Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി.... ആലപ്പുഴയില്‍ വീടിന് മുന്നില്‍ കാറില്‍ വന്നിറങ്ങിയതിന് പിന്നാലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാല്‍ തെന്നി വണ്ടിയുടെ അടിയിലേക്ക്.... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല


സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു.... ഇന്നും അടുത്ത ദിവസങ്ങളിലും കേരളത്തില്‍ കാര്യമായ തോതില്‍ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പ്... നാളെ 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു


ബാബ വാംഗ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ പ്രവചനങ്ങൾ ലോകം ഇന്നും ഏറെ ചർച്ച ചെയുന്നുണ്ട്..ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചതോടെയാണ് മാധ്യമങ്ങൾ ഈ പ്രവചനം വീണ്ടും ചർച്ചയാക്കുന്നത്...


ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്...ചൊവ്വാഴ്ച ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു...തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ഇ.ഡി സംഘം മൊഴിയെടുക്കുന്നത്..


100 ദിവസത്തെ കർമ്മപദ്ധതികൾ തയ്യാറാക്കി ഇന്ത്യൻ റെയിൽവേ... 10 മുതൽ 12 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടപ്പാക്കുന്നതാണ് പദ്ധതിയിലെ പ്രധാന ആകർഷണം...

സംശയ രോഗം; വനിതാ അസിസ്റ്റന്റ്ഡയറക്ടറെ ചൊല്ലി പ്രമുഖ സംവിധായകന്‍ നിര്‍മ്മാതാവിന്റെ മകനെ വീട്ടില്‍ കയറി തല്ലി; റോഷന്‍ ആഡ്രൂസിനെതിരെ പരാതിയുമായി നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റെണി

