‍ ഭാഗമായിട്ടുള്ള മലയാള സിനിമ സെറ്റില്‍ അങ്ങനെയില്ല എന്നുള്ളത്കൊണ്ട് അങ്ങനെ ഒരു സംവിധാനത്തിന്റെ ആവശ്യമില്ലെന്നും സിദ്ദിഖ് പറഞ്ഞു.

മഞ്ജു വാര്യര്‍ കൂടി തുടക്കമിട്ട സംഘടനയാണ് ഡബ്ല്യുസിസി. എന്നിട്ട് മഞ്ജു വാര്യര്‍ വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ എന്തുകൊണ്ട് വന്നില്ല. അമ്മയ്‌ക്കെതിരെ മഞ്ജു ഇതുവരെ പറഞ്ഞിട്ടില്ലെന്നും, മഞ്ജു ഇപ്പോഴും അമ്മയിലെ അംഗമാണെന്നും സിദ്ദിഖ് വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു പാൻ ഇന്ത്യൻ ചിത്രം; ഫാന്റസി ഹ്യൂമർ, ത്രില്ലർ ജോണറിൽ തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു  (44 minutes ago)

നഴ്സിംഗ് സമരത്തിന് പിന്നിൽ അന്തർസംസ്ഥാന മാഫിയ എന്ന സംശയം ബലപ്പെടുന്നു; കേരളത്തിലെ ആശുപത്രികളുടെ മൂല്യം ഇടിച്ച് സ്വന്തമാക്കുക ലക്ഷ്യം: കെ പി എച്ച് എ  (1 hour ago)

സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല  (1 hour ago)

അന്താരാഷ്ട്ര ജൈവവൈവിധ്യ സഖ്യവുമായി കൈകോർത്ത് ഹാർട്ട്‌ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട്  (1 hour ago)

ദുബായ് ജുമൈറയിൽ അത്യാധുനിക സൗന്ദര്യവർധക ചികിത്സകളുമായി 'തജ്‌മീൽ' ക്ലിനിക്ക് തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്; ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മന്ത്രി ഡോ. താനി അൽ സെയൂദി  (1 hour ago)

സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ ആവിശ്യമാണെന്ന് യുഎഇ  (1 hour ago)

സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് രണ്ട് തവണയായി 2920 രൂപയാണ് പവന് കുറഞ്ഞത്. നിലവില്‍ 1,09,240 രൂപയാണ് പവന്‍ വില. ഗ്രാമിന് 365 രൂപ കുറഞ്ഞ് 13,655 രൂപയായി  (1 hour ago)

ഇറാൻ ഇനി അമേരിക്കയ്ക്ക് വെല്ലുവിളിയല്ല; സൈനിക ശക്തിയെ തകർത്തെന്ന് ഡൊണാൾഡ് ട്രംപ്...  (1 hour ago)

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...  (2 hours ago)

ഇന്ദിര ഗ്യാരന്‍റെി എന്ന പേരില്‍ ആറ് പ്രധാനഉറപ്പുകളുമായി യുഡിഎഫിന്‍റെ പ്രകടനപത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൊച്ചിയില്‍ പുറത്തിറക്കി  (2 hours ago)

അതിജീവനവും വികസനവും: കേരളം മാറി, മാറ്റിയെടുത്തു; എല്ലാവരേയും ചേർത്തുപിടിച്ച സമാനതകളില്ലാത്ത പത്തുവർഷങ്ങൾ...  (2 hours ago)

ബി ജെ പി മറ്റു പലയിടത്തും കാണിച്ചതിന്‍റെ ഒരു സാമ്പിളാണ് പാലക്കാട് ഇന്നലെ കണ്ടത്...'ഇത് സാമ്പിൾ', പിഷാരടിയെ തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി, പാലക്കാട് കണ്ടത് ബിജെപിയുടെ അസഹിഷ്ണുത; കോൺഗ്രസ്‌ നിസ്സഹായ  (2 hours ago)

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാൻ സൈന്യം  (2 hours ago)

ഇറാനെ കൂട്ടത്തോടെ വിഴുങ്ങി IRGC ..!ശവങ്ങൾ എണ്ണി മടുത്തു തല ,തല തിന്നുന്നു ഇനി രക്ഷയില്ല...! യുദ്ധം അവസാനിക്കുന്നു...!  (2 hours ago)

Malayali Vartha Recommends