Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമുണ്ടാവില്ല...


ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്... ഭീകരശൃംഖലകളെ നേരിടാന്‍ രാജ്യം സജ്ജമെന്ന് രാഷ്ട്രപതി ... ഭീകര ശൃംഖലകള്‍ക്കെതിരെ കൃത്യമായ ആക്രമണങ്ങള്‍ നടത്താനുള്ള ഇന്ത്യന്‍ സായുധ സേനയുടെ കഴിവ് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചതായി പ്രസിഡന്റ് ദ്രൗപദി മുര്‍മു


രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് കനത്ത സുരക്ഷയും ഒരുക്കി


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..

മീറ്റ് ടുവിൽ മുകേഷിനു പിന്നാലെ കൂടുതൽ താരങ്ങൾ; ഭയപ്പെട്ട അമ്മ സമവായത്തിലേക്ക്

16 OCTOBER 2018 09:16 AM IST
മലയാളി വാര്‍ത്ത

മീ ടു ആരോപണത്തിൽ മുകേഷിന് പിന്നാലെ കൂടുതൽ ചലച്ചിത്രതാരങ്ങൾ പ്രതികൂട്ടിലാകുമെന്ന് സൂചന. ചലച്ചിത്രതാരങ്ങളെ പ്രതികൂട്ടിലാക്കുമെന്ന നടിമാരുടെ കർശന നിലപാട് പ്രമുഖ താരങ്ങൾ ഉൾപ്പെടെമുള്ളവരുടെ ഉറക്കം കെടുത്തുകയാണ്. തന്ത്രപരമായി നടിമാരെ കൈയിലെടുത്ത് കൂടുതൽ വിവാദങ്ങളിൽ നിന്നു അകന്നു നിൽക്കാൻ അമ്മ തീരുമാനിച്ചത് ഇതു കൊണ്ടാണ്.

രേവതി, പത്മപ്രിയ, പാർവതി, അർച്ചന തുടങ്ങിയ താരങ്ങളാണ് മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കെതിരെ രംഗത്തുള്ളത്. രേവതി മോഹൻ ലാലിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്. അത് മീറ്റ് ടു ഓപ്പറേഷന്റെ ഭാഗമാണെന്ന് കരുതുന്നവർ സിനിമയിൽ കുറവല്ല. ചുരുക്കത്തിൽ മലയാള സിനിമയിലെ പല നടൻമാരും വൻ പ്രതിസന്ധിയിലാണ്. മുകേഷിന്റെ പിന്നാലെ തങ്ങളും വാർത്തകളിൽ നിറയുമോ സംശയം.

മലയാളിവാർത്ത ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണങ്ങളിൽ പലതും പുറത്തു വരാനിടയുണ്ടെന്ന് തന്നെയാണ് സിനിമയിലെ പ്രമുഖർ പറയുന്നത്. സിനിമയിൽ ഒരു ശുദ്ധികലശം ആവശ്യമാണെന്നു തന്നെയാണ് പുതിയ തലമുറയിലെ നായകൻമാർ പറയുന്നത്. സിനിമാരംഗത്ത് ചിലരെങ്കിലും പഴയ കോടമ്പാക്കം മോഡൽ വിക്രിയകൾ തുടരുന്നുണ്ടെന്നു തന്നെയാണ് രംഗത്തുള്ളവർ പറയുന്നത്. പുതിയ തലമുറയിലെ നടൻമാരും സംവിധായകരും മാത്രമാണ് വ്യത്യസ്തം. വിദ്യാഭാസപരമായി ഉന്നത നിലവാരം പുലർത്തുന്നവരാണ് ഇപ്പോൾ സിനിമയിൽ സജീവമായിട്ടുള്ളത് . അവർ ഇത്തരം വ്യത്തികേടുകളിൽ തത്പരരല്ല.

മീ ടു കാമ്പയിനുമായി സഹകരിക്കാൻ നടിമാർ രഹസ്യമായി തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. നടിമാർക്കിടയിൽ ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് കരുതുന്നില്ല. എന്നാൽ അവരെ അതിൽ നിന്നും പിൻമാറ്റാൻ ശ്രമങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. കൂടുതൽ വിവാദങ്ങളിലേക്ക് കടത്താതിരിക്കാനാണ് ശ്രമം.

അതേസമയം നടിമാരെ പിണക്കാൻ അമ്മ തയ്യാറായില്ല. വിമൻ കളക്ടീവ് ഉന്നയിച്ച ആരോപണങ്ങൾ പരിഗണിക്കുന്നതിനിടയിലാണ് പ്രളയം വന്നതെന്നും അതിനാൽ പ്രശ്നപരിഹാരത്തിനു കഴിഞ്ഞില്ലെന്നും അമ്മയുടെ വക്കതാവ് അറിയിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചു ചേർത്ത് പ്രശന പരിഹാരം ഉണ്ടാക്കാനാണ് അമ്മ ശ്രമിക്കുന്നതെന്നും ജഗദീഷിന്റെ വാർത്താകുറിപ്പിൽ പറയുന്നു. ദിലീപ് കുറ്റക്കാരനല്ലെന്ന് അമ്മ പറഞ്ഞിട്ടില്ല. കോടതി വിധി വരുന്നത് വരെ ആരോപണ വിധേയർ കുറ്റാരോപിതർ മാത്രമാണെന്നും അമ്മയുടെ വാർത്താ കുറിപ്പിൽ പറയുന്നു. ദിലീപിനെയും കലഹിച്ചു നിൽക്കുന്ന നടിമാരെയും ഒരു പോലെ കൈയിലെടുക്കുന്ന പ്രസ്താവനയാണിതെന്ന് മനസ്സിലാക്കാം.


വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമയുടെ സെറ്റില്‍ നടന്ന സംഭവം ഒരു സിനിമാപ്രവര്‍ത്തകന്‍ മലയാളിവാർത്തയോട് പറഞ്ഞത് ഇങ്ങനെ ... തിരുവനന്തപുരത്ത് ചിത്രീകരണം നടക്കുന്നു. നായികയെ തീരുമാനിച്ചിട്ടില്ല. നായകന്‍ ഇടപെട്ട് ഒരു നടിയെ നായികയാക്കുന്നു. അവര്‍ അതിന് കൊടുക്കേണ്ടിവന്നത് വലിയ വിലയാണ്. നായകന്റെ മുറിയുടെ ഓപ്പോസിറ്റ് നടിയെ താമസിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാഞ്ഞ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ കസേര ആദ്യം നായകന്‍ തെറിപ്പിച്ചു. (പിന്നീട് കുറേ നാള്‍ ഈ നായകന്റെ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന പരിസരത്ത് പോലും ആ കണ്‍ട്രോളര്‍ പോയില്ല) പിന്നെ പ്രൊഡക്ഷന്‍മാനേജരെ കണ്‍ട്രോളറാക്കി കാര്യം സാധിച്ചു.

നടന്റെ ഇംഗിതത്തിന് വഴങ്ങുകയേ നടിക്ക് വഴിയുണ്ടായിരുന്നുള്ളൂ. അങ്ങനെ ഇരുപത്ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയായി നായിക മടങ്ങി. അടുത്ത ദിവസം നായകന്‍ തിരക്കഥാകൃത്തിനെ ചാക്കിലാക്കി. അടുത്ത രണ്ട് മൂന്ന് പടങ്ങള്‍ക്ക് നീ തന്നെ എഴുതണമെന്ന് ആവശ്യപ്പെട്ടു. അതിന് ശേഷം ചിത്രീകരണം നടക്കുന്ന സിനിമയില്‍ നായികയും താനുമുള്ള കുറേ കോമ്പിനേഷന്‍ സീനുകള്‍ എഴുതണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ നായിക മടങ്ങിയെന്നും നാലഞ്ച് ദിവസത്തിനുള്ളില്‍ പടം പാക്കപ്പ് ആകുമെന്നും പറഞ്ഞപ്പോള്‍, നീ എഴുത് അവളെ നമുക്ക് വരുത്താമെന്ന് പറഞ്ഞു. അങ്ങനെ ആവശ്യമില്ലാത്ത സീനുകള്‍ തിരക്കഥാകൃത്ത് എഴുതി. പോയ നായികയെ സംവിധായകന് തിരിച്ച് വിളിക്കേണ്ടിവന്നു. ശേഷം ഭാഗം ചിന്ത്യം...

ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ സിനിമയില്‍ നടന്നിട്ടുണ്ട്. അതൊക്കെ താമസിക്കാതെ പുറത്ത് വരുമെന്നാണ് സിനിമയിലുള്ളവരും ഉണ്ടായിരുന്നവരുമായ പലരും പറയുന്നത്. സമ്പൂര്‍ണശുദ്ധികലശം വേണം. അതിനായി കാത്തിരിക്കുകയാണെന്ന് യുവനടന്‍മാരും ആവശ്യപ്പെടുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പച്ചക്കറി വിലയിൽ വൻ വർദ്ധനവ്...  (14 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 520 രൂപയുടെ വർദ്ധനവ്  (23 minutes ago)

മജിസ്‌ട്രേറ്റിനുമുൻപിൽ ഹാജരാക്കിയ ആയങ്കി റിമാൻഡിൽ.. തിങ്കളാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കും  (47 minutes ago)

അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമുണ്ടാവില്ല...  (58 minutes ago)

എഫ്.ഐ. എച്ച്. പുരുഷ, വനിതാ ഹോക്കി ലോകകപ്പിന് ശനിയാഴ്ച നെതർലൻഡ്സിലും ബൽജിയത്തിലുമായി തുടക്കം...  (1 hour ago)

ബോണസും പ്രത്യേക ഉത്സവബത്തയും അഡ്വാൻസും അനുവദിച്ച് സർക്കാർ.. ബോണസ് 4500 രൂപ, ഉത്സവബത്ത 3000 രൂപ  (1 hour ago)

രാജ്യത്തെ ഒരുകോടി യുവാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.), സെമി കണ്ടക്ടർ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യയിൽ സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലവസരവും ഉറപ്പാക്കും.... മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന  (1 hour ago)

സംസ്ഥാനത്ത് 80ാമത് സ്വാതന്ത്ര്യദിനാഘോഷം : തലസ്ഥാനത്ത് മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി  (1 hour ago)

  സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 hour ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ഗാളിൽ തുടക്കം...  (1 hour ago)

ചിങ്ങ മാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും...  (2 hours ago)

  ശബരിമലയിൽ ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ യാത്രയ്ക്കായി പ്രത്യേക സർവീസുകൾ  (2 hours ago)

80ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം.... പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തി, ധീരസ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്  (2 hours ago)

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!  (2 hours ago)

80-ാം സ്വാതന്ത്ര്യദിന നിറവില്‍ 78 സൈനികര്‍ക്ക് ധീരതാ പുരസ്‌കാരങ്ങള്‍...!പാകിസ്താന് അവസാന മുന്നറിയിപ്പ്...!!  (3 hours ago)

Malayali Vartha Recommends