17 MARCH 2019 04:41 PM IST
മലയാളി വാര്‍ത്ത
സംവിധായകൻ റോഷൻ ആഡ്രൂസിനെതിരെ പരാതിയുമായി നിർമ്മാതാവ് ആൽവിൻ ആന്റണി. തന്റെ വീട്ടിൽ കയറി റോഷൻ ആൻഡ്രൂസും ഗുണ്ടകളും ആക്രമണം നടത്തി എന്നാണ് നിർമ്മാതാവിന്റെ പരാതി. റോഷൻ ആൺഡ്രൂസിന് അസിസ്റ്റന്റ് ഡയറക്ടറോട് തോനിയ അടുപ്പവും അതിനെ തുടർന്നുണ്ടായ സംശയങ്ങളുമാണ് സംഭവം ഇത്രയും വഷളാക്കിയത്. സംഭവത്തെ കുറിച്ച് നിർമ്മാതാവ് പറയുന്നത് ഇങ്ങനെ.   മലയാളത്തിലെ പ്രമുഖ സംവിധായകൻ റോഷൻ ആഡ്രൂസിന് തന്റെ വനിത അസിസ്റ്റന്റ് ഡയറക്ടറോട് കടുത്ത പ്രേമം. ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ സൂപ്പർതാരം അഭിനയിച്ച ചരിത്ര സിനിമയുടെ സംവിധായകന് ഒടുവിൽ സംശയം തുടങ്ങി. തന്റെ സ്വന്തമെന്ന് കരുതുന്ന സുഹൃത്തിന് മറ്റാരെങ്കിലുമായി ബന്ധമുണ്ടോ എന്ന് സംശയം അദ്ദേഹത്തെ അലട്ടികൊണ്ടിരുന്നു അതിനാൽ കൂടെ ജോലി ചെയ്തിരുന്ന അസിസ്റ്റന്റുമാരായി ജോലിചെയ്തിരുന്ന മൂന്ന് പേരെയും റോഷൻ പറഞ്ഞു വിട്ടിതായും നിർമ്മാതാവ് ആരോപിക്കുന്നു.   ഒടുവിലാണ് ഗുണ്ടകളെ ഉപയോഗിച്ച് ആക്രമണം നടത്തിയത്. തന്റെ മകന് ഈ സുഹൃത്തുമായി ബന്ധമുണ്ടെന്ന് സംശയിച്ച് പതിനഞ്ചോളം ഗുണ്ടകളുമായി നിർമ്മാതാവിന്റെ വീട്ടിലെത്തുകയായിരുന്നു. ഭാര്യയെയും മകനേയും മകന്റെ സുഹൃത്തിനെയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഭാര്യയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. അതുപോലെതന്നെ മകനെയും സുഹൃത്തിനെയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തനിക്ക് അടുപ്പമുള്ള പെണ്ണിന്റെ പുറകെ നടക്കുന്നു എന്നു പറഞ്ഞായിരുന്നു സംവിധായകന്റെ മർദ്ദനം. അതുകൊണ്ടുതന്നെ മുന്നോട്ടുപോകാനാണ് തീരുമാനം. മകന്റെ സുഹൃത്ത് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ക്രിമിനൽ സ്വഭാവമുള്ള ഡയറക്ടർക്ക് എറണാകുളത്തെ ഗുണ്ടാ സംഘങ്ങളുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത് അവസാനമായി ഡയറക്ട് ചെയ്ത ചരിത്ര സിനിമയിലെ രണ്ട് അസിസ്റ്റന്റ് മാരെയും ഇതേ സംശയരോഗം മൂലം അന്ന് പറഞ്ഞുവിട്ടിരുന്നു. എന്നാണ് നിർമ്മാതാവ് പറയുന്നത്.   സഹസംവിധായകനായ ആന്റണി സാം മിടുക്കനായ പാവം പയ്യനായിരുന്നു. നിരവധി ചിത്രങ്ങളുടെ സഹ സംവിധായകനായ ആന്റണി സാം കായംകുളം കൊച്ചുണ്ണിയിലാണ് റോഷന്റെ സഹായിയായത്. ഈ സെറ്റിലെ രണ്ട് സഹായികളെ റോഷൻ പറഞ്ഞു വിട്ടിരുന്നു. തന്റെ പെൺ സുഹൃത്തുമായി ഇവർ അടുക്കുന്നുവെന്ന സംശയത്തെ തുടർന്നായിരുന്നു ഇത്. ഒരു ദിവസം ഈ പെൺകുട്ടിയെ കുറിച്ച് ആന്റണിയോടും റോഷൻ കാര്യങ്ങൾ തിരക്കി. ഉള്ളത് ഉള്ളതു പോലെ ആന്റണി വിവരിച്ചു. പെൺ സുഹൃത്തിന്റെ മറ്റ് ചില ബന്ധങ്ങളേയും ചൂണ്ടിക്കാട്ടി. ഇതെല്ലാം മനസ്സിൽ കുറിച്ച റോഷൻ തന്ത്രപരമായി കാര്യങ്ങൾ കൈകാര്യം ചെയ്തു. ഒരു ദിവസം ആന്റണിയെ ഫോണിൽ വിളിച്ചു. ഈ പെൺകുട്ടിയെ കുറിച്ച് ചോദിച്ചു. ഈ സമയം മുമ്പ് പറഞ്ഞതെല്ലാം അതേ പടി ആന്റണി സാം ആവർത്തിച്ചു. ഇതേ സമയം ഫോൺ കോൾ കോൺഫറൻസിലായിരുന്നു. പെൺസുഹൃത്തും ആന്റണി പറഞ്ഞ സ്ത്യങ്ങൾ അതേ പടി കേട്ടു. ഇതോടെ ആൻണി സാമിനോട് യുവതിക്കും വൈരാഗ്യം തുടങ്ങി.   റോഷന്റെ ശിഷ്യനായിരുന്നു ആൽവിൻ ആന്റണിയുടെ മകൻ. ഈ ബന്ധം ഉപയോഗിച്ചാണ് ആൽവിന്റെ ആന്റണിയുടെ മകൻ യുവതിയുമായി അടുപ്പമുണ്ടാക്കിയതെന്നും സംശയിച്ചു. ഇടപാടുകളിൽ സംശയം തോന്നിയ റോഷൻ പലതവണ ആൽവിൻ ആന്റണിയുടെ മകനെ യുവതിയുമായുള്ള ബന്ധത്തിൽ നിന്ന് വിലക്കി. തന്റെ സുഹൃത്തുമായി ബന്ധം പാടില്ലെന്നും പറഞ്ഞു. എന്നാൽ സൗഹൃദം തുടർന്ന അസിസ്റ്റന്റ് ഡയറക്ടർ റോഷന്റെ ഭീഷണികളെ കാര്യമായെടുത്തില്ല. ഇതോടെ അച്ഛൻ ആൽവിൻ ആന്റണിക്ക് മുമ്പിൽ വിഷയമെത്തി.   പറഞ്ഞാൽ കേട്ടില്ലെങ്കിൽ മകനെ വകവരുത്തുമെന്ന് പോലും ഭീഷണിപ്പെടുത്തി. ഇതോടെ മകനെ കൊച്ചിയിൽ നിന്നും ആൽവിൻ മാറ്റി നിർത്തി. ഇതോടെ പ്രശ്നങ്ങളെല്ലാം തീർന്നുവെന്ന് കുരതി. ഇന്നലെ അൽവിന്റെ വീട്ടിൽ തിരുവനന്തപുരത്ത് നിന്ന് ഡോക്ടറായ സുഹൃത്ത് എത്തി. ഇത് അറിഞ്ഞ റോഷൻ സുഹൃത്തുമൊത്ത് ആൽവിന്റെ വീട്ടിലേക്ക് ഇരച്ചു കയറുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവരോടെല്ലാം കലിപ്പ് തീർത്തു. ആൽവിൻ ആന്റണിയുടെ ഭാര്യയെ നിലത്തിട്ടു ചവിട്ടി. മകനെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി. പതിനഞ്ചോളം ഗുണ്ടകളുമായി എത്തിയാണ് നിർമ്മാതാവിന്റെ വീട്ടിലെത്തി നിർമ്മാതാവിന്റെ ഭാര്യയെയും മകനേയും മകന്റെ സുഹൃത്തിനെയും ക്രൂരമായി മർദ്ദിച്ചത്.   ഭാര്യയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. തന്റെ സുഹൃത്തായ പെണ്ണിന്റെ പുറകെ നടക്കുന്നു എന്നു പറഞ്ഞായിരുന്നു മർദ്ദനം. നിർമ്മാതാവ് കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനമെടുത്തിരിക്കുന്നത്. മകന്റെ സുഹൃത്ത് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന് നിർമ്മാതാവ് പറഞ്ഞു. പെൺ സുഹൃത്തുമായുള്ള ബന്ധം കാരണം മറ്റ് രണ്ട് അസിസ്റ്റന്റുമാരെയും റോഷൻ പറഞ്ഞുവിട്ടിരുന്നു. നിർമ്മാതാവിനെ മകന് അസിസ്റ്റന്റ് ഡയറക്ടർ ആയ സംവിധായകന്റെ സുഹൃത്തിനോട് സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മയിലും ഫെഫ്കയിലുമെല്ലാം ഈ പരാതി എത്തുമെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

