ചെകുത്താന്റെ നമ്പറായ 666; ലൂസിഫറില്‍ മോഹന്‍ലാലിന്റെ കറുപ്പ് അംബാസിഡര്‍ കാറിന്റെ യഥാര്‍ത്ഥ ഉടമ ഈ താരം
ഒടിയനു ശേഷം മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ലൂസിഫര്‍'. പൃഥ്വിരാജ് സംവിധായകനാകുന്നു എന്നതാണ് ലൂസിഫറിനെ ഏറെ ശ്രദ്ധയമാക്കുന്നത്. ചിത്രത്തിന്‍െ ആദ്യ ടീസറും ചിത്രങ്ങളും പുറത്തു വന്നപ്പോള്‍ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് മോഹന്‍ലാലിന്റെ കഥാപാത്രം ഉപയോഗിക്കുന്ന കറുപ്പ് ലാന്‍ഡ് മാസ്റ്റര്‍ കാറാണ്. താരങ്ങള്‍ക്കൊപ്പം തന്നെ സിനിമയില്‍ ഈ കാറിനും പ്രാധാന്യമുണ്ട്. സിനിമയിലെടുത്ത ഈ കാറിന്റെ ഉടമ മറ്റൊരു താരമാണ്.
ചെകുത്താന്റെ നമ്പര്‍ എന്നു വിശേഷിപ്പിക്കുന്ന 666 നമ്പറിലെത്തുന്ന ആ അംബാസിഡര്‍ കാര്‍ നടന് നന്ദുവിന്റേത്. പൃഥ്വിരാജിന് നല്കിയ കാറാണ് ആ ലാന്‍ഡ് മാസ്റ്റര്‍ എന്നാണ് നന്ദു ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്. ലൂസിഫറിലെ പ്രധാന താരങ്ങളിലൊന്നും ആ കാര്‍ തന്നെ.
'ചേട്ടനേക്കാള്‍ കൂടുതല്‍ ചേട്ടന്റെ കാറാണല്ലോ ലൂസിഫറില്‍ അഭിനയിച്ചിരിക്കുന്നത്' എന്ന് പൃഥ്വിരാജ് കമന്റ് പറഞ്ഞതായും നന്ദു ഓര്‍ക്കുന്നു. ചിത്രത്തില്‍ ഈ അംബാസിഡര്‍ കാറിന് അത്രത്തോളം പ്രാധാന്യമുണ്ട്. നേരത്തെ സംവിധായകന് പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രം വൈറലായിരുന്നു. ഇതിനുമുമ്പും മോഹന്‍ലാല്‍ ചിത്രങ്ങളില്‍ അംബാസിഡറുകള്‍ താരമായിട്ടുണ്ട്. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത മാടമ്പിയിലെ ലാലേട്ടന്റെ വാഹനവും കറുത്ത അംബാസിഡറായിരുന്നു. ഉത്പാദനം നിര്‍ത്തിയെങ്കിലും ഇന്നും ജനപ്രിയനാണ് ഈ കാര്‍.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. സിനിമയില്‍ മാസ് ലുക്കിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപെട്ടിരിക്കുന്നത്. വെളുത്ത ഷര്‍ട്ടില്‍ മീശപിരിച്ച് കലിപ്പ് ലുക്കില്‍ എത്തുന്ന താരത്തിന്റെ പോസ്റ്റര്‍ നേരത്തെ തന്നെ വൈറലായിരുന്നു. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. വിവേക് ഒബ്റോയിയാണ് വില്ലന്‍. ടൊവിനോ തോമസ്. ഇന്ദ്രജിത്ത് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്.
https://www.facebook.com/Malayalivartha