100 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് നിര്‍മിച്ച് കാണികളെ കര്‍ശനമായി മാറ്റി നിര്‍ത്തണം....ഗുണ്ടും അമിട്ടും കുഴിമിന്നലും ഉപയോഗിക്കാന്‍ അനുമതിയില്ല....പാവറട്ടി സെന്റ് ജോസഫ് പാരിഷ് ദേവാലയത്തിലെ തിരുന്നാളിന്  (4 minutes ago)

ആ ആഘോഷം അവസാന ആഘോഷമായി.... ജോലിസ്ഥലത്ത് നിന്ന് പെരുന്നാളാഘോഷിക്കാന്‍ ജിദ്ദയിലെത്തിയ മലയാളി മരിച്ചു  (58 minutes ago)

ഇന്ന് നിശ്ശബ്ദ പ്രചാരണം.... 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ വിധിയെഴുത്ത് നാളെ.  (1 hour ago)

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 89 റണ്‍സിന് പരാജയപ്പെടുത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ്  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... ആലപ്പുഴയില്‍ വീടിന് മുന്നില്‍ കാറില്‍ വന്നിറങ്ങിയതിന് പിന്നാലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാല്‍ തെന്നി വണ്ടിയുടെ അടിയിലേക്ക്...  (2 hours ago)

സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു....  (2 hours ago)

ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു... ഭോപ്പാലിലെ ലാബില്‍ പരിശോധനയ്ക്കയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്  (6 hours ago)

ദക്ഷിണ കശ്മീരിലെ അനന്ത്നാഗറില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (6 hours ago)

പായ്ക്കറ്റ് പെറോട്ടയ്ക്ക് ജി.എസ്.ടി അഞ്ച് ശതമാനം മാത്രമേ ഈടാക്കാവൂ എന്ന് ഹൈക്കോടതി  (7 hours ago)

ഹീമോഫീലിയ ചികിത്സാ രംഗത്തെ പുരസ്‌കാരങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന് മന്ത്രി വീണാ ജോര്‍ജ്; ഏപ്രില്‍ 17 ലോക ഹീമോഫീലിയ ദിനം  (10 hours ago)

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്നൊരുക്കവുമായി വണ്‍ ഹെല്‍ത്ത്; രണ്ടര ലക്ഷത്തിലധികം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി; ഏകാരോഗ്യ സമീപനത്തിലൂടെ പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ശില്പശാല  (10 hours ago)

ബാബ വാംഗ പ്രവചനം  (11 hours ago)

കര്‍ത്തയുടെ വീട്ടിലെത്തി ED  (11 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യം 200 വര്‍ഷം പിന്നോട്ട് പോകുമെന്ന് എംകെ സ്റ്റാലിന്‍  (11 hours ago)

കർമ്മപദ്ധതി തയ്യാറാക്കി റെയിൽവേ  (11 hours ago)

Malayali Vartha Recommends